Don't Miss!
- News
ദിലീപിന് കുരുക്ക് മുറക്കാനുറച്ച് അന്വേഷണ സംഘം;വീണ്ടും ഹൈക്കോടതിയിലേക്ക്..നിയമോപദേശം ലഭിച്ചു?
- Automobiles
Maruti മോഡലുകള്‍ വാങ്ങാം; ജൂലൈ മാസത്തില്‍ 74,000 രൂപ വരെയുള്ള ഓഫറുകള്‍
- Finance
പാദഫലത്തില്‍ ആശങ്ക! സെല്‍ റേറ്റിങ് നിലനിര്‍ത്തിയ ഈ ധനകാര്യ ഓഹരി 16% ഇടിയാം
- Technology
പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
താങ്ക്യു ഡാ മക്കളേ! റിയാസിനെ കെട്ടിപ്പിടിച്ച് ലക്ഷ്മി പ്രിയ; ലക്ഷ്മിയ്ക്കായി ബ്ലെസ്ലിയെ നേരിട്ട് റിയാസ്
ബിഗ് ബോസ് വീടിന് പുറത്തെ ഒരു കൈ കൊടുക്കല്‍ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. ബിഗ് ബോസ് വീട്ടിലെ തീയും കാറ്റുമായ ജാസ്മിനും റോബിനുമാണ് തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സുഹൃത്തുക്കളായി മാറിയിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ തന്റെ എതിരാളികളെ ഓരോരുത്തരെ സുഹൃത്തുക്കളാക്കി മാറ്റുകയാണ് റിയാസ്.
ഇന്നലെ ദില്‍ഷയായിരുന്നു റിയാസിന്റെ സുഹൃത്തായി മാറിയതെങ്കില് ഇന്നിതാ ഇന്നലെ വരെ റിയാസിനെ അധിക്ഷേപിച്ച് നടന്നിരുന്ന ലക്ഷ്മി പ്രിയ റിയാസിനെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്നറിയാനായി തുടര്‍ന്ന് വായിക്കുക.

ഇന്നത്തെ ജയില്‍ നോമിനേഷനിടെ ലക്ഷ്മി പ്രിയയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ബ്ലെസ്ലി രംഗത്തെത്തിയിരുന്നു. ലക്ഷ്മി പ്രിയ മതപരമായും രാഷ്ട്രീയപരമായും ഗെയിം കളിക്കുന്നുവെന്നായിരുന്നു ബ്ലെസ്ലിയുടെ ആരോപണം. ഇത് ലക്ഷ്മി പ്രിയയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. പിന്നാലെ വന്ന റിയാസ് ബ്ലെസ്ലിയ്ക്കെതിരെ സംസാരിക്കുകയായിരുന്നു.
ബ്ലെസ്ലി കണക്ക്കൂട്ടി ഒരോരുത്തരെയായി ടാര്‍ജറ്റ് ചെയ്യാറുണ്ട്. ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ഒരു പോയന്റ് ഇട്ടു കൊടുത്തിട്ട് ബ്ലെസ്ലി പോകും. പ്രശ്നമുണ്ടാകുമ്പോള്‍ ആളുകളുടെ വായില്‍ നിന്നും ചിലപ്പോള്‍ തെറ്റായ വാക്ക് വന്നു പോകും. പക്ഷെ അപ്പോഴേക്കും ബ്ലെസ്ലി അവിടെ നിന്നും പോയിട്ടുണ്ടാകും. എന്നിട്ട് ബ്ലെസ്ലി മാറിയിരുന്ന് കണക്ക് കൂട്ടി തിരികെ ആ വ്യക്തിയോട് സംസാരിക്കുകയും ആ വ്യക്തി തെറ്റാണെന്നും താന്‍ നല്ല മനുഷ്യനാണെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കും. തുടക്കം മുതല്‍ ആളുകളെ ഇങ്ങനെ ടാര്‍ജറ്റ് ചെയ്യാറുണ്ടെന്നാണ് റിയാസ് പറഞ്ഞത്.

ബ്ലെസ്ലി ഒരാളെ ഫ്രോഡ് എന്ന് വിളിക്കുന്നു. അതേ ആളെ മറ്റൊരാള്‍ തള്ളേ എന്ന് വിളിക്കുമ്പോള്‍ അതൊരു തെറ്റായി പറയുന്നു. ഇപ്പോള്‍ ഇവിടെ തന്നെ മതപരം, രാഷ്ട്രീയപരം എന്നൊക്കെ പറഞ്ഞത് ജയില്‍ നോമിനേഷന് വേണ്ടി വളരെ നേരം ഇരുന്ന് കണക്ക്കൂട്ടിയുണ്ടാക്കിയ കാരണമാണ്. ബ്ലെസ്ലിയ്ക്ക് ഇവിടെ വന്നത് പുറത്തുള്ള ആളുകള്‍ക്ക് നല്ല മെസേജ് കൊടുക്കണം, തെറ്റൊന്നും കൊടുക്കരുത് എന്നാണ്. എന്നാല്‍ ബ്ലെസ്ലി തന്നെ പറഞ്ഞിട്ടുണ്ട് ബ്ലെസ്ലി ഇവിടെ വന്ന ശേഷമാണ് ബ്ലെസ്ലി മാറിയതെന്ന്.

ബ്ലെസ്ലി പുറത്ത് തെറ്റുകളൊക്കെ ഉള്ള സാധാരണ മനുഷ്യനാണ്. പക്ഷെ ഇവിടെ വന്ന ശേഷം ബ്ലെസ്ലി അഭിനയിക്കാന്‍ തുടങ്ങി. ഈ ഷോ നിങ്ങളുടെ അഭിനയം കാണാനുള്ള ഷോയല്ല. ഇതൊരു റിയാലിറ്റി ഷോയാണ്. പുറത്ത് നിങ്ങള്‍ എങ്ങനെയാണ് അതുപോലെ തന്നെ നിങ്ങള്‍ ഇവിടെയും ആയിരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഞാന്‍ ഇവിടെ വന്നു പോയി, എന്നാല്‍ കുറച്ച് നല്ല മെസേജ് അങ്ങ് കൊടുത്തേക്കാം എന്നുകരുതി അഭിനയിക്കുകയല്ല വേണ്ടത്. അങ്ങനെ അഭിനയിക്കാനാണെങ്കില്‍ വേറെ ആള്‍ക്കാരെ മേക്കേഴ്സിന് വിളിക്കാം. ബ്ലെസ്ലിയുടെ ആവശ്യമില്ലെന്നും റിയാസ് പറഞ്ഞു.

പിന്നാലെ ബാത്ത് റൂം ഏരിയയില്‍ വച്ച് ലക്ഷ്മി പ്രിയ റിയാസിന്റെ അരികിലെത്തുകയും കെട്ടിപ്പിടിക്കുകയുമായിരുന്നു. താങ്ക്യൂ ഡാ നന്ദിയുണ്ട്. മക്കളേ നീയത് സൂപ്പറായിട്ട് പറഞ്ഞൂ. ഭയം തോന്നുകയാണ്. എന്തൊക്കെയാണ് പറയുന്നത്. എന്റെ തല തരിച്ചു പോയി. നീ കൃത്യമായിട്ട് അത് പറഞ്ഞു. പാപം കിട്ടും നമ്മള്‍ക്ക്. ഒന്നാമതേ അനാവശ്യമായ പ്രശ്നങ്ങള്‍ നമ്മള്‍ക്കുണ്ടാകും. അതിന്റെ കൂടെ ഇതും കൂടെ വന്നാല്‍ എന്തായിരിക്കും അവസ്ഥ. എന്റെ ശരീരം ആകെ വിറച്ചു പോയി എന്നാണ് ലക്ഷ്മി പറയുന്നത്.

ഒരാളെ കൊഞ്ചി പേരു വിളിക്കുന്നത് അയാള്‍ നമുക്ക് അത്ര പ്രിയപ്പെട്ടവരായിക്കുമ്പോഴാണ്. മുഴുവന്‍ പേര് വിളിക്കുന്നത് ആ ഇഷ്ടം ഇല്ലാതാവുകയും അകലുകയും ചെയ്യുമ്പോഴാണ്. ഞാന്‍ അതുകൊണ്ടാണ് ആ കുട്ടിയെ പേര് വിളിച്ചത്. കാരണം അവിടെ അകലമുണ്ട്. അത് വിസിബിള്‍ ആകാനാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ അവന് പറഞ്ഞ അര്‍ത്ഥമില്ല. ഞാന്‍ അവനെ തിരുത്താനോ കറക്ട് ചെയ്യാനോ പോകാറില്ല ഓപ്പണായി പറയുകയല്ലാതെ എന്നും ലക്ഷ്മി പറയുന്നു.
-
ആദ്യ രാത്രിയൊന്നും നടന്നില്ല! കാരണം തുറന്ന് പറഞ്ഞ് ആലിയ ഭട്ട്; ചിരിയടക്കാനാകാതെ രണ്‍വീര്‍
-
'ഞങ്ങൾ പ്രണയത്തിലാണോയെന്ന് ചോദിച്ചിട്ടുണ്ട്, അവസാനമായി കാണാൻ ശശിയേട്ടൻ സമ്മതിച്ചില്ല'; ജയനെക്കുറിച്ച് സീമ
-
'അവിശ്വസനീയമെന്ന് തോന്നി'; ആലിയ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയെന്ന് കരണ്‍ ജോഹര്‍