ചേച്ചി സ്വയം കല്‍പ്പിത ക്ഷത്രിയയെന്ന് ബ്ലെസ്ലി; റിയാസ് ധന്യയുടെ ചാരിത്ര്യശുദ്ധി ചോദ്യം ചെയ്‌തെന്ന് ലക്ഷ്മി!
നാടകീയമായൊരു ഓപ്പണ്‍ നോമിനേഷനാണ് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ബ്ലെസ്ലി ലക്ഷ്മി പ്രിയയ്ക്കും ധന്യയ്ക്കും എതിരേയും ലക്ഷ്മി പ്രിയ റിയാസും ബ്ലെസ്ലിയ്ക്കുമെതിരേയും നോമിനേഷന്‍ നടത്തി കൊണ്ട് പറഞ്ഞ വാക്കുകള്‍ വലിയ വിവാദത്തിലേക്ക് വഴിവെട്ടുന്നതായിരുന്നു. വിശദമായി വായിക്കാം.
Also Read: 'ലാൽ സാർ പറഞ്ഞിട്ടും ലക്ഷ്മിപ്രിയ തെറ്റ് സമ്മതിക്കുന്നില്ല, മാനറിസത്തിൽ പിടിച്ച് നിൽക്കുന്നു'; റിയാസ്
ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് വെക്കുന്ന ആശയം ന്യൂ നോര്‍മല്‍ ആണ്. എല്ലാ മനുഷ്യരും ഒന്ന് പോലെയാണ്. മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാം ഒന്നുപോലെ എന്ന് പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ തെളിയിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള സീസണാണ് ഇതെന്ന് പറഞ്ഞാണ് ബ്ലെസ്ലി തുടങ്ങിയത്.

അതില്‍ പണമുള്ളവരെന്നോ പണമില്ലാത്തവരെന്നോ ഇല്ല. സമൂഹത്തിന്റെ വിവിധ ക്ലാസുകളില്ല. നിറമുള്ളവരെന്നോ നിറമില്ലാത്തവരെന്നോ ഇല്ല. ക്ഷത്രിയരെന്നോ ശൂദ്രര്‍ എന്നോ വൈശ്യര്‍ എന്നോയില്ല. അങ്ങനെ വിഭാഗങ്ങളൊന്നുമില്ല. സംസ്‌കാരങ്ങളില്ല. മനുഷ്യരെല്ലാം ഒന്നാണെന്ന് തെളിയിക്കാനും ചര്‍ച്ച ചെയ്യാനുള്ളതാണെന്നും ബ്ലെസ്ലി പറഞ്ഞത്.
ഇഷ്ടമുള്ളത് ധരിക്കാനും ധരിക്കാതിരിക്കാനുമൊക്കെയുള്ള ന്യൂ നോര്‍മല്‍ എന്ന ആശയം മുന്നോട്ട് വെക്കുന്ന സീസണാണ്. അതിനാല്‍ ഞാന്‍ ആദ്യം എടുക്കുന്ന പേര് ലക്ഷ്മി പ്രിയ ചേച്ചിയുടേതാണ്. ഇന്നലെ ലാലേട്ടന്റെ മുന്നില്‍ ചേച്ചി പറയുകയുണ്ടായി ഞാന്‍ ക്ഷത്രിയ രക്തമാണെന്ന്. ഇപ്പോഴും ചേച്ചിയുടെ മനസില്‍ പണ്ടെങ്ങോ ഉണ്ടായിരുന്ന മനുഷ്യരെ തരംതിരിക്കുന്ന ചിന്തയുണ്ടെന്ന് ബ്ലെസ്ലി പറഞ്ഞു.

ചേച്ചി സ്വയം കല്‍പ്പിത ക്ഷത്രിയയാണ്. ചേച്ചി മുകളിലും ബാക്കിയുള്ളവരൊക്കെ താഴെയും എന്ന ചിന്ത ചേച്ചിയുടെ മനസില്‍ എപ്പോഴുമുണ്ട്.ചേച്ചി ഇവിടെ നിന്നും പുറത്ത് പോകുന്നതോടെ അങ്ങനെ വിവേചനം ഇല്ലെന്ന് ലോകത്തുള്ള പലരും ചിന്തിക്കട്ടെ എന്നു പറഞ്ഞാണ് ബ്ലെസ്ലി ലക്ഷ്മിയുടെ പേര് പറഞ്ഞത്.
രണ്ടാമത്തേത് ധന്യ മേരി വര്‍ഗീസ്. സ്വന്തം അഭിപ്രായങ്ങള്‍ പലയിടത്തും തുറന്ന് പറയുന്നില്ല. ന്യൂ നോര്‍മല്‍ എന്ന ബിഗ് ബോസിന്റെ ആശയം മനസിലാകുന്നില്ല. ഇവിടെ വന്നത് എന്തിനാണെന്ന് ചേച്ചിയ്ക്ക് മനസിലായിട്ടില്ലെന്ന് തോന്നുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നില്ലെന്നും ബ്ലെസ്ലി പറഞ്ഞു..

ലക്ഷ്മി ആദ്യം പറഞ്ഞത് ബ്ലെസ്ലിയുടെ പേരായിരുന്നു. ന്യൂ നോര്‍മല്‍ എന്നാല്‍ മതേതരത്വം അല്ലെന്ന് ലക്ഷ്മി പ്രിയ. രണ്ടാമതായി എടുത്തത് റിയാസിന്റെ പേരായിരുന്നു. ഓരോരുത്തരും വ്യത്യസ്തരാണ്. ഫെമിനിസ്റ്റാണെന്ന് പറഞ്ഞാണ് റിയാസ് വന്നത്. പിന്നീട് റോബിന്റെ പിടുത്തം അയഞ്ഞതോടെ റിയാസ് സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ് കണ്ടത്. ആദ്യത്തേത് ദില്‍ഷയായിരുന്നു.
ദില്‍ഷയെ പറഞ്ഞ വാക്കുകള്‍ ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് ക്ഷമിക്കാനോ ആവര്‍ത്തിക്കാനോ സാധിക്കില്ല. രണ്ടാമത്തെ കാരണം ധന്യ മേരി വര്‍ഗീസ് എന്ന ഭാര്യയെ അവരുടെ ചാരിത്ര്യശുദ്ധിയെ പോലും സംശയിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി. അതല്ലെന്ന് ധന്യ പറഞ്ഞപ്പോള്‍. മോള്‍ക്ക് അര്‍ത്ഥം മനസിലാകാത്തതാണെന്ന് ലക്ഷ്മി.
Recommended Video

താന്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ലെന്നും താന്‍ പറഞ്ഞ വാക്കുകള്‍ വിവാഹത്തിന് ശേഷം ധന്യയെ വളയ്ക്കാന്‍ വേറെയാളുകള്‍ ശ്രമിച്ചിട്ടില്ലേയെന്നാണെന്നും അതിന് വേറൊരു അര്‍ത്ഥമില്ലെന്നും ലക്ഷ്മി വാക്കുകളെ വളച്ചൊടിക്കാന്‍ ശ്രമിക്കരുതെന്നും റിയാസ്. റിയാസ് വാ തുറക്കുന്നത് ബാക്കിയുള്ളവരെ കുറ്റം പറയാനും വാക്കുകള്‍ വളച്ചൊടിക്കാനുമാണെന്ന് ലക്ഷ്മി പ്രിയ. അത് നിങ്ങളാണ് ചെയ്യുന്നതെന്ന് റിയാസ്.
റിയാസ് നോമിനേറ്റ് ചെയ്തത് സൂരജിനെ നോമിനേറ്റ് ചെയ്തപ്പോള്‍ ദില്‍ഷ ധന്യയേയും റോണ്‍സനേയും നോമിനേറ്റ് ചെയ്തു. ഇത്തവണ നോമിനേഷനില്‍ എത്തിയിരിക്കുന്നത്. അഞ്ച് പേരാണ്. റിയാസ്, ലക്ഷ്മി പ്രിയ, ധന്യ, ബ്ലെസ്ലി, റോണ്‍സണ്‍ എന്നിവരാണ് ഇത്തവണ ജനവിധി തേടുന്നത്. സൂരജ് നോമിനേഷനിലില്ല. ഇതോടെ സൂരജ് ഫിനാലെയിലേക്ക് എത്താനുള്ള സാധ്യത ഉടലെടുത്തിരിക്കുകയാണ്. ദില്‍ഷ നേരത്തെ തന്നെ ഫിനാലെയിലെത്തിയിരുന്നു.


Click it and Unblock the Notifications