നീ എന്തിനാ എന്റെ അമ്മാമയെ വിളിച്ചത്? ബ്ലെസ്ലിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നിമിഷ, നിലപാടിലുറച്ച് ബ്ലെസ്ലി
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ച പിന്നിടുകയാണ്. ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി പുതിയ ക്യാപ്റ്റനെ കണ്ടെത്തിയിരിക്കുകയാണ് ഇന്നലെ. വാക് പോര് ടാസ്‌കില്‍ വിജയിച്ച് ജാസ്മിനാണ് പുതിയ ക്യാപ്റ്റനായി മാറിയത്. എന്നാല്‍ ഇന്നലെ ടാസ്‌കിനിടെ നിമിഷ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ വീടിനകത്ത് വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പുറത്ത് വന്ന ശേഷം പലരും അതേക്കുറിച്ച് ജാസ്മിനോട് സംസാരിച്ചിരുന്നു. ബ്ലെസ്ലി നിമിഷയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. തെറിവിളിക്കുകയും ചെയ്തിരുന്നു ബ്ലെസ്ലി. നിമിഷ ജാസ്മിനെ യൂസ് ചെയ്യുകായണെന്നും ബ്ലെസ്ലി ജാസ്മിനോട് തന്നെ പറയുകയും ചെയ്തിരുന്നു. പിന്നീട് ഇതേക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുമ്പില്‍ വച്ച് നിമിഷ ബ്ലെസ്ലിയോട് ചോദിക്കുകയുണ്ടായി.

ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. പിന്നെ ഇവിടെയുള്ളവര്‍ക്കെന്തിനാണ് പ്രശ്‌നം എന്നായിരുന്നു നിമിഷ ചോദിച്ചത്. എനിക്കൊരു പ്രശ്‌നവുമില്ലെന്ന് സൂരജ് പറഞ്ഞപ്പോള്‍ നിനക്കല്ലെന്നും പക്ഷെ ചിലര്‍ വന്ന് എന്നെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുകയാണെന്നും നിമിഷ പറഞ്ഞു. ഈ സമയം എല്ലാവരും ബ്ലെസ്ലിയെ നോക്കി. എന്നാല്‍ താന്‍ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചിട്ടില്ലെന്ന് ബ്ലെസ്ലി പറഞ്ഞു. അമ്മാമ്മയ്ക്ക് വിളിച്ചില്ലേയെന്ന് നിമിഷ ചോദിച്ചു. ഞാനും അവളും തമ്മിലുള്ളത് ഞങ്ങള്‍ പറഞ്ഞ് തീര്‍ത്തിട്ടുണ്ട്. പിന്നെ നീ എന്തിനാണ് കയറി ഇടപെടുന്നതെന്ന് നിമിഷ ചോദിച്ചു. ഈ സമയം ഇടപെട്ടുകൊണ്ട് അത് അവന്റെ അഭിപ്രായം പറഞ്ഞതാണെന്ന് ജാസ്മിന്‍ പറഞ്ഞു. അമ്മാമ്മയ്ക്ക് വിളിക്കുന്നതാണോ അഭിപ്രായം എന്നായിരുന്നു നിമിഷയുടെ പ്രതികരണം.

ഇവിടെ നടക്കുന്നതിലൊക്കെ ഇടപെടാം എന്നാണ് ബിഗ് ബോസ് പറഞ്ഞിട്ടുള്ളതെന്ന് ന്യായീകരിച്ച ബ്ലെസ്ലി ഞാന്‍ അമ്മാമ്മയെ വിൡച്ചിട്ടുണ്ടോ? എന്ന് ചോദിച്ചു. വിളിച്ചിട്ടുണ്ടെന്ന് ജാസ്മിന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ സോറി എന്ന് ബ്ലെസ്ലി നിമിഷയോട് പറഞ്ഞു. എന്തിനാണ് എന്റെ അമ്മാമ്മയെ കൊണ്ട് വരുന്നതെന്ന് നിമിഷ ചോദിച്ചു. അവന്‍ ആ മൊമന്റില്‍ പറഞ്ഞു പോയതാണെന്ന് അപര്‍ണ പറഞ്ഞു. എല്ലാത്തിനും ന്യായവും അന്യായവുമൊക്കെ പറയുന്ന ആളല്ലേ, എന്തിനാണ് എന്റെ അമ്മാമ്മയെ വിളിച്ചത്. പറഞ്ഞത് അവര്‍ ഓര്‍ക്കുന്നില്ലെന്നല്ലേ പറയുന്നതെന്ന് ജാസ്മിന്‍ ചോദിച്ചു. പക്ഷെ ഞാന്‍ ഓര്‍ക്കുന്നുണ്ടെന്ന് നിമിഷ പറഞ്ഞു.

വീണ്ടും സോറി പറഞ്ഞ ബ്ലെസ്ലി ബെസ്റ്റ് ഫ്രണ്ട് എന്ന സാധനം യൂസ് ചെയ്ത് നിന്നെ വച്ച് കളിക്കുകയാണെന്ന് ജാസ്മിനോട് പറഞ്ഞു. നീ എന്തൊക്കെ പറഞ്ഞാലും ശരി. അതാണ് നടക്കുന്നതെന്നും ബ്ലെസ്ലി തറപ്പിച്ചു പറഞ്ഞു. അതങ്ങനെയാണ് യൂസിംഗ് ആവുക, അവളല്ലേ ക്യാപ്റ്റന്‍ ആയതെന്ന് നിമിഷ ചോദിച്ചു. ഞാനല്ലേ ക്യാപ്റ്റനെന്ന് ജാസ്മിനും ചോദിച്ചു. എനിക്ക് ക്യാപ്റ്റനായി കൂടായിരുന്നുവോ എന്ന് നിമിഷ. ഞാന്‍ അവളെ യൂസ് ചെയ്തതായല്ലെ പറയേണ്ടതെന്ന് ജാസ്മിന്‍ ചോദിച്ചു. അതു കൊണ്ട് ഇത്രയും അല്ലെങ്കില്‍ കൂടുതല്‍ പറഞ്ഞേനെ എന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം.
Recommended Video

അത് ഞങ്ങളുടെ തീരുമാനമാണെന്ന് നിമിഷ. ഇത് എന്റെ തീരുമാനമെന്ന് ബ്ലെസ്സി. എന്ത് അമ്മാമ്മയെ വിളിക്കുന്നതോ എന്ന് നിമിഷ. അത് അവന് അറിയാതെ വായില്‍ വന്നതാണെന്ന് ജാസ്മിന്‍. സോറി പറഞ്ഞുവെന്ന് ബ്ലെസ്ലിയും. ഞാന്‍ ഇവളുടെ മാത്രമല്ല എല്ലാവരുടേയും നെഗറ്റീവ് പറഞ്ഞിട്ടുണ്ട്. അതൊന്നും കാണാതെ സെലക്ടീവായി കാണുന്നുണ്ടെങ്കില്‍ അതിവരുടെ പ്രശ്‌നമാണ്. എനിക്ക് നിന്നെ യൂസ് ചെയ്തിട്ട് എന്താണ് കിട്ടുന്നത്. ഞാന്‍ നിന്നെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു. എനിക്ക് വേണമെങ്കില്‍ പിടിച്ചു നില്‍ക്കാമായിരുന്നുവെന്നും നിമിഷ പറയുന്നു. ജാസ്മിനെ നിമിഷ യൂസ് ചെയ്യുകയായിരുന്നുവെന്ന അഭിപ്രായം ഇന്നലെ ബ്ലെസ്ലി, അപര്‍ണ, സുചിത്ര, റോബിന്‍, തുടങ്ങിയവരൊക്കെ ഉന്നയിച്ചിരുന്നു. ബ്ലെസ്ലിയും റോബിനും അപര്‍ണയും ജാസ്മിനോടും അതേക്കുറിച്ച് സംസാരിച്ചിരുന്നു.


Click it and Unblock the Notifications