വന്ന് കേറിയതും ഉരസി, മണിയണ്ണന്റെ ടാര്‍ഗറ്റ് ജാസ്മിനും നിമിഷയും! സാമ്പിള്‍ ടോസ് നല്‍കി ഇരുവരും

ബിഗ് ബോസ് മലയാളം സീസണ്‍ 4 യില്‍ മൂന്നാമത്തെ ആഴ്ചയും പിന്നിടുകയാണ്. വിഷുവും ഈസ്റ്ററുമൊക്കെ വന്ന ആഴ്ചയുടെ അവസാനത്തില്‍ ബിഗ് ബോസ് താരങ്ങള്‍ക്കൊരു സര്‍പ്രൈസും ബിഗ് ബോസ് ഒരുക്കിയിരുന്നു. മത്സരാവേശം കൂട്ടാനായി ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വന്നിരിക്കുകയാണ് ബിഗ് ബോസിലേക്ക്. ഇന്നലത്തെ എപ്പിസോഡിലായിരുന്നു പുതിയ മത്സരാര്‍ത്ഥിയെ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കയറ്റി വിട്ടത്.

ബി് ബോസ് വീട്ടിലേക്ക് എത്തുന്ന പതിനെട്ടാമന്‍ മണികണ്ഠന്‍ ആണ്. നേരത്തെ പുറത്ത് വന്ന പ്രവചനങ്ങളിലോ റിപ്പോര്‍ട്ടുകളിലോ മണികണ്ഠന്റ പേരുണ്ടായിരുന്നില്ല. അ്തുകൊണ്ട് തന്നെ മണികണ്ഠന്റെ വരവ് ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരിക്കുകയാണ്. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശിയാണ് മണികണ്ഠന്‍. അധ്യാപകനും യൂട്യൂബറുമായ മണികണ്ഠന്‍ സാധാരണക്കാരുടെ പ്രതിനിധി എന്ന നിലയിലാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്.

മണികണ്ഠന്‍

വില്ലടിച്ചാം പാട്ട് കലാകാരന്‍ കൂടിയാണ് മണികണ്ഠന്‍. താരത്തിന്റെ വരവ് തന്നെ ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചയായിരുന്നു. ബിഗ് ബോസ് താരങ്ങളുടെ ഇംഗ്ലീഷ് പ്രയോഗത്തെ ഷോയിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ മണികണ്ഠന്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെ താരങ്ങളുമായി സംസാരിക്കുന്ന അവസരത്തിലും മണികണ്ഠന്‍ ഇംഗ്ലീഷിന്റെ അ്തിപ്രസരത്തെ വിമര്‍ശിക്കുകയുണ്ടായി. ആദ്യ മണിക്കൂറില്‍ തന്നെ ജാസ്മിനും നിമിഷയുമാണ് തന്റെ ലക്ഷ്യം എന്ന തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു മണികണ്ഠന്‍െ പ്രതികരണം.

മലയാളം

ബിഗ് ബോസ് ഒരു മലയാളം ഷോയാണ്. പക്ഷെ പലരും സംസാരിക്കുന്നത് ഇംഗ്ലീഷാണെന്നായിരുന്നു മണികണ്ഠന്‍ ചൂണ്ടിക്കാണിച്ചത്. പിന്നാലെ മറുപടിയുമായി ജാസ്മിന്‍ എത്തി. എന്റെ സംസാരത്തില്‍ ഇംഗ്ലീഷ് കയറി വരും. അടിസ്ഥാനപരമായി ഞാന്‍ മുക്കം സ്വദേശിയാണ്. സംസാരത്തില്‍ ഇംഗ്ലീഷ് കയറി വരുമെന്ന് കരുതി മലയാളത്തിന്റെ സംസ്‌കാരത്തെ ഞാന്‍ കൊല്ലുകയൊന്നും ചെയ്യുന്നില്ലെന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. അതേസമയം താന്‍ കണ്ടാല്‍ പറയുമെന്നായിരുന്നു മണികണ്്ഠന്റെ പ്രതികരണം. പിന്നാലെ നിമിഷയും പ്ര്തികരണവുമായി എത്തി.

ഷോയില്‍ വരാന്‍ പാടില്ല

ഞാന്‍ മലയാളിയല്ല. എന്റെ വീട്ടില്‍ സംസാരിക്കുന്നത് ഇംഗ്ലീഷും കന്നഡയുമാണ്. മലയാളം ഞാന്‍ തന്നെ പഠിച്ചതാണ്. എനിക്കിപ്പോള്‍ മലയാളം എഴുതാനും വയിക്കാനും അറിയാം. പക്ഷെ ഞാന്‍ ചിന്തിക്കുന്നത് ഇംഗ്ലീഷിലാണ്. പിന്നെയാണത് മലയാളത്തിലേക്ക് മാറ്റി പറയുന്നത്. മലയാളത്തിന് പുറമെ ആറ് ഭാഷകളും എനിക്കറിയാം. എന്നായിരുന്നു നിമിഷ പറഞ്ഞത്. മലയാളം അറിയില്ലെങ്കില്‍ ഈ ഷോയില്‍ വരാന്‍ പാടില്ലെന്നായിരുന്നു നിമിഷയോട് മണികണ്ഠന്റെ പ്രതികരണം. അങ്ങനെ പറയാന്‍ പറ്റില്ല. എല്ലാവരും ഓഡിഷന്‍ കഴിഞ്ഞാണ് വരുന്നത്. യോഗ്യതയുള്ളത് കൊണ്ടാണ് സെലക്ട് ചെയ്തതെന്ന് നിമിഷ പറഞ്ഞപ്പോള്‍ മലയാളം ഷോ ആയത് കൊണ്ട് പറഞ്ഞതാണ് എന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു മണികണ്ഠന്‍. വരും ദിവസങ്ങളില്‍ ഇവര്‍ക്കിടയില്‍ കൂടുതല്‍ ഉരസലുകളുണ്ടാകുമെന്നുറപ്പായിരിക്കുകയാണ്.

 ഭാഷ

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യൂട്യൂബര്‍, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപകന്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മണിയന്‍ സ്പീക്കിംഗ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും ഇദ്ദേഹത്തിനുണ്ട്. മികച്ച സ്വീകാര്യതയുള്ള യൂട്യൂബ് ചാനലാണിത്. 'ബിഗ് ബോസ് മലയാളത്തിലെ നിബന്ധനകളിലൊന്ന് ഹൗസില്‍ കഴിവതും മലയാളം സംസാരിക്കുക എന്നത്. എന്നാല്‍ ഇക്കുറി പലരും അത് തെറ്റിക്കുന്നത് സാധാരണമാണ്. ദേഷ്യം വരുമ്പോള്‍ പല മത്സരാര്‍ഥികളും ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്. ഒരു ജനറേഷന്‍ ഗ്യാപ്പ് ആണ് ഇക്കാര്യത്തില്‍ കാണുന്നത്' എന്നായിരുന്നു നേരത്തെ മണികണ്ഠന്‍ പറഞ്ഞത്. ബിഗ് ബോസ് മലയാളത്തിന്റെ കഴിഞ്ഞ സീസണുകളില്‍ കുറച്ചുകൂടി പ്രായമുള്ളവരാണ് കൂടുതലും പങ്കെടുത്തിരുന്നത്. അവര്‍ ഇത്തരം സംസാരശൈലി ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മലയാളം പഠിച്ചവര്‍ വീഴുമ്പോള്‍ അയ്യോ എന്നേ അവരുടെ നാക്കില്‍ പെട്ടെന്ന് വരൂ. അല്ലാതെ മൈ ഗോഡ് എന്ന് വരില്ല. അത്തരത്തില്‍ ഭാഷ പഠിച്ച് വളര്‍ന്നതുകൊണ്ടാവും ഇടയ്ക്കിടെ ഇംഗ്ലീഷ് വരുന്നതെന്നും മണികണ്ഠന്‍ പറഞ്ഞിരുന്നു.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X