ചേട്ടന് ജാഡ ആണെന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും; സൈലന്റാകാന്‍ കാരണം ഞങ്ങളുടെ താക്കീത്: നവീന്റെ സഹോദരി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് നവീന്‍ അറക്കല്‍. സീരിയലുകളിലൂടെ മലയാളികള്‍ക്ക് പരിചിതനായി മാറിയ താരമാണ് നവീന്‍. ആദ്യത്തെ ആഴ്ചയില്‍ നവീന്‍ ആക്ടിവല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ആഴ്ചയില്‍ ക്യാപ്റ്റനായി മാറി ആ വിമര്‍ശനങ്ങളുടെ മുനയൊടിക്കുകയായിരുന്നു നവീന്‍. താരം ഇന്നലെ ടാസ്‌കില്‍ മികച്ച പ്രകടനം നടത്തി കയ്യടി വാങ്ങുകയും ചെയ്തു. അതേസമയം നവീന്‍ ആറ്റിട്യൂഡിനേയും മുഖഭാവങ്ങളേയും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നുണ്ട്.

ഇപ്പോഴിതാ നവീനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നവീന്റെ കസിന്‍് സിസ്റ്റര്‍. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധകരുടെ കൂട്ടായ്മയായ ഗ്ര്ൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സഹോദരിയുടെ പ്രതികരണം. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഫാമിലിയിലെ സ്റ്റാര്‍


ഹായ്, ഇതില്‍ കുറച്ചു പേര്‍ നവീന്‍ അറക്കല്‍(നമ്മുടെ നവീന്‍ ചേട്ടന്‍)നെ കുറിച്ച് പറയുന്നത് കേട്ടു, മനപ്പൂര്‍വം ആണോ അറിയാതെ ആണോ എന്ന് അറിയില്ല.. ഒരാളുടെ ഫേസ് ആറ്റിട്യൂട് നോക്കി ചെയ്യുന്നത് കണ്ടപ്പോള്‍ വളരെ സ്‌ട്രെന്ജ് ആയി തോന്നി. എനിക്ക് വളരെ അറിയുന്ന ചെറുപ്പത്തിലെ കണ്ടു തുടങ്ങിയ ആളാണ് നവീന്‍ ചേട്ടന്‍. ബിഗ്‌ ബോസ് മത്സരാര്‍ത്ഥി നവീന്‍ അറക്കല്‍ ഞങ്ങളുടെ ഫാമിലിയിലെ സ്റ്റാര്‍ ആണ്. എന്തെങ്കിലും ഒരു ഫങ്ങ്ഷന്‍ ഉണ്ടാകുമ്പോള്‍ നവീന്‍ ചേട്ടന്‍ ഉണ്ടാകില്ലേ എന്നന്യേഷിച്ചു പങ്കെടുത്തിരുന്ന ഞങ്ങള്‍ക്ക് നവീന്‍ ചേട്ടന്‍ ഒരു ഫയര്‍ ആണ്.. നമ്മുടെ ഉള്ളിലെ ഇന്‍ഹിബിഷന്‍സ് എല്ലാം പുറത്തു കളഞ്ഞു എല്ലാരോടും ഇടിച്ചു കയറി കോമഡി പറഞ്ഞു കമ്പനി ആകുന്ന നവീന്‍ ചേട്ടനെയാണ് കൂടുതല്‍ കണ്ടിട്ടുള്ളത്.

തനി നാടന്‍ മനുഷ്യന്‍

അതെ സമയം പെട്ടെന്ന് ദേഷ്യം വന്നു പൊട്ടിത്തെറിക്കുന്ന ഷോട്ട് ടെമ്പേര്‍ടായ നവീന്‍ ചേട്ടനെയും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന്റെ ഫീലിങ്ങ്‌സ് ഒക്കെയുള്ള ഒരു തനി നാടന്‍ മനുഷ്യന്‍ തന്നെ,, കസിന്‍സില്‍ ഏറ്റവും ഇഷ്ട്ടമുള്ള ഞാന്‍ വളരെ നന്നായി വഴക്ക് കൂടിയ നവീന്‍ ചേട്ടന്‍ ബിഗ്‌ബോസില്‍ എത്തിയത് തന്നെ വളരെ കാലം ആയുള്ള ചേട്ടന്റെ കഠിനാധ്വാനവും ടെഡിക്കെഷനും പാഷനും ആക്ട്ടിങ്ങും ഞാന്‍ നേരിട്ട് കണ്ടു മനസ്സിലാക്കിയതാണ്. ബിഗ് ബോസ് എന്ന ഷോയില്‍ ചേട്ടന്‍ ആറ്റിട്യൂട് ആണ് ജാഡ ആണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ചിരിയാണ് തോന്നാറുള്ളത്.. ചേട്ടന്റെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം കുറക്കണം, ആവിശ്യമില്ലാത്ത ഒന്നിലും ഒന്നിലും ഇടപെടരുതെന്നും ഫാമിലി മെമ്‌ബെഴ്‌സിന്റെ താക്കീതും ആണ് ചേട്ടനെ സൈലന്റ് ആക്കി റിസേര്‍വ്ഡാക്കി നിര്‍ത്തുന്നത്.

ഉല്‍ക്ക


പക്ഷെ റൊണ്‌സന്‍ പറഞ്ഞ പോലെ ഉല്‍ക്ക എന്നൊക്കെ വേണേല്‍ പറയാം. കാരണം ചില സമയങ്ങളില്‍ ചേട്ടനെ നിയന്ത്രിക്കാന്‍ ചേട്ടന് തന്നെ കഴിയാറില്ല. മനസ്സില്‍ ഉള്ളത് പൊട്ടിത്തെറിച്ചു പുറത്തു വരും. ചേട്ടന്‍ ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്, നിങ്ങളെല്ലവരുടെയും സപ്പോര്‍ട്ട് ആവിശ്യമുള്ള സമയം ആണ്. ബിഗ്‌ബോസില്‍ നല്ല നല്ല ടാസ്‌കൊക്കെ ചേട്ടന്‍ അടിപൊളി ആയിത്തന്നെ ബിഗ് ബോസ് ഹൌസില്‍ ഉണ്ടാകണം എന്നാ ഞങ്ങളുടെ പ്രാര്തനയോടൊപ്പം മുമ്പും നവീന്‍ ചേട്ടനെ സപ്പോര്‍ട്ട് ചെയ്ത ഇപ്പോഴും വോട്ടിലൂടെ സപ്പോര്‍ട്ട് ചെയ്ത കൂടെ നില്‍ക്കണം.-കസിന്‍ സിസ്റ്റര്‍ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

നിറകയ്യടി

ക്യാപ്റ്റനായുള്ള നവീന്റെ പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ക്യാപ്റ്റന്‍സിയിലെ തന്നെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു പലരും നവീനെ നോമിനേറ്റ് ചെയ്തത്. പുകഴ്ത്തിയവര്‍ തന്നെ നോമിനേഷനിലേക്ക് വിട്ടതിലുള്ള നീരസം നവീന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്നലെ ടാസ്‌കിലെ നവീന്റെ പ്രകടനത്തിന് സോഷ്യല്‍ മീഡിയ നിറകയ്യടിയാണ് നല്‍കുന്നത്. താരം തുടര്‍ന്നും ഇതുപോലുള്ള പ്രകടനങ്ങളുമായി നിറഞ്ഞു നില്‍ക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X