നാളെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് കൂട്ടുകാരന്‍ ആത്മഹത്യ ചെയ്തു; വികാരഭരിതനായി അഖില്‍

ബിഗ് ബോസ് മലയാളം നാലാം ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ മത്സരത്തിന്റെ ചൂടും വാശിയുമൊക്കെ ഓണ്‍ ആയിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങള്‍ക്കിടയിലെ ചിലരെ പ്രേക്ഷകര്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കില്‍ ഒട്ടും പരിചയമില്ലാത്തവരെ പോലും ഇതിനോടകം തന്നെ അറിയാന്‍ സാധിച്ചിട്ടുണ്ട്. തുടക്കത്തില്‍ തന്നെ പൊട്ടിത്തെറികളും മത്സരബുദ്ധിയുമൊക്കെ കാണാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ വൈകാരികമായ രംഗങ്ങളും ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ അരങ്ങേറുന്നുണ്ട്. താരങ്ങള്‍ തങ്ങളുടെ ജീവിതകഥ പറയുന്ന സെല്‍ഫി ടാസ്‌ക്കിനിടെയാണ് വൈകാരിക രംഗങ്ങള്‍ക്ക് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ ബിഗ് ബോസ് വീട്ടിലുള്ളവര്‍ക്ക് മുന്നില്‍ കഥ പറയാന്‍ എത്തിയവരില്‍ ഒരാള്‍ കോമഡി താരം കുട്ടി അഖില്‍ ആയിരുന്നു. പുറമെ ചിരിച്ചും കളിച്ചും നടക്കുന്ന അഖില്‍ പങ്കുവച്ച കഥ വേദനിപ്പിക്കുന്നതായിരുന്നു.

Bigg Boss

തന്റെ സുഹൃത്തിന്റെ മരണത്തെക്കുറിച്ചായിരുന്നു അഖില്‍ പറഞ്ഞത്. ചെറുപ്പത്തില്‍ തന്നെ തനിക്ക്് മിമിക്രിയോട് താല്‍പര്യമുണ്ടായിരുന്നുവെന്നാണ് അഖില്‍ പറയുന്നത്. അങ്ങനെ നടക്കുന്ന സമയത്താണ് ആദ്യമായൊരു സെലിബ്രിറ്റിയെ പരിചയപ്പെടുന്നത്. മിമിക്രി താരമായ അഖില്‍ ഭദ്രന്‍ ആയിരുന്നു അത്. തങ്ങള്‍ നല്ല സുഹൃത്തുക്കളും സഹപാഠികളുമായി മാറി. അവനാണ് തന്നെ നാടകവും മറ്റും പഠിപ്പിക്കുന്നതെന്നും അഖില്‍ പറയുന്നു. കലോത്സവത്തിനും മിമിക്രിയ്ക്കും പിന്നാലെ നടക്കുന്നതിനാല്‍ തന്നെ തങ്ങള്‍ക്ക് മാര്‍ക്ക് കുറവായിരുന്നുവെന്നും പരാജയപ്പെടുകയും ചെയ്തിരുന്നുവെന്നും അഖില്‍ പറയുന്നു. അങ്ങനെ ഒരിക്കല്‍ തങ്ങള്‍ രണ്ടു പേരും മറ്റൊരു സുഹൃത്തും. സെം ഔട്ടായെന്നാണ് അഖില്‍ പറയുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി തന്നെ അഖില്‍ ഭദ്രന്‍ വിളിച്ചു. നാളെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ നീ വരുമെന്ന് പറഞ്ഞ് കോള്‍ കട്ടാക്കി. പിറ്റേദിവസം രാവിലെ തന്നെ തേടി ഒരു കൂട്ടുകാരിയുടെ കോള്‍ വന്നു. നീ അഖില്‍ ഭദ്രന്റെ കാര്യം അറിഞ്ഞോ എന്ന് ചോദിച്ചു. എന്താണെന്ന്് മനസിലാകാതെ താന്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചു. അപ്പോഴാണ് അറിയുന്നത് കഴിഞ്ഞ ദിവസം രാത്രി അഖില്‍ ഭദ്രന്‍ ആത്മഹത്യ ചെയ്തുവെന്ന്. തന്നെ ഫോണ്‍ വിളിച്ച് നാളെ നീ വരുമെന്ന് പറഞ്ഞ ശേഷമായിരുന്നു അവന്‍ ആത്മഹത്യ ചെയ്യുന്നതെന്നും അഖില്‍ ഓര്‍ക്കുന്നു.

അതേസമയം എന്താണ് സുഹൃത്ത് ജീവനൊടുക്കാനുള്ള കാരണമെന്ന് തനിക്ക് അറിയില്ലെന്നാണ അഖില്‍ പറയുന്നത്. കോളേജിലെ പ്രശ്‌നത്തിന്റെ പേരില്‍ ജീവനൊടുക്കാന്‍ മാത്രം മനസിന് ശക്തിയില്ലാത്തവനല്ല അവനെന്നും അഖില്‍ പറയുന്നുണ്ട്. അതുവരെ ചിരിച്ചു മാത്രം കണ്ടിട്ടുള്ള അഖിലിന്റെ ഈ വശം മറ്റുള്ളവര്‍ക്കൊരു അമ്പരപ്പായിരുന്നു.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X