വധുവിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കിട്ട് അഖില്‍; മനസിലുള്ളത് സുചിത്രയോ? സൈബറിടത്ത് ചര്‍ച്ചയായി 'സുഖില്‍'
അമ്പത് ദിവസം പിന്നിട്ട് മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. അടിയും ബഹളവും മാത്രമല്ല ബിഗ് ബോസിനെ ജനപ്രീയ പരിപാടിയാക്കി മാറ്റുന്നത്. താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ടാസ്‌കുകളുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണ്. സൗഹൃദത്തിന്റേയും തമാശകളുടേയും നിമിഷങ്ങളും ബിഗ് ബോസ് വീട് സമ്മാനിക്കാറുണ്ട്. നേരത്തെ പരിചയമില്ലാതിരുന്നവര്‍ ഒരുമിച്ച് വരുന്നതും അവര്‍ പരസ്പരം അറിയുന്നതും സുഹൃത്തുക്കളായി മാറുന്നതുമൊക്കെ ബിഗ് ബോസ് ഷോയെ ജനപ്രീയമാക്കുന്നതിലെ ഘടകങ്ങളാണ്.
രസകരമായൊരു നിമിഷത്തിന് ഇന്നത്തെ എപ്പിസോഡും സാക്ഷ്യം വഹിക്കുകയുണ്ടായി. ബിഗ് ബോസ് വീട്ടിലെ ഒരു താരത്തിന് വേണ്ടി മറ്റ് താരങ്ങള്‍ ചേര്‍ന്നു കൊണ്ട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതിനാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസ് വീട്ടിലെ ജനകീയനായ അഖിലിന് വേണ്ടിയാണ് വിവാഹ അഭ്യര്‍ത്ഥന നടന്നത്. സുചിത്ര, ധന്യ, ലക്ഷ്മി പ്രിയ, അഖില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു അഖിലിനായി വിവാഹാലോചനകള്‍ ക്ഷണിച്ചത്. പ്രിയപ്പെട്ട സുഹൃത്തുക്കളേ നൂറ്റൊന്ന് പവനും പ്രതീക്ഷിച്ചു കൊണ്ട് ഒരു ചെറുക്കന്‍ ഇവിടെ ഇരിക്കുന്നുണ്ടെന്ന് സുചിത്ര പറയുകയായിരുന്നു. ഞങ്ങളുടെ സ്വന്തം ചെക്കന്‍ ആണെന്ന് ലക്ഷ്മിയും ധന്യയും പറഞ്ഞു. എന്നാല്‍ നൂറ്റൊന്ന് പവന്‍ പോരെന്നായിരുന്നു സൂരജിന്റെ കമന്റ്.
പിന്നാലെ സ്ത്രീധനം കൊടുത്ത് ഈ മൊതലിനെ വാങ്ങരുതെന്നും ഒരു കാര്യവുമില്ലെന്നും പറഞ്ഞ് സുചിത്ര അഖിലിനെ കൡയാക്കി. വേണമെങ്കില്‍ ഓഫറില്‍ കിട്ടുവാണേല്‍ വാങ്ങിക്കോ എന്നായിരുന്നു ഇതിന് അഖിലിന്റെ കൗണ്ടര്‍. സ്ത്രീധനം ഒന്നും വേണ്ട നല്ല പനങ്കുല പോലെ മുടിയും നല്ല വിടര്‍ന്ന ചുണ്ടുമുണ്ടേല്‍ അപേക്ഷിക്കാം എന്നായി ധന്യ. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ വീണേക്കാം എന്ന് സുചിത്രയും പറഞ്ഞു. ഇത് കേട്ടതും അഖില്‍ ബ്ലഷ് ചെയ്യുകയായിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് ധന്യയും സുചിത്രയും അഖിലിനെ കളിയാക്കുകയും ചെയ്തു.

പിന്നാലെ കല്യാണം കഴിക്കുന്ന പെണ്ണിന് പൊക്കം എത്ര വേണം എന്ന് സുചിത്രയും ധന്യയും ചോദിച്ചപ്പോള്‍ ഷോള്‍ഡറിന്റെ അത്രയും വേണമെന്ന് അഖില്‍ വ്യക്തമാക്കി. ശാലിനിയുടെ ഹൈറ്റാണോ എന്ന് ധന്യ ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു അഖിലിന്റെ മറുപടി. അതൊക്കെ ഇവിടെ പലരിലും നോക്കി വച്ചായിരുന്നുവെന്ന് ധന്യ അഖിലിനെ കളിയാക്കി. ശാലിനിയുടെ ഹൈറ്റല്ല. ധന്യയുടെ ഹൈറ്റാണെന്ന് അഖില്‍ വ്യക്തമാക്കി. കെട്ടിപിടിക്കുമ്പോള്‍ തല തോളില്‍ വരണമെന്നാകുമെന്ന് ലക്ഷ്മി പ്രിയയും ധന്യയും പറഞ്ഞപ്പോള്‍ അതേയെന്നായിരുന്നു അഖിലിന്റെ മറുപടി.

അതിനിടെ അഖിലും സുചിത്രയും തമ്മിലുള്ള സൗഹൃദവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. സുഖില്‍ എന്നാണ് സോഷ്യല്‍ മീഡിയ ഈ ചങ്ങാത്തത്തിന് പേരിട്ടിരിക്കുന്നത്. സദാചാര കണ്ണുകളോടെ ചിലര്‍ ഇതിനെ പ്രണയമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സുചിത്രയും അഖിലും അത്തരത്തിലൊരു സംസാരമോ സൂചനയോ ഇതുവരേയും നല്‍കിയിട്ടില്ല. ബിഗ് ബോസ് വീട്ടില്‍ അഖിലിന് ഇപ്പോള്‍ ഏറ്റവും നല്ല സൗഹൃദമുള്ളത് സൂരജുമായും സുചിത്രയുമായുമാണ്.
Recommended Video

അമ്പത് ദിവസം പിന്നിട്ട ബിഗ് ബോസില്‍ ഈ കാഴ്ച വളരെ കടുപ്പമേറിയൊരു വീക്കിലി ടാസ്‌കാണ് ബിഗ് ബോസ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. വീട്ടിലെ സൗകര്യങ്ങളൊക്കെ എടുത്തമാറ്റിയ ശേഷം അവ ഓരോന്നും ടാസ്‌കിലൂടെ തിരിച്ചു പിടിക്കുക എന്നതാണ് ടാസ്‌ക്. ബാത്ത്‌റൂമും കിടപ്പുമുറിയും വെളളവും ഭക്ഷണവുമെല്ലാം ഇങ്ങനെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് താരങ്ങള്‍. അതേസമയം പോയ വാരം നിമിഷയെ ബിഗ് ബോസ് വീട്ടില്‍ നിന്നും നഷ്ടമായിരുന്നു. രണ്ടാം വരവില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും നിമിഷ പുറത്താവുകയായിരുന്നു.


Click it and Unblock the Notifications