സുചിത്രയെ രക്ഷിക്കാന്‍ കമല്‍ഹാസന്‍ വരുന്നു! റോബിനെതിരെയുള്ള അങ്കത്തിന് കളമൊരുക്കി ബിഗ് ബോസ്‌

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. മത്സരം അതിന്റെ പാതി ദൂരം പിന്നിട്ട് മുന്നേറുമ്പോള്‍ ബിഗ് ബോസ് വീട്ടില്‍ വീറും വാശിയും നിറഞ്ഞ മത്സരം തന്നെയാണ് അരങ്ങേറുന്നത്. താരങ്ങള്‍ തമ്മിലുള്ള പൊട്ടിത്തെറികളും വഴക്കുമെല്ലാം ബിഗ് ബോസ് വീട്ടില്‍ പതിവാണ്. ചിലരൊക്കെ നിയന്ത്രണം നഷ്ടമായി പൊട്ടിക്കരയുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഓരോ ദിവസം പിന്നിടുന്തോറും ബിഗ് ബോസ് വീട്ടിലെ മത്സരാവേശം കൂടി വരികയാണ്.

ബിഗ് ബോസ് വീട്ടിലുള്ളവരും പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എവിക്ഷന്‍. പോയ വാരം ബിഗ് ബോസ് വീട്ടില്‍ നിന്നും യാത്രയായത് അപര്‍ണയായിരുന്നു. വളരെ വൈകാരമായ യാത്ര പറച്ചിലായിരുന്നു അപര്‍ണയുടേത്. വിനയ്, ബ്ലെസ്ലി, ജാസ്മിന്‍ തുടങ്ങിയവരൊക്കെ അപര്‍ണയുടെ പുറത്താകലില്‍ നിയന്ത്രണം നഷ്ടമായി പൊട്ടിക്കരയുന്നത് കണ്ടു. ബിഗ് ബോസ് വീടിന് അകത്തും പുറത്തും ജനപ്രീയയായിരുന്നു അപര്‍ണ. പോകും നേരം മോഹന്‍ലാല്‍ പോലും ഇത് എടുത്ത് പറയുകയുണ്ടായി.

അപര്‍ണയ്ക്ക് ശേഷം

അപര്‍ണയ്ക്ക് ശേഷം ആരാകും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രസകരമായൊരു നോമിനേഷന്‍ പട്ടികയാണ് ഇത്തവണ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വച്ചിരിക്കുന്നത്. ഇതുവരെ സേഫ് കളിച്ചിരുന്ന സൂരജ്, സുചിത്ര എന്നിവരും പിന്നാലെ വിനയ്, ദില്‍ഷ, റോബിന്‍ എന്നിവരുമാണ് നോമിനേഷനിലുള്ളത്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ സുചിത്രയോ സൂരജോ പുറത്താകുമെന്നാണ് കണക്ക് കൂട്ടലുകള്‍.

സുചിത്ര


സുചിത്ര ഇതാദ്യമായിട്ടാണ് നോമിനേഷനില്‍ വരുന്നത്. സുചിത്ര പുറത്താകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം എന്നാണ് പറയുന്നത്. സുചിത്രയെ ഇത്തവണ പുറത്തേക്ക് വിടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിന് കാരണം സാക്ഷാല്‍ കമല്‍ഹാസന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം.

ബിഗ് ബോസ് ടീമിന്റെ ഭാഗമാണ് കമല്‍ഹാസനും. ബിഗ് ബോസ് തമിഴിന്റെ അവതാരകന്‍ ആണ് ഉലകനായകന്‍. തന്റെ പുതിയ സിനിമയായ വിക്രമിന്റെ പ്രൊമോഷന് വേണ്ടി കമല്‍ഹാസന്‍ ബിഗ് ബോസ് വീട്ടിലെത്തുകയാണ്. മോഹന്‍ലാലിനൊപ്പം വീക്കെന്‍ഡ് എപ്പിസോഡിലായിരിക്കും കമല്‍ഹാസന്‍ എത്തുക. ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങളെ ഒരേ സമയം ബിഗ് ബോസ് വീട്ടില്‍ എത്തിക്കുകയാണ്. കമല്‍ഹാസന്‍ വരുന്ന വിവരം മത്സരാര്‍ത്ഥികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട് ബിഗ് ബോസ്.

എവിക്ഷന്‍ മാറ്റിവെക്കും

ബിഗ് ബോസ് വീട്ടിലെ ആസ്ഥാന ഗായകനായ ബ്ലെസ്ലിയോട് റിയാസിനേയും കൂട്ടി പാട്ട് ഒരുക്കാനും ദില്‍ഷയോട് താരങ്ങളെ ചേര്‍ത്തുനിര്‍ത്തി നൃത്തം ഒരുക്കാനും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ എത്തുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനായാണ് താരങ്ങളെ കൊണ്ട് പരിപാടികള്‍ ഒരുക്കുന്നത്. ഇങ്ങനെ സന്തോഷത്തോടെ കമല്‍ഹാസന്‍ കടന്നു വരുമ്പോള്‍ ഇത്തവണ എവിക്ഷന്‍ മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സുചിത്ര രക്ഷപ്പെടുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

റോബിനെതിരെ

അതേസമയം സുചിത്ര റോബിനെതിരെ നടത്തിയ വെല്ലുവിൡകളും കഴിഞ്ഞ ആഴ്ചയിലെ പ്രകടനവും സുചിത്രയെ പുറത്ത് വിടുന്നതില്‍ നിന്നും പിന്‍വലിയാന്‍ ബിഗ് ബോസ് ടീമിനെ പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. താന്‍ പോയില്ലെങ്കില്‍ റോബിന് നല്ല പണി കൊടുക്കുമെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇന്നലെ നടന്ന ക്യാപ്റ്റന്‍സി ടാസ്‌കില്‍ ജാസ്മിനേയും സൂരജിനേയും പരാജയപ്പെടുത്തി സുചിത്ര പുതിയ ക്യാപ്റ്റനായി മാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പുറത്താകല്‍ ഒഴിവാക്കുക എന്ന തീരുമാനത്തിലേക്ക് ബിഗ് ബോസ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സുചിത്ര പുറത്താവുമോ എന്നതും കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X