ആരുമറിയാതിരുന്ന റോബിന്റെ മറ്റൊരു കള്ളത്തരം പൊളിച്ച് മോഹന്‍ലാല്‍! ഡോക്ടര്‍ വീണ്ടും പ്രതിക്കൂട്ടില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരെയായി ബിഗ് ബോസ് വീടിന് അകത്തേക്ക് കയറ്റി വിട്ട ശേഷം ഇന്നാദ്യമായി മോഹന്‍ലാല്‍ താരങ്ങളെ കാണാനെത്തി. പതിവ് പോലെ ഓരോ മത്സരാര്‍ത്ഥിയോടും വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ തുടങ്ങിയത്. എന്താണ് ബിഗ് ബോസ് വീട്ടില്‍ ഇഷ്ടപ്പെട്ടതെന്നും എന്താണ് ഇഷ്ടപ്പെടാത്തതെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ഇതിന് ഓരോരുത്തരായി മറുപടി നല്‍കുകയും ചെയ്്തു. ഒപ്പം തന്നെ തമാശരൂപേണ ഓരോരുത്തരേയും കുറിച്ച് പുറത്തുള്ള അഭിപ്രായം എന്താണെന്ന് പറയാതെ പറയുകയും ചെയ്്തു മോഹന്‍ലാല്‍.

ഇതിനിടെ പോയ ആഴ്ചയിലെ ഓരോ സംഭവങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ താരങ്ങളോടായി ചോദിച്ചു. പോയ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നടന്ന സുപ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു പാവകളില്‍ റോബിന്‍ നിയമലംഘനം നടത്തിയത്. പിന്നാലെ അഞ്ഞൂറ് ലക്ഷ്വറി പോയിന്റ് എല്ലാവര്‍ക്കുമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. തന്റെ പക്കലുണ്ടായിരുന്ന പാവ ആരുമറിയാതെ, അനുവാദമില്ലാതെ, ക്യാപ്റ്റന്റെ മുറിയില്‍ കയറിയ ശേഷം ഒളിപ്പിച്ചു വെക്കുകയായിരുന്നു റോബിന്‍ ചെയ്തത്. ക്യാപ്റ്റന്റെ മുറിയില്‍ കയറാന്‍ മറ്റാര്‍ക്കും അനുവാദമില്ല.

ബിഗ് ബോസ്

പിന്നീട് ഇതേക്കുറിച്ച് ബിഗ് ബോസ് പറഞ്ഞപ്പോഴാണ് റോബിന്‍ കുറ്റ സമ്മതം നടത്തിയത്. എന്നാല്‍ താന്‍ അറിയാതെ ചെയ്തതാണെന്നും തന്റെ ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായിരുന്നുവെന്നുമായിരുന്നു റോബിന്‍ നല്‍കിയ വിശദീകരണം. ഇന്ന് മോഹന്‍്‌ലാല്‍ വന്നപ്പോഴും ഇതേക്കുറിച്ച് അദ്ദേഹം ചോദിച്ചു. നേരത്തെ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ അതേ മറുപടി തന്നെയായിരുന്നു ഇത്തവണയും റോബിന്‍ നല്‍കിയത്. അതിനകത്ത് ആഡംബരമെന്നും അധികാരമെന്നും പറഞ്ഞപ്പോള്‍ എനിക്കൊരു സംശയം വന്നു. ക്യാപ്റ്റന്റെ മുറി കുറച്ച് ആഡംബരമല്ലേ. അത് ഉപയോഗിക്കാമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു. ഗെയിം ആയതുകൊണ്ട് അത് മറ്റാരോടും ചോദിക്കാന്‍ പറ്റില്ലായിരുന്നു. ബിഗ് ബോസിനോട് ചോദിക്കാമോ എന്നതും കണ്‍ഫ്യൂഷന്‍ ആയി. ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. പക്ഷേ കളിയില്‍ ജയിക്കണമെന്ന് തോന്നി എന്നായിരുന്നു റോബിന്‍ നല്‍കിയ മറുപടി. അതുകൊണ്ട് 500 പോയിന്റ് പോയി എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

ബുദ്ധി ഉപദേശിച്ചത്

ഇതിനിടെ മറ്റാര്‍ക്കും അറിയാതിരുന്ന റോബിന്റെ മറ്റൊരു തന്ത്രം കൂടി ഇന്ന് മോഹന്‍ലാല്‍ പൊളിക്കുകയുണ്ടായി. നേരത്തെ ടാസ്‌ക്കിനിടെ ബ്ലെസ്ലിയുടെ പാവ ഡെയ്‌സി തട്ടിയെടുത്തിരുന്നു. തനിക്ക് ഭക്ഷണം കഴിക്കാന്‍ അകത്ത് കയറാന്‍ വേണ്ടി ബ്ലെസ്ലി നല്‍കിയ പാവ ഡെയ്സി അടിച്ചു മാറ്റുകയായിരുന്നു. ഇതിന്റെ പേരില്‍ പിന്നീട് പലരും ജാസ്മിനെ കുറ്റപ്പെടുത്തുകയും ചെയ്്തിരുന്നു. എന്നാല്‍ ഇതിനുള്ള ബുദ്ധി ഉപദേശിച്ചത് ആരായിരുന്നുവെന്ന് മോഹന്‍ലാല്‍ ഡെയ്‌സിയോട് ചോദിച്ചു. ഡോക്ടറുടെ വാക്കുകള്‍ കൂടി കേട്ടപ്പോഴാണ് താന്‍ അങ്ങനൊരു തീരുമാനം എടുത്തതെന്ന് ഡെയ്‌സി വ്യക്തമാക്കി. ഇതോടെ ഈ നീക്കത്തിന്് പിന്നിലെ ഡോക്ടറുടെ പങ്ക് കൂടി വെളിപ്പെട്ടിരിക്കുകയാണ്.

ഡോക്ടറെ വിശ്വസിക്കുമോ

നേരത്തെ പലരോടായി ഡെയ്‌സി ചെയ്യുന്നത് താന്‍ കണ്ടിരുന്നുവെങ്കിലും പറയാതെ ഇരുന്നതാണെന്നും ഡെയ്‌സി ചെയ്തത് തെറ്റായിരുന്നുവെന്നും ഡോക്ടര്‍ റോബിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ വഴി ഇങ്ങനൊരു വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത്. ഇതോടെ നേരത്തെ തന്നെ ഡോക്ടറില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന പലരും മുന്നോട്ടും ഡോക്ടറെ വിശ്വസിക്കുമോ എന്നത് കണ്ടറിയണം.

ആദ്യത്തെ എലിമിനേഷന്‍

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ആദ്യത്തെ എലിമിനേഷന് നാളത്തെ എപ്പിസോഡ് സാക്ഷ്യം വഹിക്കും. 17 മത്സരാര്‍ത്ഥികളില്‍ ആദ്യത്തെ ആഴ്ചയിലെ ക്യാപ്റ്റനായ അശ്വിന്‍ ഒഴികെയുള്ളവരെല്ലാം തന്നെ നോമിനേഷനിലുണ്ട്. ജാസ്മിന്‍, സുചിത്ര, സൂരജ് എന്നിവര്‍ സുരക്ഷിതരായതായി മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവരില്‍ ആരായിരിക്കാം പുറത്തു പോവുക എന്നത് നാളെ കണ്ടറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X