അളമുട്ടിയാല്‍ ചേരയും കടിക്കും, കിട്ടുന്നത് വാങ്ങുക, കരഞ്ഞിട്ട് കാര്യമില്ല! റിയാസിനോട് ലക്ഷ്മിയുടെ ഭര്‍ത്താവ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ലക്ഷ്മി പ്രിയ. തുടക്കത്തില്‍ അധികനാള്‍ തുടരാന്‍ സാധിക്കില്ലെന്ന് പലരും വിലയിരുത്തിയിരുന്നുവെങ്കില്‍ താരം ഫിനാലെയുടെ അടുത്ത് വരെ എത്തി നില്‍ക്കുകയാണ്. ഫൈനല്‍ ഫൈവിലെത്താന്‍ സാധ്യതയുള്ള താരമാണ് ലക്ഷ്മി പ്രിയയെ കണക്കാക്കുന്നത്.

അതേസമയം ഈ സീസണിലെ വിവാദമായി മാറിയ പല സംഭവങ്ങളിലും ലക്ഷ്മി പ്രിയയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ റിയാസുമായും വിനയുമായും ലക്ഷ്മി പ്രിയ നടത്തിയ വഴക്കുകള്‍ അത്തരത്തില്‍ ചിലതായിരുന്നു. വിനയ്ക്ക് നേരെ കാര്‍ക്കിച്ച് തുപ്പിയതും റിയാസിനെ വ്യക്തിയധിക്ഷേപം നടത്തിയതുമെല്ലാം വലിയ വിമര്‍ശനം നേരിട്ട സംഭവങ്ങളായിരുന്നു.

അണമുട്ടിയാല്‍ ചേരയും കടിക്കും

ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മി പ്രിയയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തുകയാണ് ഭര്‍ത്താവ് ജയേഷ്. ലക്ഷ്മി പ്രിയ ബിഗ് ബോസ് വീട്ടിലേക്ക് പോയതിന് ശേഷം ലക്ഷ്മി പ്രിയയുടെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത് ഭര്‍ത്താവ്. ഈ പേജിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയിരിക്കുകന്നത്.

ലക്ഷ്മി പ്രിയ റിയാസിനെ അധിക്ഷേപിച്ചതിനെക്കുറിച്ചാണ് കുറിപ്പില്‍ ജയേഷ് പറയുന്നത്. അണമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അതിരു കടന്ന് കളിയാക്കുന്നത് ശരിയല്ല

ഇവിടെ മറ്റുള്ളവരുടെ തെറ്റുകളുടെ കണക്കെടുക്കാന്‍ ആര്‍ക്കാണ് ഗോഗ്യത.. ആരും ആരെയും അതിരു കടന്ന് കളിയാക്കുന്നത് ശരിയല്ല. കുലസ്ത്രീയെന്നും, നാടകക്കാരിയെന്നും, തള്ളയെന്നുമൊക്കെ വിളിച്ചാക്ഷേപിച്ച് പെണ്ണുങ്ങളുടെ പിറകേ നടന്ന് അവരെ ഉപദ്രവിക്കുമ്പോള്‍ ഒന്നോര്‍ക്കണം അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് എന്നാണ് കുറിപ്പില്‍ പറയുന്നത്.

പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ. എല്ലാത്തിനും ഒരു പരിധിയുണ്ട്. അത് മറന്നുപോയാല്‍ കിട്ടുന്നത് വാങ്ങുക.. വരുന്നത് അനുഭവിക്കുക. അല്ലാതെ പിന്നീട് കരഞ്ഞതുകൊണ്ടോ പരാതിപ്പെട്ടിട്ടോ പ്രത്യേകിച്ച് ആര്‍ക്കും ഒരു ഗുണവുമില്ലെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ജന്മനായുള്ള തകരാർ

കഴിഞ്ഞ ദിവസം റിയാസിനെ പ്രകോപിപ്പിക്കാനായി ലക്ഷ്മി പ്രിയ നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറുകയായിരുന്നു. റിയാസിന്റെ ശരീരഭാഷ ജന്മനായുള്ള തകരാറാണെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ വിമര്‍ശനം. റിയാസിന്റെ ശരീരഭാഷയെ അനുകരിക്ക് കാണിക്കുകയും ചെയ്തിരുന്നു ലക്ഷ്മി പ്രിയ. ഇതിനെതിരെ വീടിന് അകത്തും പുറത്തും വിമര്‍ശനങ്ങള്‍ ശക്തമാണ്.

അതേസമയം ഇന്ന് രാവിലെ താനും റിയാസും തമ്മിലുള്ള പ്രശ്‌നത്തിന്റെ കാരണം ബ്ലെസ്ലിയാണെന്ന് ലക്ഷ്മി പ്രിയ വെളിപ്പെടുത്തിയിരുന്നു. തന്റേത് സ്‌നേഹനാടകമാണെന്ന് റിയാസ് പറഞ്ഞതാണ് റിയാസിനോട് ദേഷ്യപ്പെടാന്‍ കാരണം. എന്നാല്‍ ആ വാക്ക് ബ്ലെസ്ലിയുടെ സംഭാവനയാണെന്ന് അവന്‍ തന്നെ തന്നോട് വെളിപ്പെടുത്തിയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ആദ്യത്തെ ഫൈനലിസ്റ്റ്

അതേസമയം ലക്ഷ്മിയും റിയാസും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ വീട്ടിലെ മറ്റുള്ളവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്റെ ഉമ്മയേയും വാപ്പയേയും അനാവശ്യമായി വലിച്ചിഴച്ച ലക്ഷ്മി പ്രിയ മാപ്പ് പറയണമെന്നാണ് റിയാസ്. പക്ഷെ താന്‍ റിയാസിനോട് മാപ്പ് പറയില്ലെന്നും അവന്‍ തന്റെ കാല് പിടിക്കട്ടെയെന്നുമാണ് ലക്ഷ്മി പ്രിയയുടെ നിലപാട്.

ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ആദ്യത്തെ ഫൈനലിസ്റ്റിനെ കണ്ടെത്തിയിരിക്കുകയാണ്. ദില്‍ഷയാണ് ഈ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റ്. ആവേശകരമായ ടിക്കറ്റ് ടു ഫിനാലെ വീക്കിലി ടാസ്‌കിനൊടുവിലാണ് ദില്‍ഷ ഫിനാലെ ടിക്കറ്റ് നേടിയത്. 56 പോയന്റുമായിട്ടാണ് ദില്‍ഷ ടാസ്‌കില്‍ വിജയിക്കുകയും ഫിനാലെ ടിക്കറ്റ് നേടുകയും ചെയ്തത്.

എന്നാല്‍ ഏറ്റവും കുറവ് പോയന്റ് നേടിയത് ലക്ഷ്മി പ്രിയയായിരുന്നു. ബ്ലെസ്ലിയും റോണ്‍സനുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ദില്‍ഷ നേരത്തെ തന്നെ ഫിനാലെയിലെത്തുമെന്ന് പലരും വിലയിരുത്തിയിരുന്ന താരമാണ്. ദില്‍ഷ ഫിനാലെ ടിക്കറ്റ് ഉറപ്പിച്ച സ്ഥിതിയ്ക്ക് ഇനി ആരൊക്കെയാകും ഫിനാലെയിലെത്തുക എന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X