പോയപ്പോള്‍ എന്തൊരു പാവം കുട്ടിയായിരുന്നു! ജാസ്മിന് മുന്നില്‍ കൈ കൂപ്പി മോഹന്‍ലാല്‍; മുഖം താഴ്ത്തി താരം
അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ ആദ്യത്തെ ആഴ്ച പിന്നിടുകയാണ്. കഴിഞ്ഞ ഞായറാഴ്ച ബിഗ് ബോ്‌സ് വീട്ടിലേക്ക് ഓരോരുത്തരെയായി ബിഗ് ബോസ് വീട്ടിലേക്ക് കടത്തി വിട്ട മോഹന്‍്‌ലാല്‍ ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് താരങ്ങളെ കാണാനെത്തും. ആദ്യ ആഴ്ച തന്നെ ബിഗ് ബോസില്‍ മത്സരം ശക്തമായിരിക്കുകയാണ്. പൊട്ടിത്തെറികള്‍ക്കും ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും ചേരി തിരിവിനുമൊക്കെ ബിഗ് ബോസ് മലയാളം സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ മോഹന്‍ലാലും എത്തുന്നതോടെ രസകരമായിരിക്കും ആദ്യ ആഴ്ചയിലെ അവസാന എപ്പിസോഡുകള്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇതിനിടെ ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ പ്രതീക്ഷ പകരുകയാണ്. പതിവു പോലെ ഓരോ മത്സരാര്‍ത്ഥിയോടും അവരുടെ കഴിഞ്ഞ ആഴ്ചയിലെ അനുഭവങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളും ചോദിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. അ്‌തേസമയം നാടകീയമായ രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ ഇന്നത്തെ പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്. ലാലേട്ടനും താരങ്ങളും തമ്മിലുള്ള രസരമായ നിമിഷങ്ങള്‍ ഉറപ്പു നല്‍കുന്നതാണ് പ്രൊമോ വീഡിയോ വായിക്കാം.

പതിവ് പോലെ തന്നെ ഓരോ താരത്തോടും വിശേഷങ്ങള്‍ ചോദിക്കുന്ന ലാലേട്ടനാണ് പ്രൊമോ വീഡിയോയിലുള്ളത്. സംഗതി കളറാകുമോ എന്നാണ് വന്ന ഉടനെ തന്നെ മോഹന്‍്‌ലാല്‍ താരങ്ങളോടായി ചോദിക്കുന്നത്. കളറായിരിക്കുമെന്നും
അടിപൊളിയായിരുന്നു ഒരാഴ്ചയെന്നും താരങ്ങള്‍ ഒരേ ശബ്ദത്തില്‍ പറയുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ ഒരോ താരങ്ങളോടും സംസാരിക്കുകയാണ് ലാലേട്ടന്‍.

ചെറിയ കുട്ടിയായി ഇങ്ങനെ സുഖിച്ച് ജീവിക്കാന്‍ പോയതാണോ എന്ന് സൂരജ് തേലക്കാടിനോട് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിലെത്തിയവരില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സൂരജ്. കോമഡി ഷോകളിലൂടേയും സൂരജ് ജനപ്രീയനായി മാറുന്നത്. അതേസമയം ബിഗ് ബോസ് വീട്ടില്‍ താരതമ്യേനെ ആക്ടീവല്ലാത്ത വ്യക്തികളിലൊരാളാണ് സൂരജ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. പോയ വര്‍ഷത്തെ താരമായ നോബിയോട് സൂരജ ചിലര്‍ ഉപമിക്കുന്നതും കണ്ടു. കുറച്ച് കാലം അങ്ങനെ പോട്ടെ എന്നായിരുന്നു ലാലേട്ടന് സൂരജ് നല്‍കിയ മറുപടി.

ഓരോരുത്തരില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട് ലാലേട്ടാ എന്നാണ് ബിഗ് ബോസ് വീട്ടിലെ പ്രായം കുറഞ്ഞ അംഗമായ ബ്ലെസ്ലി പറയുന്നത്. ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി എന്തൊക്കെയോ പഠിക്കാന്‍ വന്നതാണല്ലേ എന്ന ചോദ്യമായിരുന്നു. തന്റെ നിഷ്‌കളങ്കമായ പെരുമാറ്റത്തിലൂടെ ബ്ലെസ്ലി ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം ബ്ലെസ്ലിയില്‍ നിന്നും ഗെയിം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ്് ബോസ് വീട്ടിലെ നടിമാരില്‍ ഒരാളാണ് സുചിത്ര. ഇതിലും വലുതെന്തോ വരാനുണ്ട് എന്നാണ് സുചിത്ര മോഹന്‍ലാല്‍ ലാലിനോട് പറയുന്നത്. ആ പ്രതീക്ഷയിലാണല്ലേ എന്നാണ് തിരിച്ച് മോഹന്‍ലാല്‍ ചോദിക്കുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പങ്കെടുത്ത് പരാജയപ്പെട്ട സുചിത്ര വരും ദിവസങ്ങളില്‍ ശക്തയായയൊരു മത്സരാര്‍ത്ഥിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended Video

ഇവിടുന്ന് പോയപ്പോള്‍ എന്തൊരു പാവം കുട്ടിയായിട്ടാണ് പോയതെന്ന് മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് പറയുന്നത് കേള്‍ക്കാം. പിന്നാലെ ജാസ്മിന്‍ ചമ്മലോടെ മുഖം പൊത്തുന്നതായും കാണാം. ബിഗ് ബോസ് വീട്ടില്‍ ആദ്യ ആഴ്ച തന്നെ വഴക്കിലേക്ക്് കടന്ന താരങ്ങളില്‍ ഒരാളാണ് ജാസ്മിന്‍. ഗെയ്മിനിടെ നുണ പറഞ്ഞ ഡോക്ടര്‍ റോബിനോടും അധികാര ഭാവം കാണിച്ച ലക്ഷ്മി പ്രിയയോടുമാണ് ജാസ്മിന്‍ പൊട്ടിത്തെറിച്ചത്. തുടക്കത്തില്‍ തന്നെ ശക്തയായൊരു മത്സരാര്‍ത്ഥിയായിരിക്കുമെന്ന് തെളിയിച്ച താരമാണ് ജാസ്മിന്‍. ആദ്യ ആഴ്ച തന്നെ ജാസ്മിന്‍ അത് തെളിയിക്കുകയും ചെയ്തു കഴഞ്ഞു.


Click it and Unblock the Notifications











