twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പണിയെടുക്കുന്ന ആളല്ല ക്യാപ്റ്റന്‍, പുതിയ തീരുമാനങ്ങളുമായി റിയാസ്, ബിബി ഹൗസില്‍ ഇനി പുതിയ നിയമങ്ങള്‍

    |

    ബിഗ് ബോസ് സീസണ്‍ 4 അതിന്റെ അവസാനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി ഷോ അവസാനിക്കാന്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ. ദിവസങ്ങള്‍ കുറയുന്തോറും മത്സരാര്‍ത്ഥികളുടെ മത്സരവീര്യവും കൂടിയിട്ടുണ്ട്. 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് നിലവിലുളള 7 പേരുടേയും ആഗ്രഹം. ഇതിനായി തങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ ശ്രമങ്ങളും നോക്കുന്നുണ്ട്.

    ആ കാര്യത്തില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം, എയര്‍പോര്‍ട്ട് സംഭവം പറഞ്ഞ് വിനീത് കുമാര്‍ആ കാര്യത്തില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം, എയര്‍പോര്‍ട്ട് സംഭവം പറഞ്ഞ് വിനീത് കുമാര്‍

    സെമി ഫിനാലെ മത്സരങ്ങളാണ് നിലവില്‍ ഹൗസില്‍ നടക്കുന്നത്. അടുത്ത ആഴ്ച ഫിനാലെ വീക്കായിരിക്കും. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം ജൂലൈ മൂന്നിനായിരിക്കും ഫിനാലെ നടക്കുക. ദില്‍ഷ ഫിനാലേയ്ക്ക് ഡയറക്ടായി എത്തിയിട്ടുണ്ട്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കില്‍ വിജയിച്ചാണ് ദില്‍ഷ ടോപ്പ് ഫൈവില്‍ എത്തിയത്. ഇനി ശേഷിക്കുന്ന അഞ്ച് പേര്‍ ആരൊക്കെയാണെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

     'ഇതെന്ത് വിരോധാഭാസമാണ്', റിയാസിന് വേണ്ടി സംസാരിച്ച് ബിഗ് ബോസ്, ഒപ്പം നിര്‍ദ്ദേശവും 'ഇതെന്ത് വിരോധാഭാസമാണ്', റിയാസിന് വേണ്ടി സംസാരിച്ച് ബിഗ് ബോസ്, ഒപ്പം നിര്‍ദ്ദേശവും

    റിയാസ്

    ദില്‍ഷയെ കൂടാതെ സൂരജ്, ബ്ലെസ്ലി, റിയാസ്, റോണ്‍സണ്‍. ലക്ഷ്മിപ്രിയ, ധന്യ എന്നിവരാണ് നിലവില്‍ ഷോയിലുള്ളത്. ഇപ്പോഴിത ബിഗ് ബോസ് ഹൗസില്‍ അവസാനമെത്തി റിയാസ് സീസണ്‍ 4 ന്റെ ലാസ്റ്റ് ക്യാപ്റ്റനായിരിക്കുകയാണ്.
    എന്നാല്‍ റിയാസും ഇത്തവണത്തെ നോമിനേഷനിലുണ്ട്. ക്യാപ്റ്റനാകുമ്പോള്‍ ലഭിക്കുന്ന സ്‌പെഷ്യല്‍ നോമിനേഷന്‍ ഫ്രീ പവര്‍ ലഭിച്ചില്ലെങ്കിലും ക്യാപ്റ്റനായതിന്റെ സന്തോഷത്തിലാണ് റിയാസ്. ഇത് താരം തന്നെ പങ്കുവെയ്ക്കുന്നുമുണ്ട്.ഗെയിം ജയിച്ചതിന് പിന്നാലെ തന്നെ തന്റെ സന്തോഷം ബിഗ് ബോസിനോട് വെളിപ്പെടുത്തുകയായിരുന്നു.

    Also Read: ജാസ്മിനും റോബിനും വീണ്ടും അടിയായി, ബിഗ് ബോസിന്റെ ബാക്കി സ്റ്റാര്‍ട്ട് മ്യൂസിക്കില്‍...

    ഏറ്റവും വലിയ സന്തോഷം

    ബിഗ് ബോസില്‍ എത്തിയത് മുതലുള്ള ആഗ്രഹങ്ങളിലൊന്നായിരുന്നു ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റനാവുക എന്നതെന്നാണ് റിയാസ് പറയുന്നത്. ക്യാപ്റ്റന്‍സി ധന്യയില്‍ നിന്ന് ഏറ്റുവാങ്ങി കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ആഗ്രഹം സഫലമായതില്‍ അതിയായ സന്തോഷമുണ്ടെന്നും റിയാസ് കൂട്ടച്ചേര്‍ത്തു. ഒപ്പം ഹൗസില്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ ഭരണപരിഷ്‌കരണത്തെ കുറിച്ചും റിയാസ് വ്യക്തമാക്കി.

    പുതിയ നിയമം

    ഇതുവരെയുണ്ടായിരുന്ന ക്യപ്റ്റന്‍മാരില്‍ നിന്ന് താന്‍ വ്യത്യസ്തനായിരിക്കുമെന്ന് റിയാസ് പറയാതെ പറഞ്ഞു.

    'ക്യാപ്റ്റന്‍ കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല, മറിച്ച് ചെയ്യിപ്പിക്കുന്ന ആളാണ്. കൂടാതെ ഈ വീട്ടില്‍ നടക്കുന്ന അനാവശ്യ വഴക്കുകളില്‍ ഇടപെടുക എന്നതല്ല ക്യാപ്റ്റന്റെ പണി. പക്ഷേ നേരത്തെ ഞാന്‍ എങ്ങനെയാണോ ഇവിടുത്തെ കാര്യങ്ങളില്‍ ഇടപെട്ടിട്ടുള്ളത്, അതുപോലെ തന്നെ ഇനിയും മുന്നോട്ടുപോകും. എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് ബിഗ് ബോസ് വീട്ടിലെ നിയമങ്ങള്‍ പാലിക്കുന്നതിനാവും. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കും. അതെന്റെ ചുമതലയായിരിക്കും' റിയാസ് വ്യക്തമാക്കി.

    നോമിനേഷനില്‍ ഞാനും ഉണ്ടെന്നും പുറത്തുപോയില്ല എങ്കില്‍ ഇതെല്ലാം നടപ്പാക്കുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

    Recommended Video

    എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
    ടാസ്ക്ക്

    ധന്യയ്ക്കും ദില്‍ഷയ്ക്കും ഒപ്പമാണ് റിയാസ് ക്യാപ്റ്റന്‍സിയില്‍ മത്സരിച്ചത്. വളരെ കഠിനമായ ടാസ്‌ക്കായിരുന്നു ഇവര്‍ക്കായി ബിഗ് ബോസ് നല്‍കിയത്. വളരെ പണിപ്പെട്ടാണ് റിയാസ് ടാസ്‌ക്കില്‍ വിജയിച്ചത്.

    റോസ്റ്റിംഗാണ് ഇത്തവണത്തെ ഡെയ്‌ലി ടാസ്‌ക്ക്. കഴിഞ്ഞ ദിവസം റിയാസിന്റെ ഊഴമായിരുന്നു. ബിഗ് ബോസ് വീട്ടില്‍ ഓരോരുത്തര്‍ക്കും പലകാര്യങ്ങളും പലരോടും പറയാന്‍ വിട്ടുപോകുകയോ, സാഹചര്യങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം അത് തുറന്ന പറയാനുള്ള അവസരമാണ് റോസ്റ്റിംഗ് ടാസ്‌ക്കിലൂടെ അവസാന നിമിഷം നല്‍കുന്നത്. ബിഗ് ബോസിന്റ ബസര്‍ കേള്‍ക്കുന്നത് വരെ ചോദ്യം ചോദിക്കാന്‍ അവസരമുളളൂ.

    ദില്‍ഷ, ലക്ഷ്മിപ്രിയ, ധന്യ എന്നിവര്‍ റിയാസിനോട് ചോദ്യം ചോദിച്ചു.

    English summary
    Bigg Boss Malayalam Season4 New Captain Riyas Introduce New Rules In BB house
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X