റോബിന്‍ പറഞ്ഞ ചൊല്ലിന്റെ പൊരുള്‍ ഇങ്ങനെ, കലക്കി കുളമാക്കിയത് ലക്ഷ്മി പ്രിയ; അഖില്‍ ഇടപെടാത്തിന് കാരണം ഇതോ?
കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് വീട്ടില്‍ ജയില്‍ നോമിനേഷന്‍ കഴിഞ്ഞത്. വലിയ പൊട്ടിത്തെറികളോടെയായിരുന്നു ജയില്‍ നോമിനേഷന്‍ അറിയിച്ചത്. ഇവിടെയുള്ളവര്‍ക്ക് അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ശീലമാണെന്നും നിലപാടില്ലെന്നും ഡോക്ടര്‍ റോബിന്‍ പറഞ്ഞതായിരുന്നു പ്രശ്‌നങ്ങളുടെ കാരണം. ഡോക്ടര്‍ അച്ഛനെ വിളിച്ചെന്ന് ലക്ഷ്മി പ്രിയ ആരോപിക്കുകയായിരുന്നു. പിന്നാലെ അശ്വിനും റോബിനെതിരെ രംഗത്തെത്തി.
എന്നാല്‍ റോബിന്‍ പറഞ്ഞതൊരു പഴഞ്ചൊല്ലാണെന്നും അതിന്റെ അര്‍ത്ഥം ലക്ഷ്മിപ്രിയ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ വിഷയം സംസാരിക്കുന്നൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവച്ച കുറിപ്പാണ ശ്രദ്ധ നേടുന്നത്.

ഏറ്റവും മോശം പ്രകടനത്തിന് നവീനെ ജയിലിലേക്ക് അയച്ചവര്‍തന്നെ ഏറ്റവും നല്ല പ്രകടനത്തിന് ക്യാപ്റ്റന്‍സി നോമിനേഷനിലും ഉള്‍പ്പെടുത്തുമ്പോള്‍ അത് അവരുടെ നിലപാട് ഇല്ലായ്മയും തീരുമാനം എടുക്കാനുള്ള കഴിവില്ലായ്മയും ആണ് കാണിക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതിനെയായിരുന്നു ജാസ്മിനും റോബിനും മറ്റും ചോദ്യം ചെയ്തത്. സ്വാര്‍ത്ഥതാല്‍പര്യത്തിന് അവസരോചിതമായി വാക്കും പ്രവൃത്തിയും വിധേയത്വവും മാറ്റുന്നവര്‍ എന്നതാണ് റോബിന്‍ പറഞ്ഞ പഴഞ്ചൊല്ലിന്റെ അര്‍ത്ഥമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം വിശദമായി.

'അപ്പോള്‍ കാണുന്നവനെ അപ്പനെന്നു വിളിക്കുന്നത് ശരിയായ കാര്യമല്ല.' ഈ പഴഞ്ചൊല്ല് ഉണ്ടാക്കിയ പുകില്‍ ചെറുതല്ലല്ലോ. പറഞ്ഞത് റോബിന്‍ ആയതുകൊണ്ടാണ് അത് അത്രയും കത്തിക്കയറിയത്. ആ ചൊല്ലില്‍ നിന്ന് മനസ്സിലായതു വെച്ച് ധന്യ മാന്യമായ ഒരു മറുപടി കൊടുത്തു. പിന്നീട് മറുപടി പറഞ്ഞ ലക്ഷ്മിപ്രിയ അത് കലക്കി കുളമാക്കി. ഇത്രയധികം ബഹളം അവിടെ ഉണ്ടാക്കിയവര്‍ക്ക് ചൊല്ലിന്റെ അര്‍ത്ഥം മനസ്സിലായോ? എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്നു സാധാരണ കേള്‍ക്കാറുള്ള ഒരു ചൊല്ലാണ്. അതില്‍ മുല്ല ആണ് പ്രധാനപാത്രം എന്നു തോന്നും. എന്നാല്‍ അങ്ങനെയല്ല. മുറ്റത്ത് ആണെങ്കിലും എവിടെയാണെങ്കിലും മുല്ലയുടെ മണം പോകുന്നില്ല. മുല്ല എന്നത് ഒരു ഉപമയ്ക്കു വേണ്ടി അവിടെ പറയുന്നതാണ്.
അപ്പോള്‍ ആ ചൊല്ലില്‍ അടങ്ങിയ പൊരുള്‍ എന്താണ്? എത്ര മിടുക്കനാണെങ്കിലും അറിവുള്ളവനാണെങ്കിലും സമൂഹത്തില്‍ ഉന്നതനാണെങ്കിലും കൂടെ സഹവസിക്കുന്നവരുടെ ഇടയില്‍ അയാള്‍ക്ക് ബഹുമാനം കിട്ടില്ല എന്നതാണ് പൊരുള്‍ എന്നും കുറിപ്പില്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
Recommended Video

അതുപോലെ 'അപ്പോള്‍ കാണുന്നവനെ അപ്പനെന്നു വിളിക്കുന്നത് ശരിയായ കാര്യമല്ല എന്നു പറയുമ്പോഴും ആ ചൊല്ലിന്റെ പൊരുള്‍ ആണ് സാന്ദര്‍ഭികമായി മനസ്സിലാക്കേണ്ടത്. അവിടെ അപ്പന്‍ എന്നത് ഒരു കഥാപാത്രം അല്ല. നിലപാടില്ലായ്മയെ കുറിച്ച് പറഞ്ഞപ്പോഴാണ് റോബിന്‍ അങ്ങനെ പറഞ്ഞത് എന്നോര്‍ക്കുക.ഏറ്റവും മോശം പ്രകടനത്തിന് നവീനെ ജയിലിലേക്ക് അയച്ചവര്‍തന്നെ ഏറ്റവും നല്ല പ്രകടനത്തിന് ക്യാപ്റ്റന്‍സി നോമിനേഷനിലും ഉള്‍പ്പെടുത്തുമ്പോള്‍ അത് അവരുടെ നിലപാട് ഇല്ലായ്മയും തീരുമാനം എടുക്കാനുള്ള കഴിവില്ലായ്മയും ആണ് കാണിക്കുന്നത്. അത് കേള്‍വിക്കാരെ മനസ്സിലാക്കാന്‍ റോബിന്‍ ആ പഴയചൊല്ല് പറഞ്ഞുവെന്നേയുള്ളൂ എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതിന്റെ പൊരുള്‍, സ്വാര്‍ത്ഥതാല്‍പര്യത്തിന് അവസരോചിതമായി വാക്കും പ്രവൃത്തിയും വിധേയത്വവും മാറ്റുന്നവര്‍ എന്നതാണ്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ (സ്വാര്‍ത്ഥനായ) അവസരവാദി. ഒരു കാര്യം ശ്രദ്ധിച്ചോ?
അഖില്‍ ആ ബഹളത്തില്‍ ഇടപെട്ടതേയില്ല. കാരണം അയാള്‍ക്ക് കാര്യം മനസ്സിലായി എന്നും കുറിപ്പില്‍ പറയുന്നു. റോബിന്‍ അച്ഛന് വിളിച്ചതാണെന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മി പ്രിയയും അശ്വിനും വലിയ കോലാഹലമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് റോബിന്‍ മാപ്പ് പറയുകയായിരുന്നു. അതേസമയം റോബിന്റെ നിലപാടുകളിലുണ്ടാകുന്ന വൈരുധ്യങ്ങളും ഇന്നലെ താരങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.


Click it and Unblock the Notifications