സുരേഷ് ഗോപി എന്റെ ചേട്ടന്‍, ചങ്ക്! എന്നും മെസേജ് അയക്കും; റോബിനോട് ലക്ഷ്മി പ്രിയ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ചയിലൂടെ കടന്നു പോകുന്നത്. നാളെയാണ് വീക്കെന്റ് എപ്പിസോഡ് ആരംഭിക്കുക. നാളെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ ഷോയിലേക്ക് എത്തും. ഇതിന് മുന്നോടിയായി നടക്കുന്ന ജയില്‍ വാസവും ക്യാപ്റ്റന്‍സി ടാസ്‌കുമൊക്കെയാണ് ഇന്ന് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. താരങ്ങള്‍ക്കിടയിലെ രസകരമായ സംസാരങ്ങളും ബിഗ് ബോസ് വീട്ടില്‍ നടക്കുന്നുണ്ട്.
മലയാളത്തിലെ സൂപ്പര്‍ താരമായ സുരേഷ് ഗോപിയെക്കുറിച്ച് ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയായ ലക്ഷ്മി പ്രിയ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഡോക്ടര്‍ റോബിനോടായിരുന്നു ലക്ഷ്മി സുരേഷ് ഗോപിയെക്കുറിച്ച് സംസാരിക്കുന്നത്. സുരേഷ് ഗോപിയെക്കുറിച്ച് റോബിനും മറ്റൊരാളും കൂടെ ചേര്‍ന്നിരുന്ന് സംസാരിക്കുകയായിരുന്നു. സുരേഷ് ഗോപി കഥാപാത്രങ്ങളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിക്കുന്നത്. ഇതിനിടെയാണ് ലക്ഷ്മി പ്രിയയും ചര്‍ച്ചയുടെ ഭാഗമാകുന്നത്.

സുരേഷ് ഗോപി ആരാണെന്ന് ചോദിക്ക് എന്ന് ലക്ഷ്മി പ്രിയ റോബിനോട് പറയുന്നു. സുരേഷ് ഗോപി ആരാ? എന്ന് ഇതിന് മറുപടിയായി റോബിന്‍ ചോദിക്കുകയാണ്. എന്റെ ചേട്ടന്‍, എന്റെ ചങ്ക് എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി. ഞാന്‍ എല്ലാ ദിവസവും മെസേജ് അയക്കുന്ന എനിക്കും മെസേജ് അയക്കുന്ന ഏക വ്യക്തി. എന്റെ ചേട്ടനാണ്. എന്റെ അയല്‍വാസിയുമാണെന്നും ലക്ഷ്മി പ്രിയ പറയുന്നു. ചേട്ടന്‍ പാര്‍ലമെന്റിലാണെങ്കിലും എവിടെ ആണെങ്കിലും എന്റെ മെസേജ് കിട്ടിയാല്‍ അപ്പോള്‍ മറുപടി തരും. എതൊക്കെ നമ്പര്‍ മാറിയാലും എനിക്കത് കിട്ടും. ആ ചേട്ടന്റെ അനുജത്തിയാണ് ഞാന്‍. എന്നെയിങ്ങനെ ചേര്‍ത്ത് പിടിക്കും. അതാണ് എന്റെ സ്‌നേഹം എന്നും ലക്ഷ്മി പ്രിയ സുരേഷ് ഗോപിയെക്കുറിച്ച് പറയുന്നുണ്ട്.

അതേസമയം ഇന്ന് നടക്കുന്ന ക്യാപ്റ്റന്‍സി ടാസ്‌കില്‍ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കൂട്ട ആക്രമണം തന്നെയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷ്മി പ്രിയ പറഞ്ഞതും ചെയ്തതും ചൂണ്ടിക്കാണിച്ചാണ് വാക് പോര് എന്ന ടാസ്‌കില്‍ താരത്തിനെതിരെ മറ്റുള്ളവര്‍ തിരിയുന്നത്. കൃത്യമായി ഒരു കാര്യം പോലും ഇവിടെ നടക്കുന്നില്ല എന്നത് പരാജയം തന്നെയാണെന്ന് ലക്ഷ്മി പ്രിയ പറയുന്നത്. ചേച്ചി ചേച്ചിയുടെ കുറ്റങ്ങള്‍ എന്താണെന്ന് ആദ്യം തിരിച്ചറിയൂ എന്ന് സുചിത്ര തിരിച്ചടിക്കുന്നുണ്ട്. ഞാന്‍ സംസാരിക്കുമ്പോള്‍ എനിക്ക് അവസരം തരണം ഹേ എന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്. ഞങ്ങള്‍ കഷ്ടപ്പെട്ട് നേടിയ പോയന്റ്സ് കൊണ്ട് കളഞ്ഞിട്ട് ഇവിടെയിരുന്ന് പ്രസംഗിക്കുകയാണെന്ന് നിമിഷ പറയുന്നുണ്ട്. ഇല്ല ഞാന്‍ സമ്മതിക്കില്ലെന്ന് പറയുന്ന ലക്ഷ്മി പ്രിയയേയും കാണാം. വാക് പോര് മുറുകുന്നതോടെ സ്വന്തം കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്ന ലക്ഷ്മി പ്രിയ കസേര തട്ടിയിട്ട ശേഷം വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങി പോവുകയാണ്.
Recommended Video

റോണ്‍സണ്‍, സുചിത്ര, ലക്ഷ്മി പ്രിയ, ജാസ്മിന്‍, നിമിഷ, ധന്യ, സൂരജ് എന്നിവരാണ് ക്യാപ്റ്റന്‍സിക്കായി ഇന്ന് മത്സരിക്കുന്നത്. അതേസമയം ആരാണ് ഇത്തവണ ബിഗ് ബോസ് വീടിനോട് യാത്ര പറയുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ നവീനും ഡെയ്‌സിയുമാണ് അവസാനമായി പുറത്തായത്. ഇത്തവണ എഴ് പേരാണ് നോമിനേഷനിലുള്ളത്. ഇതിലൊരാള്‍ ലക്ഷ്മി പ്രിയ ആണ്. റോണ്‍സണ്‍, നിമിഷ, ദില്‍ഷ, ബ്ലെസ്ലി, റോബിന്‍, ജാസ്മിന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. ലക്ഷ്മി പ്രിയ, റോണ്‍സണ്‍, നിമിഷ എന്നിവരില്‍ ഒരാളാണ് പുറത്താകാന്‍ സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ വൈല്‍ഡ് കാര്‍ഡിലൂടെ വന്ന മണികണ്ഠന്‍ പുറത്തായിരുന്നു.


Click it and Unblock the Notifications











