twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ത്രികോണ പ്രണയം വെറും തന്ത്രമോ അതോ സത്യസന്ധമോ? ഈ വസ്തുതകള്‍ ഉത്തരം നല്‍കും!

    |

    അഞ്ചാം ആഴ്ചയിലെത്തി നില്‍ക്കുന്ന ബിഗ് ബോസ് വീട്ടില്‍ ഒരു ത്രികോണ പ്രണയം അരങ്ങേറുന്നത്. കഥയിലെ നായിക ദില്‍ഷയാണ്. റോബിനും ബ്ലെസ്ലിയുമാണ് ദില്‍ഷയോട് പ്രണയം അറിയിച്ചിട്ടുള്ളത്. ബിഗ് ബോസ് ഷോ ആയതിനാല്‍ ഇത് യഥാര്‍ത്ഥമാണോ അതോ ഗെയിം ആണോ എന്ന സംശയം ആരാധകര്‍ക്കിടയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

    സാന്ത്വനത്തിലുള്ളവരോട് മാപ്പ് പറഞ്ഞ് ജയന്തി; ഹരിക്കും ശിവനും തിരിച്ചടി കൊടുക്കാന്‍ വീണ്ടും രാജേശ്വരിസാന്ത്വനത്തിലുള്ളവരോട് മാപ്പ് പറഞ്ഞ് ജയന്തി; ഹരിക്കും ശിവനും തിരിച്ചടി കൊടുക്കാന്‍ വീണ്ടും രാജേശ്വരി

    ബ്ലെസ്സ്‌ലി

    ബ്ലെസ്സ്‌ലി

    ദില്‍ഷയോട് ഇഷ്ടം പറഞ്ഞത് ഒരിക്കലും ഒരു കളിയുടെ ഭാഗമായിട്ട് തോന്നുന്നില്ല. ഇവിടെനിന്ന് ഇറങ്ങിയിട്ട് സംസാരിക്കാം എന്ന് ബ്ലെസ്സ്‌ലി അന്നേ പറഞ്ഞതാണ്. ഇത് വീണ്ടും വീണ്ടും ഒരു കണ്ടന്റ് ആക്കികൊണ്ടിരിക്കുന്നത് ദില്‍ഷ തന്നെയാണ്. ബ്ലെസ്സ്‌ലിക്ക് തോന്നിയ ഇഷ്ടം വന്ന് ദില്‍ഷയോട് പറഞ്ഞു. ദില്‍ഷയുടെ അഭിപ്രായം ഇഷ്ടമില്ല എന്ന് തന്നെയാണ്, അതിന് എന്നെ ചേച്ചി ആയിക്കാണണം ഞാന്‍ നിന്നെ അനിയനായി കാണുന്നു എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നത് എന്തിനാണ്. അവന്‍ ആയിട്ട് അങ്ങോട്ട് പോയി force ചെയ്തിട്ടില്ല, നീ എന്നെ ഇഷ്ടപ്പെടൂ നീ ഇല്ലാതെ പറ്റില്ല എന്നൊക്കെ. അവളുടെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തെ ബഹുമാനിച്ചു കൊണ്ടുള്ള ഒരു പ്രണയം, അതുതന്നെയാണ് ബ്ലെസ്സ്‌ലിയുടെ വാക്കുകള്‍.

    ഒരു പ്രണയം ആവുമ്പോള്‍ ഒരു പ്രതീക്ഷയും ഇല്ലാതെ അങ്ങോട്ട് പ്രണയിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രതീക്ഷിച്ച ഒന്ന് അവസാനം കിട്ടാതെ ആകുമ്പോഴുള്ള വിഷമത്തേക്കാള്‍ നല്ലതല്ലേ പ്രതീക്ഷിക്കാതെ ഒന്ന് അവസാനം കിട്ടുമ്പോഴുള്ള സന്തോഷം. ഇതാണ് ബ്ലെസ്സ്‌ലി പറഞ്ഞതിന്റെ പൊരുള്‍. അവളെ കളഞ്ഞിട്ട് വേറെ പണി നോക്ക് ബ്ലെസ്സ്‌ലി എന്ന് എനിക്ക് പറയണമെന്നുണ്ട്, പക്ഷേ അവന്റെ ഇഷ്ടത്തില്‍ അഭിപ്രായം പറയാന്‍ നമ്മളാരുമല്ല. He is a very good person.

    റോബിന്‍


    റോബിന്‍

    റോബിന് ദില്‍ഷയോട് ഇഷ്ടമുണ്ടെന്നുള്ള കാര്യം പ്രേക്ഷകര്‍ക്ക് മുന്നേ തന്നെ അറിയാമായിരുന്ന ഒരു കാര്യമാണ്. ദില്‍ഷയെ പോലുള്ള ഒരു പെണ്‍കുട്ടിയോട് സ്‌നേഹം തോന്നുന്നത് സ്വാഭാവികം, തനിക്ക് പറ്റിയ ഒരു പങ്കാളി തന്നെയാണ് എല്ലാം കൊണ്ടും. റോബിന്‍ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും കളി പഠിച്ചിട്ട് വന്ന ഒരു മത്സരാര്‍ത്ഥി എന്ന നിലയ്ക്ക് ചിന്തിക്കുമ്പോള്‍ അതൊരു സ്ട്രാറ്റജിയും ആകാം. എന്നാല്‍ ബ്ലെസ്സ്‌ലി അത് കുളം ആക്കിയതിനു ശേഷം ഡോക്ടര്‍ അതില്‍ പിടിച്ചില്ല. അല്ലാതെ തന്നെ തനിക്ക് പുറത്ത് പ്രേക്ഷക സപ്പോര്‍ട്ട് ഉണ്ടെന്നും ഇത് പുറത്ത് ഒരു ത്രികോണ പ്രണയം ആയി പൊയ്‌ക്കൊണ്ടിരിക്കുന്നുവെന്നും കണ്ടുപിടിച്ചത് സമ്മതിക്കണം. ഡോക്ടറിന് ദില്‍ഷയോട് ഇഷ്ടമുണ്ട്, പുറത്ത് ചെന്ന് ഒരു പ്രൊപ്പോസല്‍ വെക്കാന്‍ ഇരുന്നതായിരിക്കാം. പക്ഷേ എന്തോ ഡോക്ടര്‍ കളി മാറ്റിപ്പിടിച്ചു. ഗെയിം പഠിച്ചു കളിക്കാനായി തന്നെ വന്ന ഒരാളാണ് ഡോക്ടര്‍. അപ്പോള്‍ പ്രേക്ഷകര്‍ ചിന്തിച്ചേ മതിയാകു.

    ദില്‍ഷ

    ദില്‍ഷ


    നാഴികയ്ക്ക് നാല്പത് വട്ടം നീ എന്നെ ചേച്ചിയായി കാണണം ഞാന്‍ നിന്നെ അനിയനായാണ് കാണുന്നത് എന്ന് ബ്ലെസ്സ്‌ലിയോടും നമ്മള്‍ ഫ്രണ്ട്‌സ് അല്ലേ എന്ന് ഡോക്ടറോടും പറഞ്ഞു കൊണ്ട് ദില്‍ഷ പ്രേക്ഷകരോട് എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്. ഇതാണ് ദില്‍ഷയുടെ സ്ട്രാറ്റജി. ബ്ലെസ്സ്‌ലി, റോബിന്‍ രണ്ടുപേരും തന്നോട് ഇഷ്ടം പറയണമെന്നും തിരിച്ചു തനിക്ക് അങ്ങോട്ട് ഒന്നുമില്ല എന്നും താന്‍ ഇവിടെ ഒറ്റയ്ക്ക് നിന്ന് ഒറ്റയ്ക്ക് കളിച്ച് ജയിക്കാനാണ് വന്നത് എന്നും പറഞ്ഞുകൊണ്ട് തന്റെ നിലപാട് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് ദില്‍ഷ.

    ഇത് കൈവശം വെച്ച് കണ്ടന്‍റ് ക്രിയേറ്റ് ചെയ്തു സ്ക്രീന്‍ സ്പേസ് നേടിയെടുത്തു പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിച്ചേരാനുള്ള ഒരു സ്ട്രാറ്റജി. ഇതിപ്പോഴും മനസ്സിലാകാത്ത പ്രേക്ഷകരുമുണ്ട് ഇവിടെ. ഒരു പേര്‍ലി കളിയാണ് ദില്‍ഷ ഇവിടെ ചെയ്യുന്നത്. അപ്പോള്‍ ഒരു ശ്രീനിഷും ഷിയാസും വേണമല്ലോ, അതിന് റോബിനെയും ബ്ലെസ്സ്‌ലിയേയും കൂട്ടി. തീര്‍ച്ചയായും എല്ലാ സീസണും കണ്ടു വന്ന ഒരു വ്യക്തി തന്നെയാണ് ദില്‍ഷ. ഒരുപക്ഷേ ദില്‍ഷക്കു ഡോക്ടറോട് ഒരു ചെറിയ ഇഷ്ടം ഉണ്ടായിരിക്കാം പക്ഷേ ഇവിടെ അതിനെ ഗെയിം ആയി ഉപയോഗിക്കുന്നു പ്രകടിപ്പിക്കാതെ. പുറത്തിറങ്ങിയശേഷം അവര്‍ തമ്മില്‍ എന്തും സംഭവിക്കാം.

    Recommended Video

    സെറ്റിലെ കുറുമ്പത്തിയായ അപ്പുവിനെക്കുറിച്ച് ഹരി | Santhwanam Hari Talks About Appu | FilmiBeat
    അപര്‍ണ

    അപര്‍ണ


    മൂന്നുപേരുടെയും പൊതു സുഹൃത്ത്. റോബിനും ബ്ലെസ്സ്‌ലിക്കും വീടിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട രണ്ട് പേരാണ് ദില്‍ഷയും അപര്‍ണയും. അതുകൊണ്ടുതന്നെ രണ്ടുവശവും ചോദിച്ചു മനസ്സിലാക്കാന്‍ പറ്റുന്ന ആ വീടിനുള്ളിലുള്ള ഒരേ ഒരാള്‍. അപര്‍ണ ശരിക്കും നല്ലൊരു ഒബ്സെർവർ ആണ്. ബ്ലെസ്സ്‌ലിയോടായാലും റോബിനോടായാലും വളരെ ക്ഷമയോടെ കേള്‍ക്കുന്നു. ചോദിക്കുന്ന ചോദ്യങ്ങളിലും ഒരു വ്യക്തത ഉണ്ട്.

    CONCLUSION

    ബ്ലെസ്സ്‌ലിയുടെ പ്രണയം സത്യസന്ധമാണ്, ഗെയിമിനു വേണ്ടിയുള്ളതല്ല.
    റോബിന്റെ പ്രണയവും സത്യസന്ധമാണ്, എന്നാല്‍ ആ ജെനുവിന്‍ ആയ പ്രണയം വെച്ച് തന്നെ ട്രാക്ക് മാറ്റി ഒരു ചെറിയ കളി കളിക്കുന്നുണ്ട്.
    ദില്‍ഷ മൊത്തത്തില്‍ സ്ട്രാറ്റജി ആണ്, പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ പോലും അത് പ്രകടിപ്പിക്കാതെ അതിനെ ഗെയിം ആയി ഉപയോഗിക്കുന്നു.

    Read more about: bigg boss malayalam bigg boss
    English summary
    Bigg Boss Malayalam Season 4: Love Track In BB House A Triangle Love or Triangle Game ?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X