ഭക്ഷണത്തിന്റെ പേരില്‍ വീണ്ടും കലഹമുണ്ടാക്കി ലക്ഷ്മി; മറുപടി കേട്ടതോടെ മിണ്ടാട്ടമില്ല!

മൂന്ന് ആഴചകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. രസകരവും സംഭവബഹുലവുമായൊരു ആഴ്ചയായിരുന്നു ബിഗ് ബോസ് വീട്ടില്‍ കടന്നു പോയത്. വലിയ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. ബിഗ് ബോ് വീട്ടിലെ അടികളില്‍ മിക്കതും അടുക്കളയുമായി ബന്ധപ്പെട്ടതായിരുന്നു. അടുക്കളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മിക്കതിലും ഒരറ്റത്തുണ്ടായിരുന്ന താരമാണ് ലക്ഷ്മി പ്രിയ. ഇന്നലെയും ഭക്ഷണവുമായി ബന്ധപ്പെട്ടൊരു വഴക്കിലേക്ക് ലക്ഷ്മി പ്രിയ എത്തിയിരുന്നു.

തനിക്ക് ഭക്ഷണം കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു ലക്ഷ്മി എ്ത്തിയത്. കുക്കിംഗ് ടീമിലെ അംഗമായ ശാലിനിയോടായിരുന്നു ലക്ഷ്മി പ്രിയ തന്റെ പരാതി ഉന്നയിച്ചത്. എന്നാല്‍ ഞാന്‍ മാത്രമല്ല ഡെയ്‌സി, ധന്യ എന്നിവരും എന്റെ ടീമിലുണ്ട് എന്ന് ശാലിനി ലക്ഷ്മി പ്രിയയോടായി പറഞ്ഞു. നേരത്തെ തന്നെ ഈ കുക്കിംഗ് ടീം സമയത്തിന് ഭക്ഷണം തരുന്നില്ലെന്ന് ആരോപിച്ചിട്ടുണ്ട് ലക്ഷ്മി പ്രിയ.

ആഹാരം

എല്ലാവരേയും കൂടെ ചേര്‍ത്താണ് ഞാന്‍ പറയുന്നത്. ആരാണെങ്കിലും ഈ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തമാണ്. അസംബന്ധമാണ്്. മനുഷ്യന് വിശക്കുമ്പോള്‍ ആഹാരം കൊടുക്കണം. ഏത് ടീം ഏറ്റെടുത്താലും ശരി. ഇത് എന്തോന്ന്. നമുക്ക് ലഞ്ച് വരുന്നത് എപ്പോഴാണെന്ന് ആര്‍ക്കറിയാം. ബ്രേക്ക് ഫാസ്റ്റിന് കുറച്ച് മാവെങ്കിലും കലക്കി വെക്കണ്ടേ എന്നും ലക്ഷ്മി പ്രിയ ശാലിനിയോടായി പറയുന്നു. ഇതോടെ ചേച്ചി, എല്ലാം ഞാന്‍ തന്നെ കേള്‍ക്കണോ? എന്ന് ശാലിനി ചോദിക്കുന്നു. നീ തന്നെ കേള്‍ക്കണ്ട. നീയിത് ഷെയര്‍ ചെയ്ത് എല്ലാവര്‍ക്കും കൊടുക്കൂ. പൊട്ടിത്തെറിയുണ്ടാകട്ടെ. സത്യസന്ധമായിട്ട് പറയുകയാണ്. വിശന്നിട്ട് വയ്യെടോ. ആരായിരുന്നാലും ഇങ്ങനെ ചെയ്യരുത്. കിച്ചണ്‍ ഡ്യൂട്ടി ഏറ്റെടുക്കുന്നത് അത്രയും കഴിവുള്ളവരായിരിക്കണം എന്നും ശാലിനിയോടായി ലക്ഷ്മി പ്രിയ പറയുന്നു.

ഭക്ഷണം കിട്ടിയിട്ടില്ല

ഞാന്‍ ഏറ്റെടുത്തതല്ല. എന്നെ ഇട്ടതാണെന്ന് ശാലിനി പറഞ്ഞപ്പോള്‍ എന്തുകൊണ്ട് മാറ്റാന്‍ പറഞ്ഞില്ലെന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു. ഞാന്‍ പറഞ്ഞതാണെന്ന് ശാലിനി പറഞ്ഞപ്പോള്‍ ഞാന്‍ കേട്ടിട്ടില്ലെന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മി ഹാളിലേക്ക് പോവുകയായിരുന്നു. ഹാളിലേക്ക് ചെല്ലുന്നതും ലക്ഷ്മി പ്രിയ ക്യാപറ്റനായ ദില്‍ഷയെ വിളിക്കുകയും ഭക്ഷണമുണ്ടാക്കുന്നില്ല എന്ന തീരുമാനം എടുക്കുമ്പോള്‍ അതെല്ലാവരോടും പറയണം. ഇന്ന് ഈ നിമിഷം വരെ ഭക്ഷണം കിട്ടിയിട്ടില്ല. ഇതിനൊക്കെ എന്ത് സമാധാനമാണ് പറയാനുള്ളതെന്ന് ചോദിക്കുകയുമായിരുന്നു. പിന്നാലെ രാവിലെ മുട്ട പുഴുങ്ങിയതുണ്ടായിരുന്നല്ലോ എന്ന് ക്യാപ്റ്റന്‍ പറയുന്നു. അപ്പോള്‍ മുട്ട ഞങ്ങള്‍ കഴിക്കില്ലെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി.

മുട്ട

മുട്ട നിങ്ങളുടെ കണക്കില്‍ ഒരു ഭക്ഷണമാണോ. ഭക്ഷണത്തിന്റെ കൂടെ കൂട്ടാന്‍ പറ്റുന്ന ഒന്നല്ലേ എന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു. ഞങ്ങള്‍ക്കാര്‍ക്കും അതൊരു പ്രശ്‌നമല്ല. ഞങ്ങള്‍ കഴിക്കുകയുയം ചെയ്തു. വെജിറ്റേറിയന്‍സിന് ചോറും കറിയുമുണ്ടെന്ന് ധന്യ ചേച്ചി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ദില്‍ഷ പറയുന്നു. കുക്കിംഗ് ടീമിലെ ധ്‌ന്യയോട് ഇക്കാര്യം ചോദിച്ച് ഉറപ്പ് വരുത്തുന്നുണ്ട് ദില്‍ഷ. ഞങ്ങള്‍ അതെടുത്ത് ചൂടാക്കിയാണ് കഴിച്ചതെന്ന് അശ്വിനും പറയുന്നു. ചേച്ചിയെന്താണ് രാവിലെ ഭക്ഷണം കിട്ടാതിരുന്നതിനെക്കുറിച്ച് പറയാതിരുന്നതെന്ന് ദില്‍ഷ ചോദിക്കുമ്പോള്‍ ലക്ഷ്മി പ്രിയ മറുപടിയില്ലാതെ തിരിഞ്ഞിരിക്കുകയായിരുന്നു. ഇത് വരും ദിവസവും വഴക്കിനുള്ള കാരണമായി മാറുമോ എന്നത് കണ്ടറിയണം.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

അതേസമയം ബിഗ് ബോസ് വീട്ടിലേക്ക് ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തിയിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ മണികണ്ഠന്‍ തോന്നയ്ക്കല്‍ ആണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് വീട്ടിലെത്തിയിരിക്കുന്നത്. കലാകാരനും അധ്യാപകനുമായ മണികണ്്ഠന്‍ വ്‌ളോഗര്‍ കൂടിയാണ്. ബിഗ് ബോസിലുള്ളവര്‍ മലയാളം സംസാരിക്കുന്നത് കുറവാണെന്ന പരാതി വന്ന ദിവസം തന്നെ മണികണ്ഠന്‍ ഉന്നയിച്ചിരുന്നു. മൂന്നാമത്തെ എവിക്ഷന്‍ ഇന്നാണ് അറിയാന്‍ സാധിക്കുക.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X