ലക്ഷ്മി പ്രിയ കുറ്റം പറയാത്തത് ആദ്യ ആഴ്ച പുറത്തായ ജാനകിയെ മാത്രം; ഒരാളോടും ആത്മാര്‍ത്ഥയില്ല!

ബിഗ് ബോസ് വീട്ടിലെ നിറസാന്നിധ്യമാണ് ലക്ഷ്മി പ്രിയ. എന്നാല്‍ തന്റെ പഴഞ്ചന്‍ ചിന്താഗതിയിലൂടേയും മറ്റും ലക്ഷ്മി പ്രിയ അകത്തും പുറത്തും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. റിയാസുമായി ഫെമിനിസത്തെക്കുറിച്ച് ലക്ഷ്മി പ്രിയ നടത്തിയ സംവാദം വലിയ ചർച്ചയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ നിലപാടിലെ ഇരട്ടത്താപ്പിനെക്കുറിച്ച് എഴുതുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വിശദമായി വായിക്കാം തുടർന്ന്.

ലക്ഷ്മി പ്രിയയെ പോലെ ഒരു നിലപാട് ഇല്ലാത്ത ഇരട്ടത്താപ്പിന്‍റെ രാജകുമാരി വേറെ ഉണ്ടെന്ന് തോന്നുന്നില്ല, ഒരാളോട് ദേഷ്യം തോന്നിയാൽ 3 ദിവസമേ ആ ദേഷ്യം നില നിൽക്കുക ഉള്ളു എങ്കിലും ആ 3 ദിവസം കൊണ്ട് തന്നെ ആ വ്യക്തിക്ക് എതിരെ അവർ നല്ല ഒന്നാംതരം വൃത്തികെട്ട ഗെയിം കളിക്കാറുണ്ട്.. ലക്ഷ്മി പ്രിയ ഒരിക്കലും ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ അല്ല. ബ്ലെസ്സിളിയോട് സംസാരിച്ചതിന് റോബിനെ ജയിൽ നോമിനേറ്റ് ചെയ്തവർ ആണ് ഇവർ എന്നാണ് കുറിപ്പില്‍ പറയുന്നത്.

ബ്ലെസ്ലിയെ ഞരമ്പൻ ആക്കി

ബ്ലെസ്ലി ക്യാപ്റ്റൻ ആയ ആഴ്ച അവനെ എന്തൊക്കെ ആണ് ഈ സ്ത്രീ പറഞ്ഞതെന്ന് ഓർത്തു പോകുന്നു.. പണ്ട് സുചിത്ര ബ്ലെസ്ലിയെ മോശം ആക്കാൻ ഒരു കാര്യം എടുത്ത് ഇട്ടപ്പോൾ അവരുടെ കൂടെ ഇരുന്നു ബ്ലെസ്ലിയെ ഞരമ്പൻ ആക്കിയിട്ട്.. അവനോട് വന്നു മുത്തേ പൊന്നുമോനെ എന്ന് പറഞ്ഞു ഒലിപ്പിക്കുമെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇജ്ജാതി സ്നേഹം

അവർ അവിടെ കുറ്റം പറയാത്തത് ആയി ആദ്യ വീക്ക്‌ പോയ ജാനകി മാത്രമേ ഉള്ളു.( ജാനകിയുടെ സ്വഭാവം പിടിക്കുന്നില്ല എന്നോ മറ്റൊ ലൈവ് ഇൽ പറഞ്ഞെന്നു തോന്നണു ഓർമ ഇല്ലാത്തത്കൊണ്ട് ഉറപ്പ് പറയുന്നില്ല ) മുഖത്തു നോക്കി ചിരിച്ചു സ്നേഹിച്ചിട്ട്. അവർ തിരിയുമ്പോൾ അവരുടെ കുറ്റം പറയുന്ന ഒരു വ്യക്തി ആണ് ലക്ഷ്മിപ്രിയ. കഴിഞ്ഞ ദിവസം ദിൽഷയെ ഇരുന്നു കുറ്റം പറയുന്നത് കണ്ടു. അവളെ ഒട്ടും പിടിക്കുന്നില്ലന്ന് ഒക്കെ ധന്യയ്ക്ക് ഒപ്പം ഇരുന്നു പറയുന്നു. പക്ഷെ ദിൽഷയെ നേരെ കണ്ടാൽ ദിലുമ്മ.. മോളെ.. ചക്കരെ.. ചോർ ഉരുട്ടി വായിൽ വച്ചു കൊടുക്കുന്നു ആഹാ.. ഇജ്ജാതി സ്നേഹം ആണെന്നാണ് കുറിപ്പിലെ പരിഹാസം.

സ്വയം പൊങ്ങി

ഇരട്ടത്താപ്പിന് പുറമെ നല്ല ഒരു സ്വയം പൊങ്ങി കൂടി ആണ് ഇവർ. നിമിഷ ക്യാപ്റ്റൻ ആയത് അവർ കാരണം ആണ്, റോബിനെ മനസിലാക്കിയത് അവർ മാത്രം ആണ്, അവരെ വേദനിപ്പിച്ചവർ ഒന്നും ആ വീട്ടിൽ അധിക കാലം നില്കാതെ പുറത്തു പോയിട്ടുണ്ട്, സ്വയം ലക്ഷ്മി ചേച്ചി എന്നുള്ള വിളി, ആരുടെ എങ്കിലും കുറ്റം പറയുന്നതിന് മുൻപ് അവരോടുള്ള സ്നേഹം അരമണിക്കൂർ വിശദീകരിക്കും എന്നാല്‍ വീട്ടിൽ ഒരു മനുഷ്യനോട് ഇവര്ക്കു ആത്മാർത്ഥത ഇല്ലെന്നും കുറിപ്പില്‍ പറയുന്നു.

പൊട്ടത്തരങ്ങൾ

ഇവരുടെ വിചാരം അവിടെ ഉള്ളവരുടെ എല്ലാം മുകളിൽ അവർക്ക് ഒരു അവകാശം ഉണ്ടെന്ന് ആണ്. കുറെ പൊട്ടത്തരങ്ങൾ സാഹിത്യം നിറഞ്ഞ വാക്കുകളിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞെന്നു കരുതി അവർ സ്ട്രോങ്ങ്‌ ആകുന്നില്ല. ഇവരെ ഒരു രീതിയിലും കുറ്റം പറയാത്ത ആളായിരുന്നു ഞാൻ. അതിവരുടെ വൃത്തികെട്ട ഗെയിം ഇഷ്ടമായിട്ടല്ല നല്ല മത്സരാർത്ഥികൾക്കു ഒരു എതിരാളി ആയി തോന്നാഞ്ഞത് കൊണ്ടാണെന്നും കുറിപ്പില്‍ പറയുന്നു. പക്ഷെ ഇന്നലെ അറിയാൻ കഴിഞ്ഞത് ബ്ലെസിലിക്കു ഒപ്പം വോട്ട് ഷെയർ ഇവർക്കു ഉണ്ടെന്നു.. എന്തരോ എന്തോ, ലക്ഷ്മിപ്രിയ 30% നല്ല വ്യക്തി ആണ്, 70% മോശം വ്യക്തിയും ആണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X