മോണിക്ക പോയി, നിമിഷ ആണോ ഇനി ജാസ്മിന്റെ കാമുകി? ലിവിങ് ടുഗര്‍ ആണോ? മറുപടി നല്‍കി നിമിഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു നിമിഷ. ഒരുതവണ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ നിമിഷ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് തിരികെ വരികയായിരുന്നു. രണ്ടാം വരവില്‍ ബിഗ് ബോസ് വീട് കണ്ടത് പുതിയൊരു നിമിഷയെയായിരുന്നു. നിമിഷയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ നിമിഷ 2.0.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് നിമിഷ വീണ്ടും പുറത്തായി. ശക്തയായ മത്സരാര്‍ത്ഥിയെ നഷ്ടമായതില്‍ ആരാധകര്‍ക്കും വിഷമമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമിഷ. ഇപ്പോഴിതാ താനും ജാസ്മിനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നിമിഷ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

പാവകളി

റോബിനുമായി ജാസ്മിനേയും നിമിഷയേയും തെറ്റിച്ച പാവകളി സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക? ആ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു നിമിഷ. ഇതിനിടെ ചിലര്‍ നിമിഷയും ജാസ്മിനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ചോദിക്കുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

നിനക്ക് വട്ടാണോ ജാസ്മിന്റെ പുറകെ പോകാന്‍? അവള്‍ക്ക് നിന്നെ ഇഷ്ടമല്ല. അത് നീ മനസിലാക്ക്. ജാസ്മിന്‍ ഈ എ ബാഡ്... എന്നായിരുന്നു ഒരു പ്രതികരണം. ഇതിന് അതെ, എനിക്ക് ലേശം വട്ടിന്റെ അസ്‌കിതയുണ്ട്. പിന്നെ ജാസ്മിന്‍ ബാഡ് ആല്ല ബാഡാസ് ആണെന്നായിരുന്നു നിമിഷ നല്‍കിയ മറുപടി.

ദില്‍ഷയും റോബിനും കല്യാണം കഴിക്കുമോ

ദില്‍ഷയും റോബിനും കല്യാണം കഴിക്കുമോ, എന്താണ് തോന്നുന്നത്? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഈ ചോദ്യം അവരോട് തന്നെ ചോദിക്കണം എന്നാണ് ഇതിന് നിമിഷ നല്‍കിയ മറുപടി.

മോണിക്ക പോയല്ലോ, ഇനി നിമിഷ ആണോ ജാസ്മിന്റെ ഗേള്‍ഫ്രണ്ട്? നിങ്ങള്‍ രണ്ടു പേരും ലിവിങ് ടുഗര്‍ ആണോ? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഞാന്‍ ജാസ്മിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവള്‍ സമ്മതിച്ചാല്‍ ഞങ്ങള്‍ ഒരുമിച്ച് താമസമാക്കിയേക്കും. പക്ഷെ അവള്‍ സമ്മതിച്ചില്ല. അതിനാല്‍ ഞാന്‍ എന്റെ വീട്ടില്‍ തന്നെ താമസിക്കുന്നുവെന്നാണ് ഇതിന് നിമിഷ നല്‍കിയ മറുപടി.

മര്യാദയ്ക്ക് ഡ്രസ് ധരിച്ചൂടെ?


മര്യാദയ്ക്ക് ഡ്രസ് ധരിച്ചൂടെ? എന്നൊരാള്‍ ചോദിച്ചപ്പോള്‍ സോറി, എനിക്കത് ഇത്തിരി ബുദ്ധിമുട്ടാകും എന്ന് നിമിഷ തിരിച്ചടിക്കുന്നുണ്ട്. ജാസ്മിനും ലക്ഷ്മി പ്രിയയും ബെസ്റ്റ് ഫ്രണ്ട്‌സാവുകയും നിമിഷയെ എല്ലാ ദിവസവും ടാര്‍ജറ്റ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലോ? എന്നൊരാള്‍ ചോദിക്കുന്നുണ്ട്. ആശയപരമായ ഭിന്നത കാണുന്നതിനാല്‍ അതിനുള്ള സാധ്യത കാണുന്നില്ലെന്നായിരുന്നു നിമിഷയുടെ മറുപടി.

നിമിഷയും റോബിനും സുഹൃത്തുക്കളായിരിക്കുമെന്നും ഇരുവരും ജാസ്മിനും ദില്‍ഷയ്ക്കുമെതിരെ ഫൈറ്റ് ചെയ്‌തേനെ എന്നായിരുന്നു മറ്റൊരാളുടെ ഭാവന. നല്ല ട്വിസ്റ്റ് എന്നായിരുന്നു നിമിഷയുടെ പ്രതികരണം. ജാസ്മിന്‍ ബിഗ് ബോസില്‍ ഇല്ലായിരുന്നുവെങ്കില്‍ നിമിഷയെ ഒരുപാട് പേര്‍ക്ക് ഇഷ്ടം ആയേനെ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അവള്‍ തന്റെ അരികിലുള്ളപ്പോല്‍ ജീവിതം കൂടുതല്‍ നല്ലതാണെന്നായിരുന്നു നിമിഷയുടെ മറുപടി.

റോബിന് നിങ്ങളോട് പ്രണയം തോന്നുമായിരുന്നു

നിമിഷും റോബിനും തമ്മില്‍ പ്രണയത്തിലായേനെ. എന്നെ തല്ലരുത് ഞാന്‍ ഓടി എന്നായിരുന്നു മറ്റൊരാള്‍ പങ്കുവച്ച ഭാവന. അതെ, ഞങ്ങള്‍ കല്യാണം കഴിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്‌തേനെ എന്ന് നിമിഷ തമാശരൂപേണ ഇതിന് മറുപടി നല്‍കുന്നുണ്ട്. റോബിന് നിങ്ങളോട് പ്രണയം തോന്നുമായിരുന്നുവെന്ന് മറ്റൊരാള്‍ പറയുന്നു. എന്താണ് ഏറ്റവും കൂടുതല്‍ പേര്‍ ഊഹിച്ച ഉത്തരം ഇതാകുന്നതെന്നും ശരിക്കും നിങ്ങള്‍ ഇത് പ്രതീക്ഷിക്കുന്നുണ്ടോ? എന്നായിരുന്നു നിമിഷയുടെ മറുപടി.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റിനേയും കണ്ടെത്തിക്കഴിഞ്ഞു. ദില്‍ഷയാണ് ആദ്യത്തെ ഫൈനലിസ്റ്റ്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ വിജയിച്ചാണ് ദില്‍ഷ ഫൈനലിലെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X