twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വോട്ടുള്ളരോട് ചേര്‍ന്ന് നിക്കുന്നതാണ് സേഫ് ഗെയിം; ധന്യയെ വിമര്‍ശിക്കുന്നവര്‍ക്ക് ജോണിന്റെ മറുപടി

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുയാണ്. ഈ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റിനേയും കണ്ടെത്തിയിരിക്കുന്നു. അവശേഷിക്കുന്ന നാല് സീറ്റുകളില്‍ ഒന്ന് ഉറപ്പിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് ഓരോ മത്സരാര്‍ത്ഥികളും.

    <strong>Also Read: 'റോബിനെ അടിച്ചിറക്കി അവന്റെ ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നു, ഇതല്ലേ സത്യത്തിൽ ഹീറോയിസം'; സൂരജിനോട് റിയാസ്!</strong>Also Read: 'റോബിനെ അടിച്ചിറക്കി അവന്റെ ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നു, ഇതല്ലേ സത്യത്തിൽ ഹീറോയിസം'; സൂരജിനോട് റിയാസ്!

    ഫിനാലെ അടുത്തുവരവെ താരങ്ങള്‍ക്കിടയിലെ മത്സരബുദ്ധിയും ആവേശവും ശക്തമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇതുവരെ ശാന്ത പ്രകൃതരായി കാണപ്പെട്ടവര്‍ വരെ പൊട്ടിത്തെറിക്കുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം. എല്ലാവരും തങ്ങളുടെ ഏറ്റവും മികച്ച ഗെയിം പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് മികച്ച നിമിഷങ്ങളാണ്.

    ധന്യ മേരി വര്‍ഗീസ്

    ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരില്‍ ഒരാളാണ് ധന്യ മേരി വര്‍ഗീസ്. ടാസ്‌കുകളില്‍ ധന്യയെ പരാജയപ്പെടുത്തുക എന്നത് ഏറെക്കുറെ അസാധ്യമായ ഒന്നാണ്. കരുത്തരെന്ന് കരുതുന്ന പലരേയും ധന്യ പരാജയപ്പെടുത്തുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഏത് ടാസ്‌കിലും തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്ന താരമാണ് ധന്യ. ഇതിന് ധന്യയ്ക്ക് ആരാധകരും സഹതാരങ്ങളും കൈയ്യടിക്കാറുണ്ട്.

    ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ തുടക്കത്തില്‍ തന്നെ ശക്തയായൊരു മത്സരാര്‍ത്ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന താരമായിരുന്നു ധന്യ മേരി വര്‍ഗീസ്. ബുദ്ധിപരമായി ഗെയിം കളിക്കാനും ടാസ്‌കുകളില്‍ മികച്ച പ്രകടനം നടത്താനും ധന്യയ്ക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലപ്പോഴും സേഫ് ഗെയിം കളിക്കുന്നുവെന്ന ആരോപണവും ധന്യ നേരിട്ടിട്ടുണ്ട്. നാളിതുവരെ രണ്ടു തവണ മാത്രമാണ് ധന്യ നോമിനേഷനില്‍ വന്നത് എന്നത് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.

    സേഫ് ഗെയിം കളിക്കുന്നു

    എന്നാല്‍ ഇപ്പോഴിതാ ധന്യ സേഫ് ഗെയിം കളിക്കുന്നുവെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കകുയാണ് ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജോണ്‍ ധന്യയുടെ പ്രകടനത്തെക്കുറിച്ചും മറ്റും സജീവമായി തന്നെ പ്രതികരിക്കാറുണ്ട്. താരത്തിന്റെ പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

    ബിഗ് ബോസ് വീട്ടില്‍ 84 ദിനങ്ങള്‍ പിന്നിടുമ്പോള്‍ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞും പക്ഷം ചേരലുകള്‍ ഇല്ലാതെയും ധന്യ മുന്നോട്ട്. ടാസ്‌കുകളില്‍ കൃത്യമായ പ്രകടനം, ഏറ്റവും സമര്‍പ്പണത്തോടെ ടാസ്‌ക്കുകളെ നേരിടുന്ന വ്യക്തികളില്‍ ഒരാള്‍, ഇരു ഗ്രൂപ്പുകളുടെയും പക്ഷം ചേരാതെ കൃത്യമായ നിക്ഷ്പക്ഷ നിലപാട് വച്ചു പുലര്‍ത്തുന്ന വ്യക്തിയാണ് ധന്യ എന്നാണ് ജോണ്‍ പറയുന്നത്.

    സേഫ് ഗെയിം

    ഇവയൊന്നും കാണാതെ അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു സേഫ് ഗെയിം ആണ് ധന്യ എന്ന് വിലയിരുത്തുന്നവര്‍ മനസ്സിലാക്കേണ്ടത് ഭൂരിപക്ഷ ഗ്രൂപ്പില്‍ ചേര്‍ന്ന് നില്‍ക്കുന്നതും ആര്‍ക്കെങ്കിലും ജനപിന്തുണയുണ്ട് എന്ന് മനസ്സിലാക്കി അവരോട് ചേര്‍ന്ന് പോകുന്നതുമാണ് സേഫ് ഗെയിം, നിക്ഷ്പക്ഷ നിലപാട് വെച്ചു മുന്‍പോട്ട് പോകുന്നതല്ല സേഫ് ഗെയിം എന്നാണ് ജോണ്‍ പറയുന്നത്.

    ജനവിധിക്കായി കാത്ത്‌നില്‍ക്കുന്ന ഈ നിമിഷത്തിലും ജനങ്ങള്‍ ചേര്‍ത്തു പിടിക്കും എന്ന് തന്നെയാണ് വിശ്വാസം എന്നും പ്രേക്ഷകരോട് കൂടെയുണ്ടാവണം എന്നും ജോണ്‍ പറയുന്നു. നിരവധി പേരാണ് ജോണിന്റെ കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്.

    രണ്ടാമതും ക്യാപ്റ്റനായി ധന്യ

    അതേസമയം ബിഗ് ബോസ് വീട്ടില്‍ രണ്ടാമതും ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ധന്യ. ആവേശകരമായൊരു ടാസ്‌കില്‍ മറ്റുള്ളവരെ പരാജയപ്പെടുത്തിയാണ് ധന്യ രണ്ടാം വട്ടവും ക്യാപ്റ്റനായി മാറിയിരിക്കുന്നത്. ക്യാപ്റ്റന്‍ ആയതോടെ ധന്യയുടെ ഫൈനലിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുകയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍.

    താരങ്ങളെ കാണാനായി ഇന്നലെ മോഹന്‍ലാല്‍ എത്തിയിരുന്നു. ആരാകും ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറയുക എന്നത് കണ്ടറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിനയ് ആണ് പുറത്തായിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. ധന്യയും റോണ്‍സനുമാണ് വിനയ്‌ക്കൊപ്പം നോമിനേഷനിലുള്ളത്. ധന്യ ക്യാപ്റ്റനായി മാറിയതിനാല്‍ അടുത്ത ആഴ്ചയും രക്ഷപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

    ആദ്യത്തെ ഫൈനലിസ്റ്റിനെ കണ്ടെത്തി

    നേരത്തെ ഈ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റിനെ കണ്ടെത്തിയിരുന്നു. ദില്‍ഷയാണ് ഈ സീസണില്‍ ആദ്യം ഫൈനിലെത്തുന്ന താരം. ടിക്കറ്റ് ടു ഫിനാലെ എന്ന ആവേശകരമായ ടാസ്‌കില്‍ മറ്റുള്ളവരെ പരാജയപ്പെടുത്തിയാണ് ദില്‍ഷ ഫൈനല്‍ ടിക്കറ്റെടുത്തത്. 56 പോയന്റുമായിട്ടായിരുന്നു ദില്‍ഷ ഒന്നാമതെത്തിയത്. ബ്ലെസ്ലിയായിരുന്നു രണ്ടാമതെത്തിയത്. ആരൊക്കെയാകും ദില്‍ഷയ്‌ക്കൊപ്പം അന്തിമ പോരാട്ടത്തിലേക്ക് എത്തുക എന്നറിയാനായി കാത്തിരിക്കുയാണ് പ്രേക്ഷകര്‍.

    English summary
    Bigg Boss Malayalam Season 4: John Jacob Gives Reply To All Who Says Dhanya Is Playing Safe Game
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X