ജീവിതത്തിലെ പരീക്ഷണങ്ങളെ മനോബലം കൊണ്ട് നേരിട്ട് കുടുംബത്തിന് താങ്ങായവള്‍; കുറിപ്പുമായി ജോണ്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ധന്യ മേരി വര്‍ഗീസ്. തുടക്കത്തില്‍ വീടിന് അകത്തും പുറത്തും സേഫ് ഗെയിം കളിക്കുന്ന താരമെന്ന് വിമര്‍ശനം നേരിട്ടിരുന്നു ധന്യ. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ടോപ് ഫൈവില്‍ എത്താന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാളാണ് ധന്യ. അടികള്‍ക്കൊ വഴക്കുകള്‍ക്കൊ നില്‍ക്കാതെ തന്റേതായ വഴിയിലൂടെയാണ് ധന്യ ഇവിടെ വരെ എത്തിയത്.

ടാസ്‌കുകളില്‍ എന്നും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ധന്യ ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ധന്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ് കൂടിയായ നടന്‍ ജോണ്‍ ജേക്കബ്. ധന്യ ആര്‍മി ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് താരം തന്റെ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ആ കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

ധന്യ വേറിട്ട് നില്‍ക്കുന്നു

ബിഗ് ബോസ്സ് ഹൗസിലെ അവസാന ദിവസങ്ങളില്‍ ആണ് ഗെയ്‌മേഴ്‌സിന്റെ യഥാര്‍ത്ഥ കാരക്റ്റര്‍ , ഗെയിം സ്പിരിറ്റ്, സര്‍വൈവ് ചെയ്യാന്‍ ഉള്ള കഴിവ് ഒക്കെ ഓഡിയന്‍സിന് മനസിലാകുന്നത്. പറയുന്നത്. തുടക്കത്തില്‍ ശാന്തരും സൗമ്യരും ഫ്രണ്ട്ലിയും ഒക്കെ ആയിരുന്നവര്‍ ശത്രുക്കള്‍ ആകുന്നതും അവര്‍ ആരെന്നു പോലും മറന്ന് പൊട്ടി തെറിക്കുന്നതും, മോശം വാക്കുകള്‍ പ്രയോഗിക്കുന്നതും പിന്നില്‍ നിന്ന് കുത്തുന്നതും ഒക്കെ നമ്മള്‍ കാണും എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഇവിടെ ആണ് ധന്യ വേറിട്ട് നില്‍ക്കുന്നത്. ബിഗ് ബോസ്സ് സീസണ്‍ 4 ലെ സ്ട്രോങ്ങസ്റ്റ് , പെര്‍ഫെക്ട്, ഫെയര്‍ ആന്‍ഡ് മൈന്‍ഡ് ഗെയ്മര്‍. ബിഗ് ബോസ്സ് ഹൗസിനുള്ളില്‍ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന, ഏത് പ്രതിസന്ധിയും കൂള്‍ ആയി നേരിടുന്ന ബിഗ് ബോസ്സ് ഹൗസ്സിലെ കൂള്‍ സ്റ്റാര്‍ ധന്യയാണെന്ന് കുറിപ്പ് പറയുന്നു.

മനോബലം

ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പരീക്ഷണ ഘട്ടങ്ങളെ തന്റെ മനോബലം കൊണ്ട് നേരിട്ട് തന്റെ കുടുംബത്തിന് താങ്ങായവള്‍. 36 വയസ്സിലും ധന്യ കഠിനധ്വാനത്തിലൂടെ നേടിയെടുത്ത ഫിസിക്കല്‍ ഫിറ്റ്‌നസ് ബിഗ് ബോസ്സ് ഹൗസ്സിലെ ടാസ്‌കുകളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ ധന്യയെ സഹായിച്ചിട്ടുണ്ടെന്നും കുറിപ്പ് അഭിപ്രായപ്പെടുന്നു.

തുടക്കം മുതല്‍ ധന്യയെ സപ്പോര്‍ട്ട് ചെയ്യുന്ന ധന്യ ആര്‍മിയിലും പുറത്തും ഉള്ളവര്‍ക്ക് അഭിമാനത്തോടെ അല്ലാതെ പറയാന്‍ കൊള്ളാത്ത ഒരു പ്രകടനവും ധന്യയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു. ധന്യയെ പിന്തുണയ്ക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും ധന്യയെ ഇഷ്ടപെടുന്നവര്‍ക്ക് ധന്യ ആര്‍മിയിലേക്ക് കടന്നു വരാമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

100 ദിവസം തികയ്ക്കാന്‍ ധന്യ അര്‍ഹ

ബിഗ് ബോസ്സ് ഹൌസിനുള്ളില്‍ 100 ദിവസം തികയ്ക്കാന്‍ ധന്യ അര്‍ഹയാണെന്നും . ഫൈറ്റും, തഗ് ഡയലോഗ്‌സും അനാവശ്യ നാടകങ്ങളും ഒന്നും ഇല്ലാതെ റൂള്‍സ് പാലിച്ചു ഫെയര്‍ ആയി ഗെയിം കളിക്കുന്നവര്‍ക്ക് ബിഗ് ബോസ്സ് ഹൗസ് നുള്ളില്‍ തുടരാന്‍ സാധിക്കും എന്നതിന് തെളിവാണ് ധന്യയെന്നും കുറിപ്പില്‍ പറയുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ശക്തമായ മത്സരങ്ങളാണ് താരങ്ങള്‍ക്കിടയില് നടക്കുന്നത്. ഈ ആഴ്ച എവിക്ഷനെ നേരിടുന്നവരില്‍ ഒരാളായി ധന്യയുമുണ്ട്. കൂടെയുള്ളത് വിനയും റോണ്‍സനുമാണ്.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
നാടകീയമായ രംഗങ്ങളായിരുന്നു

ഇത്തവണ രക്ഷപ്പെടുകയാണെങ്കില്‍ ധന്യയ്ക്ക് ഫിനാലെയിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ടാസ്‌കുകളിലെ മികച്ച പ്രകടനവും ആരുമായി മോശമായി സംസാരിക്കാത്തതുമൊക്കെയാണ് ധന്യയ്ക്ക് അനുകൂലമായി മാറുന്നത്. അതേസമയം നാടകീയമായ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. റിയാസും ലക്ഷ്മിയും തമ്മിലുള്ള വഴക്ക് സകല പ്രതീക്ഷകളേയും മറികടന്ന് പോയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X