For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന്‍ വന്നത് രണ്ട് സിംഹങ്ങളുള്ള കാട്ടിലേക്ക്, രണ്ടാളും ഇന്നില്ല! റിയാസ് വിന്നറാണെന്ന് കിടിലം ഫിറോസ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ആരായിരിക്കും ഈ സീസണിലെ വിജയി എന്നറിയാന്‍ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. നാടകീയവും സംഭവബഹുലവുമായൊരു സീസണായിരുന്നു ഇത്തവണ. ഈ സീസണിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത ഒരുപാട് പേരുകളും നിമിഷങ്ങളുമുണ്ടാകും.

  Also Read: ഈ വീട്ടില്‍ എന്റെ ചുംബനം ഏറ്റവും കൂടുതല്‍ വീണത് ഇവിടെയാണ്, സന്തോഷം പങ്കുവെച്ച് ലക്ഷ്മിപ്രിയ

  ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിയാസ് സലീം. ഇപ്പോള്‍ ഫിനാലെ പോരാട്ടത്തിലുളളവരില്‍ ഏറ്റവും മികച്ചത് ആരെന്ന് ചോദിച്ചാല്‍ റിയാസ് എന്നായിരിക്കും ഉത്തരം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്നു വന്ന് ഇത്രത്തോളം ജനകീയനായി മാറിയ മറ്റൊരു താരം മലയാളം ബിഗ് ബോസില്‍ ഇല്ല.

  തുടക്കത്തില്‍ തന്നെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരെ പോലെ തന്റെ ആരാധകരാക്കി മാറ്റാന്‍ റിയാസിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് വീട്ടില്‍ തന്നെ ശത്രുപക്ഷത്തുണ്ടായിരുന്ന ലക്ഷ്മി പ്രിയ, ധന്യ, ദില്‍ഷ എന്നിവര്‍ ഇപ്പോള്‍ റിയാസിനെ നല്‍കുന്ന സ്‌നേഹവും ബഹുമാനവുമെല്ലാം അതിന്റെ തെളിവാണ്. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ താരമായിരുന്ന കിടിലം ഫിറോസിന്റെ വാക്കുകള്‍ ജനശ്രദ്ധ നേടുകയാണ്.

  എങ്ങനെയാണ് രണ്ട് സിംഹങ്ങളുണ്ടായിരുന്ന കാട്ടിലേക്ക് റിയാസ് കടന്നു വന്നതും ശക്തനായി മാറിയതെന്നുമാണ് ഫിറോസ് പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.


  റിയാസ് ഈസ് ദ ബെസ്റ്റ് ആന്റ് ബ്രില്യന്റ് പ്ലെയര്‍. എന്താണ് റിയാസ് ചെയ്തത്, എന്താണ് റിയാസിന്റെ ഗെയിം വിശകലനം ചെയ്യുമ്പോള്‍ മനസിലാകുന്നത്. 46-ാം ദിവസം ഒരു പെര്‍ഫെക്ട് സിസ്റ്റത്തിലേക്കാണ് റിയാസ് കടന്നു വരുന്നത്. അവിടെ ഒന്നല്ല, രണ്ട് സിംഹങ്ങളുണ്ടായിരുന്നു. ഡോക്ടര്‍ റോബിനും ജാസ്മിനും. ഈ സീസണിലെ ഏറ്റവും ജനപ്രീയരായവര്‍. ജനം റോബിന്‍ ഫാന്‍സെന്നും ജാസ്മിനെ പിന്തുണയ്ക്കുന്നവരെന്നും രണ്ടായി വിഭജിച്ചു നില്‍ക്കുന്നിടത്തേക്കാണ് റിയാസ് വരുന്നത്. എന്നാണ് ഫിറോസ് പറയുന്നത്.

  അയാള്‍ വന്ന് രണ്ടാമത്തെ ആഴ്ച റോബിനും ജാസ്മിനും അവിടെയില്ല. അവരുടെ ഫാന്‍സിനെ അയാള്‍ ഗൗനിക്കുന്നതേയില്ല. അയാളത് പ്ലാന്‍ ചെയ്ത് ചെയ്തതാണോ എന്നറിയില്ല. പക്ഷെ ഇവര്‍ രണ്ടു പേരും അവിടെയില്ല. കളത്തില്‍ പിന്നെ ആരുമില്ല. ഇപ്പോള്‍ ആ ചെറുപ്പക്കാരന്‍ ജനകീയനായി മാറുകയാണ്. ആര് നിഷേധിച്ചാലും അദ്ദേഹത്തിന് വൈഡ് ആയ പ്രശംസ ലഭിക്കുന്നുണ്ടെന്നും ഫിറോസ് പറയുന്നു.


  അദ്ദേഹത്തിന്റെ നിലപാടുകള്‍, ചില കാര്യങ്ങള്‍ സമൂഹത്തിന് കൊടുക്കുന്നത്, ജീവിതത്തില്‍ നേരിട്ട വിഷയങ്ങളുടെ തീവ്രത ജനത്തിലേക്ക് തരാനും ജനത്തെ വിശ്വസിപ്പിക്കാനുമാകുന്നു. എന്റെ കുഞ്ഞുങ്ങള്‍ ചോദിച്ചു, എന്താണ് കുറവെന്ന് പറയുന്നതെന്ന്. ആ ചോദ്യം അവരെ കൊണ്ട് ചോദിക്കാനും അതവര്‍ക്ക് മനസിലാക്കിക്കാനും ബിഗ് ബോസ് പോലൊരു ഷോയിലൂടെ ഒരാള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അവന്‍ വിജയിയാണ്. നാളെ കപ്പുയര്‍ത്തുമോ ഇല്ലയോ എന്നതല്ല, പക്ഷെ ഈ സീസണില്‍ റോബിന്‍ ജനകീയനായിരുന്നത് പോലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയായി മാറിയിരിക്കുകയാണ് റിയാസ് എന്നാണ് ഫിറോസ് പറയുന്നത്.

  Recommended Video

  പുറത്തായാലെന്താ വന്നില്ലേ എന്റെ പ്രിയ സഖി... | *BiggBoss


  ആറ് പേരാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്. ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയ ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ധന്യ, ലക്ഷ്മി പ്രിയ, സൂരജ്. ഇതില്‍ ആരെക്കെയാകും അവസാന ഘട്ടത്തിലെത്തുക, ആരാകും വിന്നര്‍ എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം ഫിനാലെ കാണുന്നതിനായി ഈ സീസണിലെ മറ്റ് മത്സരാർത്ഥികളെല്ലാം മുംബെെയിലെത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. ശത്രുക്കളെ പോലെ പെരുമാറിയിരുന്ന റോബിനും ജാസ്മിനും വരെ കൂട്ടുകാരായി മാറുകയും ചെയ്തിട്ടുണ്ട്.

  English summary
  Bigg Boss Malayalam Season 4: Kidilam Firoz Explains Why Riyas Salim Is Already A Winner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X