ആദ്യം പോയി മര്യാദയ്ക്ക് തുണിയുടുക്ക്! ആരാ ഇവളെ ക്യാപ്റ്റനാക്കിയത്? നിമിഷയ്‌ക്കെതിരെ ലക്ഷ്മി പ്രിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അഞ്ചാമത്തെ ആഴ്ചയിലൂടെ കടന്നു പോകുമ്പോള്‍ രസകരമായ ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. രസകമായൊരു വീക്കിലി ടാസ്‌കിന് സാക്ഷ്യം വഹിച്ച ആഴ്ചയില്‍ ഇതുവരെ വലിയ വഴക്കുകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ വലിയ പൊട്ടിത്തറി തന്നെയുണ്ടാകുമെന്നുറപ്പായിരിക്കുകായണ്. ഇപ്പോള്‍ പുറത്ത് വന്ന പ്രൊമോ വീഡിയോയാണ് ഇത് വ്യക്തമാക്കുന്നത്.

നേരത്തെ തന്നെ പലപ്പോഴായി കോര്‍ത്തിട്ടുള്ളവരാണ് ലക്ഷ്മി പ്രിയയും നിമിഷയും. നിമിഷയ്ക്ക് വൃത്തിയില്ലെന്ന് മോഹന്‍ലാലിന്റെ മുന്നില്‍ വച്ച് ലക്ഷ്മി പ്രിയ ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായി തന്നെ നിമിഷ രംഗത്തെത്തുകയും ചെയ്തിരുന്നു. തന്നെ ലക്ഷ്മി പ്രിയ വ്യക്തിഹത്യ ചെയ്യുകയാണെന്നായിരുന്നു നിമിഷയുടെ പ്രതികരണം. ഒടുവില്‍ ലക്ഷ്മി പ്രിയ മാപ്പ് പറയുകയും ചെയ്തിരുന്നു.

അടി

എന്നാല്‍ വൃത്തിയുടെ പേരിലുള്ള ആ അടി അവിടം കൊണ്ട് തിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇന്നത്തെ ജയില്‍ നോമിനേഷനിലടക്കം ഇത് ബാധിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. പിന്നാലെയാണ് ലക്ഷ്മി പ്രിയയും നിമിഷയും തമ്മിലുള്ള വാക് പോരിന്റെ വീഡിയോയും ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബാത്ത് റൂം ഏരിയയില്‍ ഇരുന്നു കൊണ്ട് കയര്‍ത്ത് സംസാരിക്കുകയാണ് ലക്ഷ്മി പ്രിയ. ബ്ലെ്സ്ലിയും ലക്ഷ്മിയുടെ അരികിലായി ഇരിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇവളെങ്ങനെയാണ് ക്യാപ്റ്റന്‍ ആയത്


എന്നോട് ചോദിച്ചതല്ലേ, ചേച്ചി വൃത്തിയാക്കിയോ എന്ന് എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഇതിന് നിമിഷ നല്‍കുന്ന മറുപടി ചോദിക്കലല്ല പണി കെടുക്കലാണ് എന്റെ പണി എന്നായിരുന്നു. ഈ ആഴ്ചയിലെ ക്യാപ്റ്റന്‍ എന്ന നിലയില്‍ നിമിഷുടെ വാക്കുകള്‍ വസ്തുതാപരമാണ്. ഇതോടെയാണ് ലക്ഷ്മി പ്രിയ പൊട്ടിത്തെറിക്കുന്നത്. കഴുത്തിന് ചുറ്റും നാക്കില്ലാത്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ഇവളെങ്ങനെയാണ് ക്യാപ്റ്റന്‍ ആയത്. കിച്ചണ്‍ ഡ്യൂട്ടിയില്‍ പെര്‍ഫെക്ട് ആണെന്ന് പറഞ്ഞിട്ടല്ലേ എല്ലാവരും ക്യാപ്റ്റന്‍സിയ്ക്ക് നോമിനേറ്റ് ചെയ്തത്. ആരാ കിച്ചണ്‍ ഡ്യൂട്ടി ചെയ്തത്? ആരായിരുന്നു സമയത്ത് ഭക്ഷണമുണ്ടാക്കിയത്? എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

പോയി തുണിയുടുക്ക്


നേരത്തെ കിച്ചണ്‍ ക്യാപ്റ്റനായുള്ള നിമിഷുടെ നല്ല പ്രകടനമാണ് താരത്തെ ക്യാപ്റ്റന്‍സിയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ കാരണമായത്. കിച്ചണ്‍ ടീമില്‍ ലക്ഷ്മിയുമുണ്ടായിരുന്നു. ലക്ഷ്മിയായിരുന്നു കിച്ചണ്‍ ഡ്യൂട്ടില്‍ തന്റെ നട്ടെല്ലെന്നായിരുന്നു നിമിഷ പറഞ്ഞത്. കിച്ചണുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലക്ഷ്മി പ്രിയയ്ക്കുളള വാശിയും നിര്‍ബന്ധവുമെല്ലാം നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടതായിരുന്നു. ആദ്യം മര്യാദയ്ക്ക് പോയി തുണിയുടുക്ക്, എന്നിട്ട് തുണി കഴുകിയിട് എന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്. ഇതെല്ലാം കേട്ടു കൊണ്ട് മിണ്ടാതെ ഇരിക്കുകയാണ് നിമിഷ. എന്താണ് ഇവരെ വലിയ വഴക്കിലേക്കും എന്താകാം ഇതിന്റെ അനന്തരഫലമെന്നും കണ്ടറിയേണ്ടതുണ്ട്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ക്യാപ്ടന്‍

ഇതാണ് യഥാര്‍ത്ഥ ലക്ഷ്മി. മോനെ കുട്ടാ ഒക്കെ അഴിഞ്ഞു വീണു, എല്ലാരും ഇതുപോലെ സ്വന്തമായി കളിക്ക്, ഇത്രയും ഫയര്‍ ആകുമെന്ന് ഓര്‍ത്തില്ല ഇത് അടിപൊളി ആക്ഷനും, കോമഡിയു എന്താലും തീപ്പൊരി അമ്മോ ലാസ്റ്റ് ഡയലോഗ് കലക്കി പൊരിച്ചു, Lp ക്ക് ക്യാപ്റ്റന്‍ ആവേണ്ട യോഗ്യത ഉണ്ട്... Bt അവിടെ ഉള്ളവര്‍ എന്താ ഇങ്ങനെ... സുഖമില്ലാന്നിട്ട് പോലും എന്ത് നല്ല രീതിയിലാണ് പെര്‍ഫോമന്‍സ് കാഴ്ച്ച വെച്ചത്... Lp ഗ്രൂപ്പില്‍ ആയിട്ട് പറയുന്നുണ്ടെങ്കിലും ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് lp യെ ഇഷ്ടമല്ല തോന്നുന്നു,
ലക്ഷ്മിപ്രിയ തകര്‍ക്കുവാണല്ലോ.. വയ്യാതിരുന്നിട്ടും വളരെ നല്ല പെര്‍ഫോമന്‍സ് ആണ് അവര്‍ ചെയ്യുന്നത്.. അത്യാവശ്യം സ്‌ക്രീന്‍ സ്‌പേസ് ഉം കോണ്‍ടെന്റ് ഉം കൊടുക്കുന്നുണ്ട്. എന്നിട്ടും ജയില്‍ നോമിനേഷന്‍, ക്യാപ്ടന്‍ ആവാന്‍ പറ്റാത്തത് LP ക്ക് വിഷമം ഉണ്ട് അത് ആണ് ഈ ദേഷ്യം, "ആദ്യം മര്യാദയ്ക്ക് പോയി തുണി ഉടുക്ക് "ഇതാണ് മക്കളേ ഇനിയുള്ള അടിയുടെ ഉറവിടം.. പണ്ടാരോ പറഞ്ഞത് പോലെ "Never Ever Comment On Costume " എന്നല്ലേ. എന്നിങ്ങനെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X