ബുച്ച് ലെസ്ബിയന്‍ ആയ ജാസ്മിന്‍, ലിപ്സ്റ്റിക് ലെസ്ബിയന്‍ ആയ അപര്‍ണ; ഈ സീസണിന്റെ പ്രത്യേകത
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തായ താരമാണ് അപര്‍ണ. ലെസ്ബിയന്‍ ആയ അപര്‍ണ ജന്മം കൊണ്ട് മലയാളിയല്ലാതിരുന്നിട്ടും മലയാളത്തെ സ്‌നേഹിച്ച് മലയാളിയായി മാറിയ വ്യക്തിയാണ്. ഇത്തവണത്തെ ഷോയുടെ ന്യു നോര്‍മല്‍ എന്ന പരസ്യ വാചകത്തിന് ഏറ്റവും അനുയോജ്യയായ മത്സരാര്‍ത്ഥിയായിരുന്നു അപര്‍ണ.
ബിഗ് ബോസ് വീട്ടില്‍ നിന്നും അപര്‍ണ പടിയിറങ്ങിയതും എല്ലാവരുടേയും മനസ് കവര്‍ന്നു കൊണ്ടായിരുന്നു. ഇപ്പോഴിതാ അപര്‍ണയെക്കുറിച്ച് കിഷോര്‍ കുമാര്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അപര്‍ണ മള്‍ബറിക്ക് ബിഗ്‌ബോസ് വീട്ടില്‍ നിന്ന് പോകാന്‍ സമയമായി എന്ന് ഈയിടെ പ്രേക്ഷകര്‍ക്ക് തോന്നി തുടങ്ങിയിരുന്നു. പാശ്ചാത്യ വംശജയായ ഒരാള്‍ക്ക് മറ്റ് മലയാളി മത്സരാര്‍ത്ഥികളെ പോലെ അഗ്രസീവ് ആയി ഒരു മലയാളം ഷോയില്‍ കളിക്കാന്‍ പ്രയാസമാണ്.
പക്ഷേ തനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ ഭംഗിയായി ചെയ്തതിനു ശേഷമാണ് അപര്‍ണ യാത്രയാവുന്നത് . ലെസ്ബിയന്‍, ഗേ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇനി മലയാളിയുടെ നെറ്റി ചുളിയാനുള്ള സാധ്യത കുറവാണ്. ഷോയുടെ ആദ്യദിവസം തന്റെ ജീവിതപങ്കാളിയെ 'ഭാര്യ' എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ ആ പദപ്രയോഗം മോഹന്‍ലാലിനെ പോലും തെല്ല് അസ്വസ്ഥനാക്കിയതായി അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് തോന്നിയിരുന്നു.
അശ്വിന്‍ ഗേ ആണെന്ന കാര്യം അവന്റെ സമ്മതത്തോടെ ഷോയില്‍ ഭംഗിയായി അവതരിപ്പിച്ചതും അപര്‍ണ ആയിരുന്നു. തികച്ചും വ്യത്യസ്ത വ്യക്തിത്വമുള്ള രണ്ട് സ്വവര്‍ഗാനുരാഗികളായ യുവതികളെ ഷോയില്‍ അവതരിപ്പിച്ചു എന്നുള്ളതാണ് ഈ സീസണിന്റെ പ്രത്യേകത. സാമ്പ്രദായിക സ്ത്രീ-മാതൃകകള്‍ നിന്ന് വ്യത്യസ്തമായ, പരുക്കന്‍ ശൈലിയിലുള്ള 'ബുച്ച് ലെസ്ബിയന്‍' ആണ് ജാസ്മിന്‍. എന്നാല്‍ അതില്‍ നിന്നും വിഭിന്നമായ, അപര്‍ണയെ പോലുള്ള വളരെ girly ആയവര്‍ അറിയപ്പെടുന്നത് 'ലിപ്സ്റ്റിക് ലെസ്ബിയന്‍' എന്നാണ്.
ജാസ്മിന്‍ മാത്രമായിരുന്നു ഷോയില്‍ ഉണ്ടായിരുന്നതെങ്കില്‍ അത് ലെസ്ബിയന്‍സിനെ കുറിച്ച് ഏകതാനമായ സ്റ്റീരിയോടൈപ്പുകള്‍ സമൂഹത്തില്‍ സൃഷ്ടിച്ചേനെ. ഇത് പോലെ ഗേ പുരുഷന്മാരിലും വളരെ വ്യത്യസ്തമായ വ്യക്തിത്വശൈലികള്‍ ഉണ്ട്.
മലയാളം സംസാരിക്കുമ്പോള്‍ ചില ഇംഗ്ലീഷ് വാക്കുകള്‍ (words) കടന്ന് വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇംഗ്ലീഷ് വാചകങ്ങള്‍ (sentences) അമിതമായി ഉപയോഗിക്കുന്നത് ശരിയല്ല എന്ന് മോഹന്‍ലാല്‍ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.
നിലപാടുകള്‍ ശക്തമായി പ്രകടിപ്പിക്കാനും ശകാരിക്കാനും ഇംഗ്ലീഷിലേ സാധിക്കൂ എന്ന തെറ്റിദ്ധാരണയുള്ള ചില പുതുതലമുറക്കാരുടെ പ്രതിനിധികളാണ് നിമിഷ, ജാസ്മിന്‍, ഡെയ്‌സി, റിയാസ് തുടങ്ങിയവര്‍. ഇവിടെയും, മലയാളം തന്റെ മാതൃഭാഷ അല്ലാഞ്ഞിട്ടും കാര്യങ്ങള്‍ മാക്‌സിമം മലയാളത്തില്‍ തന്നെ അവതരിപ്പിച്ച് കൊണ്ട് അപര്‍ണ മാതൃകയായി.


Click it and Unblock the Notifications