റിയാസുമായുള്ള അടിയ്ക്ക് കാരണം ബ്ലെസ്ലി, ഫൈനലിലെത്തരുത്; മേലാല്‍ നീയെന്റെ പേര് പറയരുതെന്ന് ലക്ഷ്മി

ബിഗ് ബോസ് വീടിനെ കഴിഞ്ഞ കുറേ ദിവസം ലൈവാക്കി നിര്‍ത്തിയത് റിയാസും ലക്ഷ്മി പ്രിയയും തമ്മിലുള്ള വഴക്കായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ വഴക്കിന്റെ മൂലകാരണം ബ്ലെസ്ലിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. മോണിംഗ് ആക്ടിവിറ്റിയുടെ ഭാഗമായി സംസാരിക്കുമ്പോഴായിരുന്നു ലക്ഷ്മി പ്രിയ ബ്ലെസ്ലിയ്‌ക്കെതിരെ രംഗത്തെത്തിയത്.

ടാസ്‌കിന്റെ ഭാഗമായി താന്‍ ഫൈനലില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്ന രണ്ട് പേര്‍ റിയാസും വിനയും ആണെന്നാണ് ലക്ഷ്മി പറഞ്ഞത്. ഇരുവരും പകുതിയ്ക്ക് വച്ച് വന്നവരാണെന്നതാണ് ലക്ഷ്മി അവരുടെ പേര് പറയാന്‍ കാരണം. രണ്ടുപേരുടേയും തെറ്റല്ല അതെങ്കിലും തുടക്കം മുതല്‍ ഇവിടെ നില്‍ക്കുകയും ശക്തമായൊരു അടിത്തറ പാകുകയും ചെയ്തവരാണെന്നും അതിനാല്‍ തനിക്ക് തുടക്കം മുതല്‍ ഉള്ളവരോട് പ്രത്യേക സ്‌നേഹമുണ്ടെന്നും ലക്ഷ്മി പറഞ്ഞു.

പിടികിട്ടാത്ത മരീചിക

രണ്ടാമതായി ലക്ഷ്മി പറഞ്ഞ പേര് ബ്ലെസിയുടേതായിരുന്നു. എന്നാല്‍ ബ്ലെസ്ലിയും ദില്‍ഷയുമൊക്കെ ഫൈനലില്‍ എത്താന്‍ സാധ്യതയുള്ളവരാണെന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇതുവരെ പിടികിട്ടാത്ത മരീചികയാണ് ബ്ലെസ്ലി. പിടികിട്ടിയെന്ന് കരുതി അടുത്ത് ചെല്ലുമ്പോള്‍ പിടി തരാതെ പറന്നു പോവുകയാണ്. എന്താണ് ഈ വ്യക്തിയെന്ന് ഇതുവരെ മനസിലാക്കാനായിട്ടില്ല. നമ്മള്‍ക്കൊപ്പം സംസാരിക്കുകയും നമ്മളില്‍ നിന്നും കിട്ടുന്ന ഒരു വാക്കെടുത്ത് പരസ്യമായി അപമാനിക്കുകയും ഹൃദയത്തിന് മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നാണ് ബ്ലെസ്ലിയെക്കുറിച്ച് ലക്ഷ്മി പറയുന്നത്.

മനസിലാക്കാന്‍ പറ്റുന്നില്ല. 81 ദിവസമായി ഈ മനുഷ്യന്‍ എന്താണെന്നും ഈ വ്യക്തി എന്താണിങ്ങനെ ചെയ്യുന്നതെന്നും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ബ്ലെസ്ലി ഫൈനലില്‍ എത്തില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. തീരുമാനിക്കുന്നത് പ്രേക്ഷകരും ദൈവവുമാണെന്നും ലക്ഷ്മി പറഞ്ഞു.

ബ്ലെസ്ലിയെ ഇനി തിരുത്താന്‍ സമയമില്ല

വന്ന ദിവസം മുതല്‍ തന്നെ തിരുത്തണമെന്ന് ബ്ലെസ്ലി ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ബ്ലെസ്ലിയെ ഇനി തിരുത്താന്‍ സമയമില്ല. ഞാന്‍ ബ്ലെസ്ലിയെ തിരുത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നില്ല. ഇനി മേലാല്‍ ബ്ലെസ്ലി ഒരു ടാസ്‌കില്‍ നില്‍ക്കുമ്പോള്‍ ലക്ഷ്മി പ്രിയ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല. ഞങ്ങള്‍ ഒരു തമാശ പറയുമ്പോള്‍ അതിന് മുമ്പൊരു കാര്യമുണ്ടായിട്ടുണ്ടാകും. അത് മനസില്‍ വച്ചായിരിക്കണം ബ്ലെസ്സി സംസാരിക്കേണ്ടതെന്നും ലക്ഷ്മി പറഞ്ഞു.

ഞാന്‍ റിയാസിനെ തെറ്റിദ്ധരിക്കുകയും റിയാസിനോട് വഴക്കിടുകയും ചെയ്തു. റിയാസ് ഉപയോഗിച്ച് വാക്ക് എനിക്ക് വിഷമമായിരുന്നു. അതിനാല്‍ കരഞ്ഞു. പക്ഷെ എത്ര വേദനിപ്പിച്ചാലും ഒരു പ്രശ്‌നം വരുമ്പോള്‍ ആദ്യം ഓടിയെത്തുക ലക്ഷ്മി ചേച്ചിയായിരിക്കും. ശത്രുവിനെ പോലെ മാറിയിരിക്കില്ല. പക്ഷെ എന്റേത് സ്‌നേഹനാടകം എന്ന് പറഞ്ഞതിനാണ് റിയാസിനോട് വഴക്കിട്ടതെന്ന് ലക്ഷ്മി പറയുന്നു.

ശൂന്യതയില്‍ നിന്നും പ്രശ്‌നങ്ങള്‍

എന്നിട്ട് നീ വന്നിട്ട് പറയുകയാണ് ആ വാക്ക് നീയാണ് സംഭവാന ചെയ്തതെന്ന്. ശൂന്യതയില്‍ നിന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ നീ മിടുക്കനാണ്. ഗെയിമൊക്കെ തീരും പക്ഷെ നമ്മള്‍ ഇനിയും പുറത്ത് നിന്നും കാണേണ്ടവരാണ്. തോറ്റവരെ കളിയാക്കരുതെന്ന് നീ പറഞ്ഞു, പക്ഷെ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് നീ എന്നോട് വന്ന് ചോദിച്ചില്ല. എന്നെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ എന്നോട് വന്ന് ചോദിക്കണമെന്നും ലക്ഷ്മി പറയുന്നു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
തെറ്റിദ്ധരിപ്പിക്കുകയാണ് ബ്ലെസ്ലി

താനും ധന്യയും ചേര്‍ന്ന് റോണ്‍സനെ ക്രൂശിക്കുകയാണെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ബ്ലെസ്ലി ചെയ്തതെന്നും ലക്ഷ്മി പറഞ്ഞു. തനിക്കും ധന്യയ്ക്കും റോണ്‍സനോട് യാതൊരു പ്രശ്‌നവുമില്ല. റോണ്‍സനുമായി തങ്ങള്‍ക്ക് ബോണ്ടുണ്ടെന്നും പുറത്ത് പോയ ശേഷവും കാണേണ്ടവരാണെന്നും ലക്ഷ്മി പറഞ്ഞു. സുഹൃത്തായ ബ്ലെസ്ലിയെ തന്നെ ലക്ഷ്മി പ്രിയ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X