അപ്രതീക്ഷിത ട്വിസ്റ്റുമായി ബിഗ് ബോസ്; വീക്കെന്‍ഡിന് മുന്നേ ഒരാള്‍ പുറത്ത്!

ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. സംഭവ ബഹുലമായൊരു ആഴ്ചയാണ് ബിഗ് ബോസ് വീട്ടില്‍ കടന്നു പോയത്. പൊട്ടിത്തെറികളും വഴക്കുകളും ഇണക്കവും പിണക്കവുമൊക്കെ ഈ ആഴ്ച കണ്ടു. പുതിയ ക്യാപ്റ്റനേയും ഇന്നലെ കണ്ടിരുന്നു. ഇതിനിടെ ഇപ്പോഴിതാ ആരാധകരെയാകെ ഞെട്ടിച്ചു കൊണ്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ലൈവിലാണ് തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങള്‍ അരങ്ങേറിയത്. എന്തെന്ന് അറിയാനായി വിശദമായി വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസ് വീട്ടില്‍ നിന്നും ഒരാള്‍ പുറത്തായിരിക്കുകയായണ്. സാധാരണ ഗതയില്‍ വീക്കെന്റ് എപ്പിസോഡിലാണ് എവിക്ഷന്‍ നടക്കാറുളളത്. എന്നാല്‍ ഇപ്പോഴിതാ എപ്പിസോഡിന്റെ ഇടയില്‍ വച്ച് ഒരാള്‍ പുറത്തായിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡായി എത്തിയ മണിയാശാന്‍ എന്ന മണികണ്ഠന്‍ ആണ് പുറത്തായിരിക്കുന്നത്. എന്നാല്‍ മണികണ്ഠന്റെ പുറത്താകലിനെ സാങ്കേതികമായി പുറത്താകല്‍ എന്ന് പറയാനാകില്ല. എവിക്ച് ആയോ പുറത്താക്കപ്പെട്ടോ അല്ല മണികണ്ഠന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും പുറത്തേക്ക് പോയിരിക്കുന്നത്.

മണികണ്ഠന്‍

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മണികണ്ഠന്‍ പുറത്തായിരിക്കുന്നത്. വൈല്‍ഡ് കാര്‍ഡിലൂടെയാണ് മണികണ്ഠന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. വന്ന് ഒരാഴ്ച പോലും തികയും മുമ്പാണ് മണികണ്ഠന്‍ പുറത്താകുന്നത് എന്നതും ശ്രദ്ധേയമാണ്. ചുരുങ്ങിയ സമയമേ വന്നിട്ട് ആയിട്ടുള്ളുവെന്നതിനാല്‍ മണികണ്ഠനിലെ ഗെയിമറെ പുറത്തെടുക്കാന്‍ അദ്ദേഹത്തിന്് സാധിച്ചിരുന്നില്ല. വീക്കിലി ടാസ്‌കില്‍ പരാജിതരായ ടീമിന്റെ ഭാഗമായിരുന്നു മണികണ്ഠന്‍. സാധാരണ ഗതിയില്‍ വൈല്‍ഡ് കാര്‍ഡിലൂടെ എത്തുന്നവരില്‍ നിന്നുമുണ്ടാകുന്ന ഗെയിം ഷിഫ്റ്റിംഗ് അപ്രോച്ചും മണികണ്ഠനില്‍ നിന്നും കാണാന്‍ സാധിച്ചിരുന്നില്ല.

ആരോഗ്യപ്രശ്നം

അതേസമയം മത്സരാര്‍ത്ഥികളില്‍ മിക്കവരുമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ നല്ലൊരു ബന്ധം സൃഷ്ടിക്കാന്‍ മണികണ്ഠന് സാധിച്ചിരുന്നു. ആദ്യ ദിവസം തന്നെ മണികണ്ഠനെ എവിക്ഷന് നോമിനേറ്റ് ചെയ്ത ഡെയ്‌സിയടക്കമുള്ളവര്‍ ഇന്നലെ മണികണ്ഠനെ ക്യാപ്റ്റന്‍സിക്കായി നോമിനേറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരം പുറത്താകുന്നത്. ഇന്നലെ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് പലവട്ടം മണികണ്ഠനെ ബിഗ് ബോസ് മെഡിക്കല്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് താരം പുറത്തേക്ക് പോകുന്നത്. സീസണ്‍ 2 വില്‍ സോമദാസ് പിന്മാറിയത് പോലെയാണ് മണികണ്ഠനും പുറത്താകുന്നത്.

എവിക്ഷന്‍

മണികണ്ഠന്റെ പുറത്താകല്‍ എങ്ങനെയാണ് വരാനിരിക്കുന്ന എവിക്ഷനെ ബാധിക്കുക എന്നത് കണ്ടറിയണം. ഒരാള്‍ പോയ സ്ഥിതിയ്ക്ക് ഇത്തവണ എവിക്ഷന്‍ വേണ്ട എന്ന് തീരുമാനിക്കാന്‍ ബിഗ് ബോസിനെ പ്രേരിപ്പിക്കുമോ എന്നത് കണ്ടറിയണം. അശ്വിന്‍, ബ്ലെസ്ലി, സൂരജ്, റോബിന്‍ എന്നിവരാണ് ഇത്തവണ എവിക്ഷന്‍ പട്ടികയിലുള്ളത്. ഇതില്‍ ആരാകും പുറത്താവുക എന്നാണ് അറിയേണ്ടത്. പോയ വാരം ബി്ഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരുന്നത് ശാലിനിയായിരുന്നു. ശാലിനി പുറത്തെത്തിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ ആഴ്ച പുറത്ത് പോകാനുള്ളവരുടെ പട്ടികയില്‍ നിന്നും സോഷ്യല്‍ മീഡിയ നടത്തുന്ന പ്രവചനം അശ്വിന്‍ പോകുമെന്നാണ്. എന്നാല്‍ സൂരജിനേയും ചിലര്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്. റോബിനും ബ്ലെസ്ലിയും പോകില്ലെന്ന കാര്യം ഉറപ്പാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Recommended Video

ഇനി ബിഗ്‌ബോസിൽ കേറിയാൽ ബാലാമണി ആകില്ല..പണി തന്നത് ഇവരൊക്കെ | Shalini BB 1st Exclusive Interview
മോഹന്‍ലാല്‍

അതേസമയം താരങ്ങളെ കാണാനായി ഇന്ന് മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലെത്തും. ബിഗ് ബോസ് വീട്ടില്‍ പുതിയ ക്യാപ്റ്റനെ ഇന്നലെ കണ്ടെത്തിയിരുന്നു. നിമിഷാണ് പുതിയ ക്യാപ്റ്റന്‍. നീവന്‍, സൂരജ് എന്നിവരെ പരാജയപ്പെടുത്തിയാണ് നിമിഷ ക്യാപ്റ്റനായത്. കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ വന്നപ്പോള്‍ തന്നെ ആരും നോമിനേറ്റ് ക്യാപ്റ്റനാക്കില്ലെന്ന് അറിയാമെന്നും അതിനാല്‍ ഗെയിം ജയിച്ച് ആകുമെന്നും നിമിഷ പറഞ്ഞിരുന്നു. ആ പറഞ്ഞ വാക്ക് ഒരാഴ്ച കൊണ്ട് പാലിച്ചിരിക്കുകയാണ് നിമിഷ. ക്യാപ്റ്റനായുള്ള നിമിഷയുടെ പ്രകടനം എത്തരത്തിലായിരിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X