'വസ്ത്ര സ്വതന്ത്ര്യമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ?, ഒരു മര്യാദ വേണ്ടെ?'; നിമിഷയെ കുറിച്ച് ലക്ഷ്മിപ്രിയ!

ഇതുവരെ മലയാളത്തിൽ സംപ്രേഷണം ചെയ്തിട്ടുള്ള ബി​ഗ് ബോസ് സീസണുകളിൽ‌ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടയിയതും റേറ്റിങിൽ അടക്കം കുതിച്ച് ചാട്ടം നടത്തിയതുമായ സീസൺ അടുത്തിടെ അവസാനിച്ച നാലാം സീസൺ ആയിരുന്നു.

ഒന്നാം സീസൺ അവാസനിച്ച ശേഷം ആദ്യമായി നൂറ് ദിവസം പൂർത്തിയാക്കിയ സീസണും നാലാം സീസൺ ആയിരുന്നു. രണ്ടും മൂന്നും സീസണുകൾ പകുതി വഴിയിൽ അവസാനിപ്പിച്ചവയാണ്. അതിൽ മൂന്നാം സീസണിന് മാത്രമാണ് ​ഗ്രാന്റ് ഫിനാലെ ഉണ്ടായിരുന്നത്.

നാലാം സീസണിൽ വൈൽഡ് കാർഡ് ഉൾപ്പടെ ഇരുപത് മത്സരാർഥികളാണ് പങ്കെടുത്തത്. അതിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ദിൽഷ പ്രസന്നനായിരുന്നു.

രണ്ടാം സ്ഥാനത്ത് ബ്ലെസ്ലിയും മൂന്നാം സ്ഥാനത്ത് റിയാസ് സലീമുമെത്തി. ശേഷം ലക്ഷ്മിപ്രിയ, ധന്യ, സൂരജ് എന്നിവർ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ എത്തി.

നൂറ് ദിവസം ഹൗസിൽ പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് ലക്ഷ്മിപ്രിയ ഹൗസിലേക്ക് എത്തിയത്.

നാലാം സ്ഥാനം നേടിയ ലക്ഷ്മി പ്രിയ

അതിനാൽ തന്നെ ഇടയ്ക്കിടെ നൂറ് ദിവസം നിൽക്കണമെന്നത് തന്റെ ആ​ഗ്രഹമാണെന്ന് ലക്ഷ്മിപ്രിയ ഇടയ്ക്കിടെ പറയുകയും ചെയ്തിരുന്നു. ഹൗസിനുള്ളിൽ ആയിരുന്നപ്പോൾ പ്രേക്ഷകർക്ക് ഏറ്റവും നല്ല എന്റർടെയ്ൻമെന്റ്സ് നൽകി കൊണ്ടിരുന്ന മത്സരാർഥികളിൽ ഒരാളും ലക്ഷ്മിപ്രിയയായിരുന്നു.

കൂടാതെ വിവാ​ദപരമായ പുറത്തും വീടിന് അകത്തും ചർച്ച ചെയ്യപ്പെട്ട നിരവധി പ്രസ്താവനകളും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.

അക്കൂട്ടത്തിൽ ഒന്നാണ് സഹമത്സരാർഥിയായ നിമിഷയോട് വസ്ത്രധാരണത്തെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകൾ. ഒരിക്കൽ നിമിഷയുടെ വൃത്തിയെ കുറിച്ച് സംസാരിക്കവെ ലക്ഷ്മിപ്രിയയും നിമിഷയും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു.

Also Read: 'അമ്മയ്ക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഞാൻ‌ കരഞ്ഞു, ഉണ്ണിച്ചേട്ടൻ സുഹൃത്ത് മാത്രമാണ്'; മാളവിക ജയറാം!

റോബിന്റെ ചേച്ചി

തർക്കം മുറുകിയപ്പോഴാണ് നിമിഷയുടെ വസ്ത്രധാരണം മോശമാണെന്ന രീതിയിൽ ലക്ഷ്മിപ്രിയ സംസാരിച്ചത്. 'മറ്റുള്ളവരുടെ മേൽ കുതിര കയറും മുമ്പ് ആദ്യം പോയി നന്നായി തുണിയുടുക്കാനാണ്' ലക്ഷ്മിപ്രിയ നിമിഷയോട് പറഞ്ഞത്.

ഇതോടെ ബി​ഗ് ബോസ് പ്രേക്ഷകരടക്കം ലക്ഷ്മിപ്രിയയ്ക്കെതിരെ രം​ഗത്തെത്തി.

മറ്റൊരാളുടെ വസ്ത്രധാരണത്തെ കളിയാക്കാനോ കുറ്റപ്പെടുത്താനോ മറ്റൊരാൾക്കും അവകാശമില്ലെന്ന രീതിയിലാണ് സൈബർ ഇടങ്ങിൽ ലക്ഷ്മിപ്രിയയെ വിമർശിച്ച് കുറിപ്പുകൾ വന്നത്. ഇപ്പോൾ ഹൗസിൽ നിന്നും പുറത്തിറങ്ങിയ ലക്ഷ്മിപ്രിയ നിമിഷയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

നിമിഷയുടെ വസ്ത്രധാരണം

'ആദ്യ കാലങ്ങളിൽ ആ ബി​ഗ് ബോസ് ഹൗസിനുള്ളിൽ‌ ഞാൻ അനുഭവിച്ച ഒറ്റപ്പെടലും ഹരാസ്മെന്റും എത്രത്തോളമായിരുന്നുവെന്ന് ബി​ഗ് ബോസ് കണ്ട എല്ലാ പ്രേക്ഷകർക്കും അറിയാം. ആ സമയത്ത് എന്നെ സമാധാനിപ്പിക്കാൻ റോബിൻ മാത്രമെ ഉണ്ടായിരുന്നുള്ളു.'

'ചേച്ചി തളർന്നിരിക്കുന്നത്.... സ്ട്രോങായി നിൽക്കണമെന്നൊക്കെ അവൻ നിരന്തരം പറയുമായിരുന്നു. എനിക്ക് പലപ്പോഴും ശക്തി പകർന്നിട്ടുള്ളത് റോബിനാണ്. അവനെ എനിക്കെന്റെ വലംകൈപ്പോലെ വിശ്വാസമാണ്. അവന് എന്നെ നന്നായി മനസിലാക്കും.'

'ഞങ്ങൾ അടിയുണ്ടാക്കിയാലും അവൻ എന്നെ ഒറ്റപ്പെടാൻ സമ്മതിക്കില്ല. അതുപോലെതന്നെ അഭിപ്രായ വ്യത്യസ വിഭാ​ഗത്തിൽ‌പ്പെടുന്നത് തന്നെയാണ് ഒരുവന്റെ വസ്ത്രധാരണം.'

Recommended Video

Dilsha On Dr. Robin Fans: ഡോക്ടര്‍ക്ക് ഇത്ര ഫാന്‍സുണ്ടോ, പുറത്തിറങ്ങിയ ദിലു ശരിക്കും ഞെട്ടി
മാന്യതയും മര്യാദയും വേണം

'അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അത് ഞാൻ അം​ഗീകരിക്കുകയും ചെയ്യുന്നു. പക്ഷെ എന്ത് തന്നെയാണെങ്കിലും അതിന് ഒരു മാന്യതയും മര്യാദ​യും വേണമെന്ന് എനിക്ക് തോന്നുന്നു.'

'നിമിഷപോയി ഉടനെ തന്നെ തുണിയുടുക്കുമെന്ന പ്രതീക്ഷയിലുമല്ല ഞാൻ ആ ഡയലോ​ഗ് പറഞ്ഞത്' ലക്ഷ്മിപ്രിയ പറയുന്നു. നാലാം സീസൺ കഴിഞ്ഞതോടെ അഞ്ചാം സീസൺ എപ്പോൾ ആരംഭിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയ ആറ് പേർക്കായി 21 കോടിയിലേറെ വോട്ടുകളാണ് ലഭിച്ചത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെയും സൂചന നൽകിയാണ് മോഹൻലാൽ ഗ്രാൻഡ് ഫിനാലെയിൽ നിന്ന് പോയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X