ഉമ്മ അധ്വാനച്ചതിന്റെ പങ്കുപറ്റുന്നവന് ലക്ഷ്മിയോട് വിരല്‍ ചൂണ്ടാന്‍ എന്ത് യോഗ്യത? പിന്തുണച്ച് ഭര്‍ത്താവ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ലക്ഷ്മി പ്രിയ. വീടിന് അകത്തും പുറത്തും പക്ഷെ പലപ്പോഴും കുലസ്ത്രീയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട് ലക്ഷ്മി പ്രിയ. ഇതിന്റെ പേരില്‍ പലപ്പോഴും മറ്റുള്ളവരോട് ലക്ഷ്മി പ്രിയ കലഹിക്കുകയും ചെയ്തിട്ടുണ്ട്. താനൊരു കുലസ്ത്രീയാണെന്നും കുലസ്ത്രീ തെറ്റായൊരു പദമല്ലെന്നും ലക്ഷ്മി പ്രിയ റിയാസുമായുള്ള തര്‍ക്കത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിമര്‍ശനങ്ങളില്‍ ലക്ഷ്മി പ്രിയയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ്. ലക്ഷ്മി പ്രിയ ബിഗ് ബോസിലേക്ക് പോയ ശേഷം താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നത് ഭര്‍ത്താവായ ജയേഷാണ്. ലക്ഷ്മി പ്രിയയെ പിന്തുണയ്ക്കുന്ന ഉഷ മേനോന്‍ എഴുതിയ കുറിപ്പിനെക്കുറിച്ചുള്ള വാര്‍ത്തയാണ് താരത്തിന്റെ ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഭര്‍ത്താവിന്റെയും കുടുംബത്തിന്റേയും അടിമയായി ദിവസവും ഭര്‍ത്താവിന്റെ കാലുകഴുകി വെള്ളം കുടിക്കുന്ന സ്ത്രീകളെ അല്ല കുലസ്ത്രീകള്‍ എന്ന് വിളിക്കുന്നത് എന്നാണ് കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്ന വാക്കുകള്‍. അതേസമയം ലക്ഷ്മി പ്രിയയെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഒരാളേയും ചാരാതെ ജീവിതാനുഭവങ്ങള്‍ നല്‍കിയതും ജന്മനാ ഉള്ളതുമായ കരുത്തിനാല്‍ ബിഗ് ബോസ്സില്‍ ഒറ്റയ്ക്ക് നിന്ന് പോരാടുന്ന ഒരു സ്ത്രീ യാണ് ലക്ഷ്മിപ്രിയ. നിലപാടുകള്‍ ആരുടേയും മുഖം നോക്കാതെ ഉറക്കെ വിളിച്ചുപറയുന്നവള്‍. നന്നായി കളിക്കാനറിയാവുന്ന സ്ത്രീ. മൈന്‍ഡ് ഗെയിമിലും ടാസ്‌കുകളിലും എല്ലാം നന്നായി പെര്‍ഫോം ചെയ്യുന്നൊരു സ്ത്രീയും കൂടിയാണ് ലക്ഷ്മി. അതുകൊണ്ടുതന്നെയാണ് അവിടെയുള്ള പലരുടെയും കണ്ണിലെ കരടായി ലക്ഷ്മി മാറുന്നതും എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഇതൊരു ഗെയിം ഷോ ആണ്. പലേവിധത്തിലും കളിക്കാനാണ് അവിടെ ആള്‍ക്കാര്‍ വന്നിട്ടുള്ളതും. പ്രകോപിപ്പിച്ചു എതിരാളിയെ തോല്‍പ്പിക്കുക എന്നതും ഈ കളിയുടെ ഭാഗമാണ്. അത് ഭംഗിയായി ലക്ഷ്മി ചെയ്തു കാണിച്ചപ്പോള്‍ കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. പ്രകോപനം എന്നത് പുരുഷ മേധാവിത്വം കൈയടക്കി വെക്കേണ്ട ഒരു ഗെയിം അല്ലെന്നത് നമ്മളെ കാണിച്ചുതന്നത് ലക്ഷ്മിപ്രിയ ആണ്. ഫെമിനിസം പറഞ്ഞു വന്നവരെല്ലാം അപ്പോള്‍ നന്നായൊന്നു വിയര്‍ത്തു എന്നും കുറിപ്പില്‍ പറയുന്നു.
ലക്ഷ്മി പറഞ്ഞതുപോലെ പാത്രമറിഞ്ഞു തന്നെയേ വേണ്ടൂ ഭിക്ഷ. റിയാസ്, വിനയ് ഉള്‍പ്പെടെ പലരുടേയും പാത്രത്തിലേക്ക് പാത്രമറിഞ്ഞുതന്നെ ആവോളം അവര്‍ ആ ഭിക്ഷ ചൊരിഞ്ഞിട്ടുണ്ട്. ആ ഭിക്ഷയില്‍ അടിപതറിപ്പോയി ടാസ്‌ക് തോറ്റ റിയാസിനെ നമ്മള്‍ കണ്ടതാണ്. പിന്നെ മറ്റുപലരെപ്പോലെ ബിഗ് ബോസ്സിനെ അടക്കം തെറി വിളിച്ചത്ര മഹപാതകമൊന്നും ലക്ഷ്മി ചെയ്തിട്ടില്ല. ഉള്ളതുകൊണ്ട് ഓണം പോലെ വെച്ചു വിളമ്പാനുള്ള വൈഭവം അവിടെ മറ്റാര്‍ക്കുണ്ട് എന്നും കുറിപ്പില്‍ ചോദിക്കുന്നു.

അടുക്കളപ്പണി എടുക്കാനാണോ ലക്ഷ്മി അങ്ങോട്ട് പോയതെന്ന് ഇതുവായിക്കുന്ന ചിലരെല്ലാം സംശയം കൂറിയേക്കാം. അടുക്കള കൂടി ഉള്‍പ്പെടുന്ന ഒരു വീടാണല്ലോ അത്. പലരും പ്രത്യേകിച്ച് ലക്ഷ്മിക്കെതിരെ എടുത്തുപയോഗിക്കുന്ന ഒരു ആയുധമാണ് കുലസ്ത്രീ എന്നത്. പരിഹസിക്കപ്പെടേണ്ട ഒരു വാക്കാണോ കുലസ്ത്രീ എന്നത്. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ കുടുംബത്തിന്റേയും അടിമയായി ദിവസവും ഭര്‍ത്താവിന്റെ കാലുകഴുകി വെള്ളം കുടിക്കുന്ന സ്ത്രീകളെ അല്ല കുലസ്ത്രീകള്‍ എന്ന് വിളിക്കുന്നത് എന്നാണ് ഉഷ മേനോന്‍ പറയുന്നത്.

വീടിന് വിളക്കായി പുരുഷനും തന്റെ കുടുംബത്തിനും ശക്തിയായി സ്വധര്‍മ്മത്തെ പരിപാലിച്ചു കൊണ്ട് തന്റെ കുലത്തിന്റെ മഹിമ കാക്കുന്നവള്‍ ആണ് കുലസ്ത്രീ.
കുടുംബത്തിന് വേണ്ടി സ്വന്തമായി കൂടി അദ്ധ്വാനിച്ചു ഭര്‍ത്താവിന്റെ തോളോടൊപ്പം ചേര്‍ന്നു നില്ക്കുന്നൊരുവള്‍ തന്നെയാണ് ലക്ഷ്മിയെന്നും കുറിപ്പില്‍ പറയുന്നു.
ഉമ്മ അധ്വാനിച്ചതിന്റെ പങ്കുപറ്റി അതുറക്കേ വിളിച്ചു പറഞ്ഞു അഭിമാനം കൊള്ളുന്ന ഇരുപത്തഞ്ചു കാരനു എന്ത് യോഗ്യത ആണുള്ളത് പതിമൂന്നു വയസ്സുമുതല്‍ അധ്വാനിച്ചു ജീവിക്കുന്ന ലക്ഷ്മിക്ക് നേരെ വിരല്‍ ചൂണ്ടുവാന്‍? സ്വന്തം കുടുംബത്തിനെ പ്രതി അഭിമാനം കൊള്ളുന്ന ഒരുവന് എങ്ങനെയാണ് ലക്ഷ്മിയുടെ കുടുംബത്തില്‍ ഉള്ളവരെ താറടിച്ചു കാണിക്കാന്‍ കഴിയുന്നത്? എന്നും ആരാധിക ചോദിക്കുന്നു.
Recommended Video

അപ്പോള്‍ നിങ്ങളും പറയാതെ പറയുന്നു ഗെയിം വിന്‍ ചെയ്യാനായി ഞങ്ങള്‍ ഇങ്ങനെയൊക്കെ കളിക്കുമെന്ന്. അതേ ലക്ഷ്മിയും ഇവിടെ ചെയ്യുന്നുള്ളൂ . നിയമങ്ങള്‍ ഓരോരുത്തര്‍ക്ക് ഓരോന്നല്ലല്ലോ. എല്ലാവര്ക്കും ഒരുപോലെയല്ലേ? ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്ന നിലപാടും ചിലര്‍ക്കുമാത്രമായല്ലല്ലോ എല്ലാവര്ക്കും സ്വീകാര്യമല്ലേ ? നിങ്ങളില്‍ ഒരാളായി കളി ജയിക്കാന്‍ തന്നെയാണ് ലക്ഷ്മിയും വന്നിട്ടുള്ളതു. മൂന്നാമതായി ബിഗ് ഹൌസിലേക്കുപോയ ലക്ഷ്മി ഒന്നാമതായി തിരിച്ചിറങ്ങൂവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications











