ഇപ്പോഴും പറയുന്നത് റോബിനെക്കുറിച്ച്, ഇവിടെ നില്‍ക്കുന്നത് എന്തിനെന്നറിയില്ല; ദില്‍ഷയ്‌ക്കെതിരെ ലക്ഷ്മി പ്രിയ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന നാളുകളിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. അത് വ്യക്തമാക്കുന്ന ടിക്കറ്റ് ടു ഫിനാലെ എന്ന വീക്കിലി ടാസ്‌കാണ് ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുന്നത്. താരങ്ങള്‍ തമ്മിലുള്ള മത്സര ബുദ്ധിയും ഇതിനാല്‍ ശക്തമായിട്ടുണ്ട്. ബിഗ് ബോസ് വീട്ടില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാനും അത് നിലനിര്‍ത്തി കൊണ്ട് പോകാനുമാണ് ഓരോരുത്തരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഇതിനിടെ രസകരമായൊരു മോണിംഗ് ആക്ടിവിറ്റിയായിരുന്നു ഇന്ന് അരങ്ങേറിയത്. ബിഗ് ബോസ് വീട്ടില്‍ ഇതുവരെ സ്വന്തമായൊരു സ്‌പേസ് നേടിയെടുത്തത് ആരാണെന്നും ആരാണ് മറ്റുള്ളവരെ ഉപയോഗിച്ച് സ്‌പേസുണ്ടാക്കുന്നതെന്നുമൊക്കെ പറയാനായിരുന്നു താരങ്ങള്‍ക്ക് നല്‍കിയ ടാസ്‌ക്. പിന്നാലെ രസകരമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

സുഹൃത്തുക്കളായ ലക്ഷ്മി പ്രിയയും ബ്ലെസ്ലിയുമടക്കം പലരും സ്വന്തമായി സ്‌പേസില്ലാതെ മറ്റുള്ളവരെ ഉപയോഗിച്ച് സ്‌പേസുണ്ടാക്കുന്നത് ദില്‍ഷ ആണെന്ന് പറഞ്ഞു. ലക്ഷ്മി പ്രിയയുടേയും ബ്ലെസ്ലിയുടേയും അഭിപ്രായത്തില്‍ സ്വന്തമായി സ്‌പേസുണ്ടാക്കുന്നത് റിയാസ് ആണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ സ്‌പേസ് ഉണ്ടാക്കുന്നയാള്‍ റിയാസ്. മറ്റുള്ളവരുടെ സഹായത്താല്‍ സ്‌പേസ് കണ്ടെത്തുന്നയാള്‍ വിനയ്. കാരണം വിനയ് ആയിട്ട് ഇവിടെ ഒന്നും ഉണ്ടാക്കുന്നത് നമ്മള്‍ കണ്ടിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് തുടങ്ങിയാല്‍ ഉടനെ അതിന്റെ നടുക്ക് കയറി നില്‍ക്കുകയാണ് ചെയ്യുക. പിന്നെയൊരാള്‍ ബ്ലെസ്ലിയാണ്. ബ്ലെസ്ലി നമ്മളുടെ കൂടെ വന്നിരുന്ന് സംസാരിക്കുകയും പിന്നീട് അതിനെ മറ്റൊരു രീതിയിലേക്ക് മാറ്റുകയുമാണ് ചെയ്യുക. ഗെയിം ചെയ്യുമ്പോള്‍ പോലും ബ്ലെസ്ലി ആത്മാര്‍ത്ഥമായി കളിക്കുന്നതായി തോന്നുന്നില്ല. ചുരുങ്ങി പോകുന്നതായി തോന്നുന്നുവെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്.

ദില്‍ഷ്‌ക്ക് പുതുതായി ഒന്നും പറയാനില്ല. അമ്പത് ദിവസം ദില്‍ഷ നിശബ്ദയായിരുന്നു. ഇപ്പോള്‍ ദില്‍ഷ പറയുന്നതൊക്കെ പോയ ആളിനെക്കുറിച്ച് മാത്രമാണ്. ദില്‍ഷ ദില്‍ഷയുടെ സ്‌പേസ് കണ്ടെത്താനായി ഇനിയെങ്കിലും ശ്രമിക്കണമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. കൂടെ നില്‍ക്കുന്നയാള്‍ തന്നെ ദില്‍ഷയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പിന്നാലെയായിരുന്നു ബ്ലെസ്ലി എത്തിയത്.
ഈ വീട്ടില്‍ വന്നതിന് ശേഷം ഓരോരുത്തരേയും ചൂണ്ടിക്കാണിക്കുകയും അവരവരുടെ സ്‌പേസ് കാണിച്ചു കൊടുക്കുകയും ചെയ്ത വ്യക്തിയാണ് റിയാസ്. ഗെയിം കളിക്കാനായി മറ്റുള്ളവരെ പ്രകോപിച്ച് സ്‌പേസ് കണ്ടെത്തുകയും ചെയ്യുന്നുണ്ട്. വീണ്ടും വീണ്ടും സ്വന്തം സ്‌പേസ് ഉണ്ടാക്കുന്നുണ്ട്. മറ്റുള്ളവരുടെ സഹായത്താല്‍ സ്‌പേസ് കണ്ടെത്തുന്നത് ദില്‍ഷയും ധന്യ ചേച്ചിയും ലക്ഷ്മി ചേച്ചിയുമാണെന്ന് ബ്ലെസ്ലി പറഞ്ഞു.

റിയാസ് വന്നതിന് ശേഷം ധന്യ ചേച്ചിയ്ക്ക് ഇന്നലെയാണ് തിരിച്ചറിവുണ്ടാകുന്നത്, ഞാന്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്. അത് നേരത്തെ പറയേണ്ടതായിരുന്നു. വിവാഹിതയും അമ്മയുമായ താന്‍ ഇവിടെ നില്‍ക്കുന്നതും വെല്ലുവിളികളെ നേരിടുന്നതും ആരേയും വേദനിപ്പിക്കാതേയും സത്യസന്ധമായി നില്‍ക്കാമെന്നും കാണിച്ചു കൊടുക്കുന്നതാണ് തന്റെ സ്‌പേസ് എന്ന് ചേച്ചിയ്ക്ക് മനസിലായി വരുന്നുണ്ടെന്നും ധന്യയെക്കുറിച്ച് ബ്ലെസ്ലി പറഞ്ഞു.
Recommended Video

ദില്‍ഷയ്ക്ക് അറിയില്ല താന്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്. പലരുടേയും സഹായത്താല്‍ മനസിലാക്കി വരികയാണ്. നൂറാം ദിവസം ഇവിടെ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്ന വ്യക്തി ദില്‍ഷയായിരിക്കും. ചേച്ചി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും മറ്റും മറ്റുള്ളവരുമായുള്ള പ്രശ്‌നങ്ങള്‍ കാരണം പുറത്ത് വന്നു കൊണ്ടിരിക്കുകയാണെന്നും ബ്ലെസ്ലി പറഞ്ഞു. മറ്റുള്ളവരുടെ തെറ്റുകളെ സ്വന്തം സ്‌പേസാക്കി മാറ്റുന്നത് റോണ്‍സണ്‍ ചേട്ടന്‍ ആണ്. സ്‌പേസ് നഷ്ടമാകുന്ന വ്യക്തി വിനയ് ചേട്ടനാണെന്നും ബ്ലെസ്ലി പറഞ്ഞു. സുഹൃത്തുക്കള്‍ തന്നെ ദില്‍ഷയ്ക്കെതിരെ വിമർശനം ഉന്നയിച്ചത് താരത്തെ തളർത്തുമോ എന്നത് കണ്ടറിയണം.


Click it and Unblock the Notifications











