ഞാനില്ലായിരുന്നുവെങ്കില്‍ ഭക്ഷണം ആരുണ്ടാക്കി തന്നേനെ? തകിടം മറിഞ്ഞ് ലക്ഷ്മി പ്രിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാമത്തെ ആഴ്ചയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍് മത്സര ബുദ്ധി ഉണര്‍ന്നു കഴിഞ്ഞു. അതിന് ചേരുന്ന ടാസ്‌കുകള്‍ നല്‍കി കൊണ്ട് ബിഗ് ബോസും പരിപാടിക കളറാക്കുകയാണ്. ആദ്യ ആഴ്ചയില്‍ തന്നെ ബിഗ് ബോസ് വീട് പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ പുതിയ കൂട്ടുകെട്ടുകളും ചേരികളും ഗെയിം തന്ത്രങ്ങളുമെല്ലാം ബിഗ് ബോസ് വീട്ടില്‍ കാണാന്‍ സാധിച്ചു.

ബിഗ് ബോസിലേക്ക് വന്നവരില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമായിരുന്നു ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി പ്രിയ ബിഗ് ബോസിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യ ആഴ്ചയില്‍ തന്നെ ഓളം സൃഷ്ടിക്കാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു. വഴക്കുകളും പൊട്ടിക്കരയലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു ലക്ഷ്മി പ്രിയ. ഇതിനിടെ മറ്റുള്ളവരുടെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, ബോസ് കളിക്കുന്നുവെന്നുള്ള വിമര്‍ശനങ്ങളും ലക്ഷ്മി പ്രിയയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.

ഭാഗ്യ പേടകത്തില്‍

അതേസമയം രണ്ടാമത്തെ ആഴ്ചയിലെ വീക്കിലി ടാസ്‌കായ ഭാഗ്യ പേടകത്തില്‍ കയറാന്‍ പറ്റാതെ വന്നവരില്‍ ഒരാളാണ് ലക്ഷ്മി പ്രിയ. ലക്ഷ്മിപ്രിയയും സൂരജുമാണ് ടാസ്‌കില്‍ പങ്കെടുക്കാനാകാതെ പോയവര്‍. ടാസ്‌കില്‍ പങ്കെടുക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. ടാസ്‌കിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ലക്ഷ്മി പ്രിയ ഇത് വ്യക്തമാക്കിയത്. അവസാന ഘട്ടം എത്തിയപ്പോള്‍ എനിക്കും കയറണം, ഞാനും ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം വന്നതല്ലല്ലോ, ഗെയിം കളിക്കലല്ലേ ടാസ്‌ക് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പിന്നാലെ സൂരജും നവീന്‍ അറക്കലും തങ്ങള്‍ക്കും ടാസ്‌കില്‍ പങ്കെടുക്കണമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ നറുക്കിട്ടെടുത്താണ് ടാസ്‌കില്‍ പങ്കെടുക്കാനുള്ള രണ്ട് പേരെ തിരഞ്ഞെടുത്തത്.

നറുക്കെടുപ്പില്‍

നറുക്കെടുപ്പില്‍ കിട്ടിയത് സൂരജിന്റേയും നവീന്റേയും പേരാണ്. പിന്നാലെ സൂരജിനെ പരാജയപ്പെടുത്തി നവീന്‍ ്ഭാഗ്യപേടകത്തിലേക്ക് കയറുകയായിരുന്നു. എന്നാല്‍ നവീന്‍ പേടകത്തില്‍ കയറി നാല്‍പ്പത്തിയഞ്ചു മിനിറ്റുകള്‍ക്കകം വീക്ക്‌ലി ടാസ്‌കിന്റെ സമയവും കഴിഞ്ഞിരുന്നു. മത്സരത്തിനൊടുക്കം ലക്ഷ്മിപ്രിയ മറ്റുള്ളവരോടായി പറഞ്ഞ കാര്യങ്ങള്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നതായിരുന്നു. അവസാനം തീരെ കയറാന്‍ പറ്റാതെയായപ്പോള്‍ ലക്ഷ്മിപ്രിയ പറഞ്ഞത്, എനിക്ക് ഒറു കുറ്റ ബോധവും ഇല്ല, ജയിലില്‍ പോയാലും സാരമില്ല.. ഞാന്‍ നിങ്ങളെ എല്ലാവരെയും നന്നായി നോക്കി... എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഇതുപോലെ ഭക്ഷണം ഉണ്ടാക്കി തരാന്‍ പറ്റില്ല എന്നായിരുന്നു. ഇതിനെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.

ടാസ്‌കില്‍


അതേസമയം ടാസ്‌കില്‍ വിജയിച്ചത് ബ്ലെസ്ലിയായിരുന്നു. ആദ്യ ആഴ്ചയില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ജയിലിലേക്ക് അയക്കപ്പെട്ട അതേ ബ്ലെസ്ലിയാണ് രണ്ടാം ആഴ്ച 24 മണിക്കൂര്‍ പേടകത്തിലിരുന്ന് വിജയം നേടിയത്. ഇതോടെ ബ്ലെസ്ലി അടുത്ത ആഴ്ചയിലെ എവിക്ഷനില്‍ നിന്നും രക്ഷപ്പെട്ടു. രണ്ടും മൂന്നും സ്ഥാനത്ത് എത്തിയ നിമിഷ, അപര്‍ണ, ദില്‍ഷ എന്നിവര്‍ തമ്മിലാണ് അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍സി മത്സരം നടക്കുക. തുടക്കത്തില്‍ ആക്ടീവല്ല എന്ന് മറ്റുള്ളവര്‍ വിധിയെഴുതിയ നാല് പേരുമാണ് ഇവര്‍ എന്നത് ബിഗ് ബോസിന്റെ അപ്രവചനീയതയെ കാണിച്ചു തരുന്നതാണ്.

Recommended Video

ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview
ബിഗ് ബോസ്

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ പുതിയൊരു നോമിനേഷന്‍ ഇന്ന് അരങ്ങേറും. വീക്കിലി ടാസ്‌ക്കില്‍ അലസമായി പങ്കെടുത്ത മൂന്ന് പേരെയാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍ നോമിനേറ്റ് ചെയ്യേണ്ടത്. അത് ആരൊക്കെയായിരിക്കും എന്ന് കണ്ടറിയണം. ജയിലിലേക്ക് പോകേണ്ടവരെയായിരിക്കും ഇത്തവണ നോമിനേറ്റ് ്‌ചെയ്യേണ്ടത്. ആരൊക്കെയായിരിക്കും ജയിലിലേക്ക് പോവുക എന്നത് കണ്ടറിയണം.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X