ജാസ്മിനോട് സിമ്പതിയില്ല, ജയിലില്‍ പോലും കിടന്ന ധന്യയോടാണ് സഹനത്തിന്റെ പ്രസംഗം; കുറിപ്പുമായി ജോണ്‍

ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയെന്ന് എതിരാളികള്‍ പോലും സമ്മതിച്ചു തരുന്ന താരമാണ് ജാസ്മിന്‍ മൂസ. ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് എല്ലാവരും വിലയിരുത്തിയിരുന്ന താരം. എന്നാല്‍ ഇപ്പോഴിതാ ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. താരത്തിന്റെ പുറത്താകല്‍ പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കും ഒരുപോലെ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. തനിക്ക് മാത്രം സാധ്യമാകുന്ന രീതിയിലായിരുന്നു ജാസ്മിന്റെ ഇറങ്ങിപ്പോക്ക്.

അതേസമയം ബോകുന്നതിന് മുമ്പായി മറ്റുള്ളവരോട് താന്‍ പോകുന്നതിന്റെ കാരണം വിശദമാക്കിയിരുന്നു. ഈ സമയത്തും ജാസ്മിന്‍ ഇറങ്ങി പോകുമ്പോഴും ധന്യയും ലക്ഷ്മി പ്രിയയും സ്വീകരിച്ച നിലപാടിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുകയാണ് നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍. താരം പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

 ജാസ്മിന്റെ നീണ്ട പ്രസംഗം


ജാസ്മിന്റെ നീണ്ട പ്രസംഗം കേള്‍ക്കുബോള്‍ ഉള്ള ധന്യയുടെ ഈ ഭാവം. ധന്യ അവരുടെ ജീവിതത്തില്‍ ചവിട്ടി കടന്നു പോയ കനല്‍ വഴികള്‍, തരണം ചെയ്ത പ്രതി സന്ധികള്‍ അതു പോലെ ഉള്ള ഒരു അവസ്ഥയിലൂടെ ജാസ്മിന്‍ ഒരിക്കലും കടന്നു പോയിട്ടില്ല. തന്റേതല്ലാത്ത തെറ്റിന് ജയിലില്‍ പോലും കിടക്കേണ്ടി വന്നവള്‍ ആണ്.അങ്ങനെ ഉള്ള അവരോടാണ് ജാസ്മിന്റെ സഹനത്തിന്റെ സ്പീച്.
അവരുടെ പ്രായവും പക്വതയും വച്ച് ജാസ്മിനോട് സംസാരിക്കാന്‍ 5 മിനിറ്റ് സമയം ചോദിച്ചു. ജാസ്മിന്‍ തയ്യാറായില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.

അതു പോലെ ലക്ഷ്മി പ്രിയ. സബീന അബ്ദുല്‍ ലത്തീഫ് ലക്ഷ്മിപ്രിയ ആയതും അവരുടെ ജീവിതത്തില്‍ അനുഭവിച്ച പ്രയാസങ്ങളും എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ജാസ്മിനെക്കാള്‍ ഏറെ പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ടുള്ള ധന്യയും ലക്ഷ്മിയും ജാസ്മിന്റെ പ്രസംഗത്തെ അതു അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞത് ആ മുഖങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. എന്നും കുറിപ്പില്‍ പറയുന്നു.

ജാസ്മിനോട് സിംപതി ഇല്ല


26 വയസ്സിനുള്ളില്‍ ഞാന്‍ കൊറേ അനുഭവിച്ചവള്‍ ആണ് അതു കൊണ്ട് ഞാന്‍ ഇങ്ങനെ ഒക്കെ പെരുമാറും, വയലന്റ് ആകും, മോശം വാക്കുകള്‍ പറയും എന്നെ എല്ലാരും സഹിച്ചോണം എന്നുള്ള ജാസ്മിന്റെ ആറ്റിറ്റിയൂഡ് അതിനെയാണ് വെറുക്കുന്നത്. നമ്മുടെ പരിചയത്തില്‍ ഉള്ള എത്രയോ സ്ത്രീകള്‍ എന്തെല്ലാം പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ടുള്ളവര്‍ ആണ്. എല്ലാവരും ഏതെങ്കിലും രീതില്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവര്‍ ആണ് അനുഭവിക്കുന്നവര്‍ ആണ്. അതു കൊണ്ടു ജാസ്മിനോട് സിംപതി ഇല്ലെന്നും കുറിപ്പ് പറയുന്നു.

ഒരാളില്‍ മാത്രം കോണ്‍സെന്‍ട്രേറ്റ് ചെയ്തു


ഗെയിം കളിക്കാന്‍ വന്ന ജാസ്മിന്‍ എന്ന് മുതല്‍ ഒരാളില്‍ മാത്രം കോണ്‍സെന്‍ട്രേറ്റ് ചെയ്തു തുടങ്ങിയോ അന്ന് മുതല്‍ ഒരു വ്യകതി എന്ന നിലയിലും ഒരു ഗെയിമര്‍ എന്ന നിലയിലും തോറ്റു തുടങ്ങുകയായിരുന്നു. ഒരു പാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന contestant ഇടയ്ക്കു വച്ച് കാലിടറി. ഇപ്പോള്‍ കളി മുഴുമിപ്പിക്കാന്‍ ആവാതെ പുറത്തേക്ക് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ചര്‍ച്ചയാകുന്ന കുറിപ്പാണ് ജോണ്‍ പങ്കുവച്ചിരിക്കുന്നത്.

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
പുറത്താകല്‍


സഹമത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തിന് പുറത്താക്കിയ റോബിനെ തിരികെ കൊണ്ടു വരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മറിയത്. റോബിന്‍ തിരികെ വരുന്നിടത്ത് താന്‍ നില്‍ക്കില്ലെന്നും തനിക്ക് ആത്മാഭിമാനമുണ്ടെന്നും ജാസ്മിന്‍ പറഞ്ഞു. കണ്‍ഫെഷന്‍ റൂമില്‍ വച്ച് ബിഗ് ബോസിനോട് പൊട്ടിത്തെറിക്കുകയായിരുന്നു ജാസ്മിന്‍. താരത്തിന്റെ പുറത്താകല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X