twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധന്യ നില്‍ക്കുന്നത് ആരോ പേടിക്കുന്നു, വോട്ട് ഇല്ലാതാക്കാനുള്ള തരംതാണ പരിപാടി; തുറന്നടിച്ച് ജോണ്‍

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ കരുത്തരായ ഫൈനലിസ്റ്റുകളില്‍ ഒരാളാണ് ധന്യ. തുടക്കത്തില്‍ സേഫ് ഗെയിം കളിക്കുന്നു, ഉടനെ പുറത്താകുമെന്ന് പലരും പ്രവചിച്ചപ്പോഴും ധന്യ ശക്തമായ മത്സരം പുറത്തെടുത്ത് ഫിനാലെയുടെ തൊട്ടടുത്ത് വരെ എത്തി നില്‍ക്കുകയാണ്. അകത്ത് ധന്യ ശക്തമായ പ്രകടനം കാഴ്ചവെക്കുമ്പോള്‍ പുറത്ത് കട്ട പിന്തുണയുമായി ഭര്‍ത്താവ് ജോണുമുണ്ട്.

    Also Read: കേരളം എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് റിയാസ്; പണപ്പെട്ടി ആരും തൊട്ടില്ല! സൂരജിന് ബിഗ് ബോസിന്റെ വഴക്ക്‌Also Read: കേരളം എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് റിയാസ്; പണപ്പെട്ടി ആരും തൊട്ടില്ല! സൂരജിന് ബിഗ് ബോസിന്റെ വഴക്ക്‌

    സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ധന്യയ്ക്ക് വേണ്ടി രംഗത്തെത്താറുണ്ട് ജോണ്‍. ഇപ്പോഴിതാ ജോണ്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ധന്യ ബിഗ ്‌ബോസില്‍ നിന്നും പുറത്തായെന്ന വ്യാജ വാര്‍ത്ത പങ്കുവച്ച യൂട്യൂബ് ചാനലിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ജോണിന്റെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

    Bigg Boss Malayalam

    ഒരു സ്‌ട്രോങ് പ്ലെയര്‍ തന്നെയാണ് ധന്യ എന്നു നിന്റെയൊക്കെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ തലക്കെട്ടു കണ്ടാല്‍ മനസിലാകും. ധന്യ അവിടെ നില്‍ക്കുന്നതില്‍ ആരൊക്കെയോ പേടിക്കുന്നുണ്ടെന്നും മനസിലായി. ധന്യക്കുള്ള വോട്ടിംഗിനെ ബാധിക്കാന്‍ വേണ്ടിയുള്ള ഒരു തരംതാണ പരിപാടിയാണ് നീ ചെയ്തതു.

    ഗ്രാന്റ് ഫിനാലെ കഴിഞ്ഞു ജൂലൈ നാലിന് ധന്യ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ പുതിയൊരു ഫോട്ടോ എടുത്തിട്ട് നിനക്കു അയച്ചു തരാം. എന്തായാലും പ്രോമോ യില്‍ കണ്ട 10 ലക്ഷത്തിനേക്കാള്‍ 100 ദിവസം അവിടെ പൂര്‍ത്തിയാക്കാന്‍ തന്നെയായിരിക്കും ധന്യ തീരുമാനിച്ചുണ്ടാവുക. കാരണം അവള്‍ക്കു ഒരു ലക്ഷ്യമുണ്ട്, അതിയായ ആഗ്രഹം ഉണ്ട്. അതിനുവേണ്ടിത്തന്നെയാണ് ഇത്രയും സഹിച്ചും കഷ്ടപ്പെട്ടും പ്രയത്‌നിച്ചും അവിടെ നിന്നത്.

    പ്രേക്ഷകര്‍ക്ക് ഇഷ്ടമാണേല്‍ ധന്യ അവിടെ നില്‍ക്കുകയും ചെയ്യും, ഗ്രാന്റ് ഫിനാലെയില്‍ പോകും കപ്പും അടിച്ചെന്നിരിക്കും. ഇനി വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ അന്തസായി മാന്യമായി ഗെയിം കളിച്ചു ബിഗ് ബോസ് പോലൊരു ഷോയില്‍ ഇത്രയും ദിവസം നില്‍ക്കാന്‍ നിന്നെപോലുള്ള ഊള യൂട്യൂബ് ചാനല്‍സിനെയൊന്നും കൂട്ടുപിടിക്കാതെയും സാധിക്കും എന്നു ധന്യ തെളിയിച്ചിട്ടുണ്ട്.

    ഷോ തുടങ്ങിയപ്പോള്‍ മുതല്‍ നീയൊക്കെ ധന്യയെപ്പോലെ ഒരു നല്ല പ്ലെയറിനെ അവഗണിച്ചിട്ടേയുള്ളു. ഒരു പരാതിയും ഇല്ല, ഇപ്പോള്‍ ഇങ്ങനെയും കുറേ വ്യാജ തലക്കെട്ടുകളുമായി രാവിലെ ഇറങ്ങിക്കോളും. വേറേ ആരെയെങ്കിലും മാര്‍ക്കറ്റ് ചെയ്യാനാണേല്‍ അവരുടെ ഫോട്ടോ വച്ച് തള്ളി മറിക്കു. അല്ലാതെ ധന്യയെപ്പറ്റിയുള്ള വാര്‍ത്തയെന്ന രീതിയില്‍ വീഡിയോയുടെ അവസാനം ഓരോ വാചകങ്ങള്‍ കൂട്ടിച്ചര്‍ക്കാതെ എന്നു പറഞ്ഞാണ് ജോണ്‍ കുറിപ്പ് നിര്‍ത്തുന്നത്.

    അതേസമയം ജോണ്‍ പറഞ്ഞത് പോലെ തന്നെയാണ് ഇന്ന് ബിഗ് ബോസ് വീട്ടില്‍ നടന്നതും. പത്ത് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തുവെങ്കിലും ധന്യയും അതിന് തയ്യാറാകാതെ ഗെയിമില്‍ തുടരാനാണ് താല്‍പര്യപ്പെട്ടത്. ഫിനാലെ വരെ എത്തുക എന്നതാണ് ലക്ഷ്യമെന്നാണ് ധന്യ പറഞ്ഞത്.

    English summary
    Bigg Boss Malayalam Season 4: John Jacob Slams Youtube Channel For Fake News About Dhanya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X