ദോശ തന്നില്ല! ലക്ഷ്മിയോട് കലിപ്പിട്ട് സുചിത്ര; അടുക്കളയില്‍ വീണ്ടും പൊട്ടിത്തെറി, ശീതയുദ്ധം മറനീക്കി പുറത്ത്!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ചയുടെ അവസാന നാളുകളിലേക്ക് കടന്നിരിക്കുകയാണ്. രസകരമായ രംഗങ്ങളാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. രക്തം പൊടിഞ്ഞൊരു വീക്കിലി ടാസ്‌ക് ആയിരുന്നു ഈ ആഴ്ച ബിഗ് ബോസ് താരങ്ങള്‍ക്കായി ഒരുക്കിയിരുന്നത്. വാശിയേറിയ മത്സരത്തിനൊടുവില്‍ റോണ്‍സണ്‍, നിമിഷ, ജാസ്മിന്‍ എന്നിവര്‍ ടാസ്‌ക് വിജയിക്കുകയും ചെയ്തു. ഇന്നത്തെ എപ്പിസോഡിലും പൊട്ടിത്തെറിയുണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
ഇന്നത്തെ അടിയുടെ തുടക്കം ഇന്നലെ രാത്രിയായിരുന്നു. പതിവ് പോലെ ഇത്തവണയും കിച്ചണും ലക്ഷ്മി പ്രിയയുമൊക്കെ അടിയുടെ ഒരുവശത്തുണ്ട്. സുചിത്രയും ലക്ഷ്മിയും തമ്മിലാണ് വഴക്ക് നടക്കുന്നത്. പിന്നാലെ ധന്യയും അതിന്റെ ഭാഗമായി മാറുകയാണ്. ഇന്നലെ പുറത്ത് വന്ന പ്രൊമോ വീഡിയോ ഇന്നത്തെ അടിയുടെ സൂചന നല്‍കുന്നതായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇന്നലെ രാത്രി സുചിത്രയോട് ധന്യ കാരമല്‍ ദോശ വേണമോ എന്ന് ചോദിച്ചിരുന്നു. കുളിച്ച ശേഷം സുചിത്ര ദോശ ചോദിച്ച് വരികയായിരുന്നു. എന്നാല്‍ ലക്ഷ്മി പ്രിയ ദോശ കൊടുക്കാന്‍ തയ്യാറായില്ല. പഞ്ചസാര തീര്‍ന്നു പോകുമെന്നതായിരുന്നു കാരണം. അഞ്ച് കിലോ പഞ്ചസാരയാണ് ബാക്കിയുള്ളത്. വരും ദിവസങ്ങളിലും പഞ്ചസാര ആവശ്യമുണ്ടെന്നതിനാല്‍ ധന്യ പഞ്ചസാര മാറ്റിവച്ചിരുന്നു. ഇതായിരുന്നു ലക്ഷ്മി പ്രിയ ദോശ തരില്ലെന്ന് പറയാന്‍ കാരണം. എന്നാല്‍ ഇങ്ങോട്ട് ചോദിച്ച ശേഷം തരാനാകില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞത് സുചിത്രയ്ക്ക് തീരെ പിടിച്ചില്ല. ദേഷ്യത്തോടെ വീടിന് പുറത്തേക്ക് വന്ന സുചിത്ര തന്റെ വിഷമം സൂരജിനേയും അഖിലിനേയും അറിയിക്കുകയായിരുന്നു.

ഒരു സ്പൂണ്‍ പഞ്ചസാരയാണ് തനിക്ക് വേണ്ടതെന്നും താന്‍ പൊതുവെ അധികമായി പഞ്ചസാരയൊന്നും എടുക്കാത്ത ആളാണെന്നും സുചിത്ര അഖിലിനോടും സൂരജിനോടും പറയുന്നു. ഇതിനിടെ അടുക്കളയില്‍ നിന്നും ദോശയും പഞ്ചസാരയുമായി ലക്ഷ്മി പ്രിയ പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു. ലക്ഷ്മി പ്രിയ വരുന്നത് കണ്ടപ്പോഴെ കാര്യം മനസിലായ സുചിത്ര താന്‍ ആ ദോശ കഴിക്കില്ലെന്ന് മഹാദേവനെ ആണയിട്ട് സത്യം ചെയ്യുകയായിരുന്നു. പിന്നാലെ അവിടെ എത്തിയ ലക്ഷ്മി പ്രിയ ദോശ നല്‍കിയെങ്കിലും സുചിത്ര അത് കഴിക്കാന്‍ കൂട്ടാക്കിയില്ല. നിനക്ക് തന്നാല്‍ പിന്നാലെ എല്ലാവരും ചോദിച്ചുവരുമെന്നും അതിനാലാണ് തരാന്‍ പറ്റില്ലെന്ന് പറഞ്ഞതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

എന്നാല്‍ നോ പറയുന്നതിനും ഒരു രീതിയുണ്ടെന്നും ഇനി താന്‍ ഈ ദോശ കഴിക്കില്ലെന്നും പറഞ്ഞു കൊണ്ട് സുചിത്ര ഏഴുന്നേറ്റ് പോയി. എന്നാല്‍ ആരും കഴിക്കേണ്ട എന്ന പറഞ്ഞു കൊണ്ട് ലക്ഷ്മി പ്രിയ ദോശ പിച്ചി ചീന്തുകയായിരുന്നു. ദോശ കളയരുതെന്ന് പറഞ്ഞു കൊണ്ട് സൂരജും അഖിലും ചേര്‍ന്ന് അത് കഴിക്കുകയായിരുന്നു. ഇന്നലെയുണ്ടായ ഈ കമ്യൂണിക്കേഷനിലെ പ്രശ്‌നം ഇന്ന് വലിയ അടിയായി മാറുകയാണ്. ലക്ഷ്മി പ്രിയക്കെതിരെ സുചിത്ര രംഗത്തെത്തുകയാണ്. പിന്നാലെ ധന്യയും സുചിത്രയ്‌ക്കെതിരെ എത്തുന്നുണ്ട്. ഇതിനിടെ ജാസ്മിനും ലക്ഷ്മി പ്രിയയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
Recommended Video

അതേസമയം ബിഗ് ബോസ് വീട്ടില്‍ പുതിയ ശീതയുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ധന്യയും സുചിത്രയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുചിത്ര ധന്യയെയായിരുന്നു എവിക്ഷനില്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇന്നലത്തെ ദോശ പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ലക്ഷ്മി പ്രിയ ഭക്ഷണം കഴിച്ചിരുന്നില്ല. പ്രശ്‌നം പരിഹരിക്കാതെ ഭക്ഷണം കഴിക്കില്ലെന്ന നിലപാട് നേരത്തേയും ലക്ഷ്മി പ്രിയ എടുത്തിട്ടുണ്ട്. ഇത് ക്യാപ്റ്റനായ അഖിലിനെ റോണ്‍സണ്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


Click it and Unblock the Notifications