ബിഗ് ബോസ് അങ്കം തുടങ്ങി! കളം പിടിയ്ക്കാന്‍ സീരിയല്‍ പട; ബിഗ് ബോസിലെ സീരിയല്‍ താരങ്ങള്‍
കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് തുടക്കമായിരിക്കുകയാണ്. ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസ് വീട്ടില്‍ മാറ്റുരയ്ക്കാന്‍ എത്തുക എന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ഓരോരുത്തരായി കടന്നു വന്നിരിക്കുകയാണ്. ഇത്തവണ സീരിയല്‍ രംഗത്തു നിന്നും ആരാധകര്‍ക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമായ നിരവധി താരങ്ങളുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ സീരിയല്‍ താരങ്ങളെ പരിചയപ്പെടാം.
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലേക്ക് ആദ്യം കടന്നു വന്നത് നവീന്‍ അറക്കല്‍ ആണ്. നിരവധി പരമ്പരകളിലൂടേയും സ്റ്റാര്‍ മാജിക്കിലൂടേയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാണ് നവീന്‍. ഫിറ്റ്‌നസ് ഫ്രീക്കായ നവിന്‍ വന്നപ്പോള്‍ തന്നെ ജിമ്മിനെക്കുറിച്ചായിരുന്നു അന്വേഷിച്ചത്. അമ്മ, പ്രണയം, സീത, ബാലാമണി തുടങ്ങിയ പരമ്പരകളിലൂടെ തുടക്കം കുറിച്ച നവീന്‍ സ്റ്റാര്‍മാജിക്കിലും ശ്രദ്ധേയ സാന്നിദ്ധ്യമായി മാറി. വില്ലന്‍ വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്്. പാടാത്ത പൈങ്കിളിയിലാണ് നവീനെ ഒടുവിലായി കണ്ടത്.

ലക്ഷ്മി പ്രിയയാണ് മറ്റൊരു സീരിയില്‍ താരം. ഇത്തവണ ബിഗ് ബോസിലുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്ന താരമാണ് ലക്ഷ്മി പ്രിയ. സീരിയലുകളിലും സിനിമകളിലുമെല്ലാം നിറ സാന്നിധ്യമാണ് ലക്ഷ്മി പ്രിയ. എഴുത്തുകാരിയുമാണ് ലക്ഷ്മി. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ ലക്ഷ്മിയുടെ പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ ആക്രമണങ്ങളും ലക്ഷ്മി നേരിട്ടിട്ടുണ്ട്. ഇത്തവണത്തെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ലക്ഷ്മി പ്രിയ.

വാനമ്പാടിയിലെ പപ്പിക്കുട്ടിയായി എത്തിയ താരമാണ് സുചിത്ര് നായര്‍. വില്ലത്തി വേഷത്തില്‍ തിളങ്ങിയ സുചിത്ര അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. മനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സുചിത്ര. ബിഗ് ബോസില്‍ സുചിത്ര് ഒരു സര്‍പ്രൈസ് പാക്കേജ് ആയിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ബിഗ് ബോസിലേക്ക്് കടന്നു വന്ന സീരിയില്‍ ലോകത്തെ മിന്നും താരമാണ് ധന്യ മേരി വര്‍ഗ്ഗീസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ധന്യ മേരി വര്‍ഗ്ഗീസ്. എന്നാല്‍ സീത കല്യാണം എന്ന പരമ്പരയിലൂടെ മിന്നും താരമായി മാറുകയായിരുന്നു ധന്യ. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റ് ആയ അനൂപ് കൃഷ്ണന്‍ ആയിരുന്നു സീത കല്യാണത്തിലെ നായകന്‍. ഭയം എന്ന ഗെയിം ഷോയിലും ധന്യ പങ്കെടുത്തിരുന്നു. നര്‍ത്തകി കൂടിയായ ധന്യ വിവഹശേഷമാണ് സിനിമ രംഗത്തു നിന്നും താല്‍ക്കാലികമായ ഇടവേളയെടുക്കുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലിലൂടെയാണ് താരം തിരിച്ചെത്തുകയായിരുന്നു. ഒരുപാട് ആരാധകരുള്ള ധന്യ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ ശക്തമായ മത്സരാര്‍ത്ഥിയായിരിക്കുമെന്നുറപ്പാണ്.

സീരിയല്‍ ലോകത്തു നിന്നും എത്തിയ മറ്റൊരു താരമാണ് റോണ്‍സണ്‍ വിന്‍സെന്റ്. കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് റോണ്‍സണ്‍്. മസിലളിയനായ റോണ്‍സന്‍ സിനിമയിലൂടെയാണ് തുടങ്ങുന്നത്. പക്ഷെ സീരിയലാണ് റോണ്‍സനെ താരമാക്കി മാറ്റുന്നത്. 2010 മുതല്‍ തെലുങ്ക് സിനിമകളില്‍ ചുവടുറപ്പിച്ച ശേഷമാണ് താന്‍ മലയാള സീരിയലുകളിലേക്ക് വന്നതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബോസിലെ മസിലളയിന്മാരുടെ പട്ടികയിലെ കരുത്തനായി മാറാന്‍ റോണ്‍സന് സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഡി ഫോര്‍ ഡാന്‍സര്‍ എന്ന ഷോയിലൂടെ ശ്രദ്ധ നേടിയതാരമാണ് ദില്‍ഷ. അ്ടിപൊളി ഡാന്‍സര്‍ ആയ ദില്‍ഷ പിന്നീട് സീരിയലിലേക്ക് എത്തുകയായിരുന്നു. കാണാകണ്‍മണി എന്ന പരമ്പരയിലൂടെ താരമായി മാറിയ ദില്‍ഷ മറ്റ് റിയാലിറ്റി ഷോകളിലൂടേയും കയ്യടി നേടിയിട്ടുണ്ട്. ഇത്തവണ ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാളായാണ് ദില്‍ഷയെ കരുതുന്നത്.


Click it and Unblock the Notifications