പുറത്തിറങ്ങിയാല്‍ റിയാസിന്റെ ഉമ്മയെ കാണും; അവന്‍ എന്റെ കാല് പിടിക്കട്ടെ, ഞാന്‍ മാപ്പ് പറയില്ലെന്ന് ലക്ഷ്മി
ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. താരങ്ങള്‍ക്കിടയിലെ മത്സരാവേശവും വാശിയുമൊക്കെ വാനോളം ഉയര്‍ന്നിട്ടുണ്ട്. ഷോയിലെ ഏറ്റവും ശക്തരായിരുന്ന റോബിനും ജാസ്മിനും പുറത്ത് പോയതിന് ശേഷം ഉറങ്ങി പോകുമെന്ന് പലരും വിധിയെഴുതിയിരുന്നുവെങ്കിലും ബിഗ് ബോസ് മലയാളം ഇപ്പോഴും ഫയര്‍ തന്നെയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 നെ ഇപ്പോള്‍ സജീവമാക്കി നിര്‍ത്തുന്നത് റിയാസും ലക്ഷ്മി പ്രിയയുമാണ്. ഇരുവരും തമ്മില്‍ നിരന്തമുണ്ടാകുന്ന വഴക്കുകളും പ്രശ്‌നങ്ങളും അതീവ നാടകീയവും സംഭവബഹുലവുമാണ്. ചിലപ്പോഴൊക്കെ അതിരുകടക്കുകയും ചെയ്യാറുണ്ട്. അങ്ങനെയുള്ളതായിരുന്നു കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയ റിയാസിനെതിരെ നടത്തിയ അധിക്ഷേപം.

റിയാസിന്റെ ശരീരഭാഷ ജന്മനായുള്ള തകരാറാണെന്നായിരുന്നു ലക്ഷ്മിയുടെ പരിഹാസം. ഇതിനെതിരെ വീടിന് അകത്തും പുറത്തും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം ലക്ഷ്മിയും റിയാസും തമ്മിലുളള വഴക്കുകല്‍ എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ പാടുപെടുകയാണ് വീട്ടിലെ മറ്റ് അംഗങ്ങള്‍. ഇരുവര്‍ക്കുമരികിലെത്തി സന്ധി സംഭാഷണം നടത്താന്‍ പലരും ആവശ്യപ്പെട്ടു.
സൂരജും ധന്യയും ചേര്‍ന്നാണ് ലക്ഷ്മിപ്രിയയോടും വിനയ് റിയാസിനോടും സംസാരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വളരെ നയപരമായി തന്നെ രണ്ട് കൂട്ടരും ഇക്കാര്യം പൂര്‍ത്തിയാക്കുകയും ചെയ്തു. തന്നെ അപമാനിച്ച ലക്ഷ്മി പ്രിയ മാപ്പ് പറയണമെന്നായിരുന്നു റിയാസിന്റെ ആവശ്യം. തന്നെ പ്രകോപിപ്പിക്കാനായി ലക്ഷ്മി പ്രിയ തന്റെ വാപ്പയേയും ഉമ്മയേയും വലിച്ചിട്ടതാണ് റിയാസിന്റെ എതിര്‍പ്പിന് കാരണം.

അതേസമയം ധന്യയും സൂരജും സംസാരിക്കാന്‍ എത്തിയപ്പോള്‍ റിയാസിന്റെ ഭാഗത്ത് നിന്ന് ഇനി ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല എങ്കില്‍ ഞാനും ഇനി ഒന്നിനും പോകില്ല എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. എന്നാല്‍ തനിക്ക് റിയാസിനോട് മാപ്പൊന്നും പറയേണ്ട ആവശ്യമില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു. കാരണം താന്‍ പറഞ്ഞത് റിയാസ് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്. ഇതില്‍ ക്ഷമ പറയേണ്ട കാര്യമില്ലെന്നാണ് ലക്ഷ്മിയുടെ വാദം.
മാപ്പ് പറയണമെങ്കില്‍ ആദ്യം അവന്‍ വന്ന് എന്റെ കാല് പിടിക്കട്ടെ എന്നിട്ട് ഞാന്‍ അവനോട് മാപ്പ് പറയാം എന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്. അവന്‍ എന്നെ കളിയാക്കാന്‍ ശ്രമിക്കാതെ ഇരുന്നാല്‍ ഞാനും അത് ചെയ്യില്ല. അത് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരാം എന്ന് ലക്ഷ്്മി പ്രിയ പറയുന്നു. പക്ഷേ ഇനിയും എന്നെ ശല്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഞാന്‍ ഇത് തുടരുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കുന്നുണ്ട്.

എനിക്ക് ഉറപ്പുണ്ട് ഞാന്‍ അവന്റെ മാതാപിതാക്കളെക്കുറിച്ച് പറഞ്ഞിട്ടില്ല. കാരണം അവര്‍ ഇല്ലാത്തതിന്റെ വേദന എനിക്കറിയാം. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആ ഉമ്മയ്ക്കുണ്ടാകുന്ന വിഷമവും എനിക്ക് മനസ്സിലാകുമെന്നും ലക്ഷ്മി പ്രിയ ന്യായീകരിക്കുന്നുണ്ട്. ഇവിടെ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ റിയാസിന്റെ ഉമ്മയെ താന്‍ ഉറപ്പായും കാണുമെന്നും ലക്ഷ്മി പറയുന്നു.
എന്നാല്‍ രണ്ടുപേരെയും ഒരുമിച്ച് സംസാരിക്കാന്‍ വിളിച്ചപ്പോഴും റിയാസ് പ്രകോപിതനായി എഴന്നേറ്റ് പോകുകയായിരുന്നു. പക്ഷേ എല്ലാവരും കൂടി സംസാരിച്ച് ഇനി രണ്ട്പേരുടേയും ഭാഗത്തുനിന്നും യാതൊരു പ്രകോപനവും ഉണ്ടാക്കരുതെന്ന് അറിയിക്കുകയായിരുന്നു. എന്തായാലും ഇപ്പോഴത്തെ സമാധാന കരാര്‍ അധികനാള്‍ നീണ്ടു പോകില്ലെന്നുറപ്പാണ്. ആരാകും ആദ്യം പ്രശ്‌നം തുടങ്ങുക എന്നത് മാത്രമാണ് കണ്ടറിയേണ്ടത്.
Recommended Video

ഇതിനിടെ താനും റിയാസും തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ കാരണം ബ്ലെസ്ലിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. ഇന്നത്തെ മോണിംഗ് ആക്ടിവിറ്റിയിലായിരുന്നു സംഭവം. തന്റേത് സ്‌നേഹനാടകമാണെന്ന് റിയാസ് പറഞ്ഞതായിരുന്നു റിയാസിനോട് താന്‍ വഴക്കിടാന്‍ കാരണം. എന്നാല്‍ ആ വാക്ക് ബ്ലെസ്ലിയുടെ സംഭവാനയായിരുന്നുവെന്ന് ബ്ലെ്സ്ലി പറഞ്ഞപ്പോഴാണ് താന്‍ അറിയുന്നതെന്നും ലക്ഷ്മി പ്രിയ പറയുന്നു.


Click it and Unblock the Notifications