റോബിനുമായി പ്രശ്‌നമില്ല, അടിയുണ്ടാക്കുന്നത് ഫാന്‍സ്; ജാസ്മിന്‍ കൊടുത്ത വിട്ട സമ്മാനത്തെക്കുറിച്ചും നിമിഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അമ്പത് ദിവസം പിന്നിടുകയാണ്. ചിലര്‍ പുറത്തേക്ക് പോകുന്നതിനും ചിലര്‍ അകത്തേക്ക് വരുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. അടികളും വഴക്കുകളും ബഹളങ്ങളും മാത്രമല്ല, നല്ല സൗഹൃദങ്ങളും പ്രണയവുമൊക്കെ ബിഗ് ബോസ് വീടിന്റെ ഭാഗമാണ്.

അമ്പതാം എപ്പിസോഡിലും ബിഗ് ബോസ് വീട്ടില്‍ നിന്നും ഒരാള്‍ പുറത്തായിരുന്നു. നിമിഷയായിരുന്നു കഴിഞ്ഞ ദിവസം ബിഗ ബോസ് വീടിനോട് യാത്ര പറഞ്ഞത്. വികാരഭരിതമായൊരു യാത്രയപ്പായിരുന്നു നിമിഷയ്ക്ക് ബിഗ് ബോസ് വീട്ടില്‍ നിന്നും ലഭിച്ചത്. അടുത്ത സുഹൃത്തായ ജാസ്മിന്‍ ആയിരുന്നു നിമിഷയുടെ വിധി വായിച്ചത്. സങ്കടവും ദേഷ്യവും അടക്കാനാകാതെ റിസള്‍ട്ട് കാര്‍ഡ് വലിച്ച് കീറുകയായിരുന്നു ജാസ്മിന്‍.

സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും

അതേസമയം പുറത്ത് വന്ന ശേഷമുള്ള നിമിഷയുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും ശ്രദ്ധ നേടുകയാണ്. വിജയകരമായ അമ്പത് ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് വരുന്നു. മനസിലാക്കിയെടുക്കാന്‍ ഒരുപാടുണ്ട്. സ്‌നേഹം, വെറുപ്പ്, കണ്ണുനീര്‍, പുഞ്ചിരികള്‍, സമാധാനം, ആശങ്ക. ഒരു വല്ലാത്ത യാത്ര തന്നെയായിരുന്നുവെന്ന് പറയാം. നിങ്ങളുടെ വോട്ടിനും പിന്തുണയ്ക്കും നന്ദി പറയുന്നു. നിങ്ങളുടെയെല്ലാം മെസേജുകള്‍ വായിക്കുന്നതായിരിക്കും. ഞാനില്ലാതിരുന്ന സമയത്തും എനിക്കൊപ്പം നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ഞാന്‍ നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്നായിരുന്നു താരത്തിന്റെ ആദ്യത്തെ പോസ്റ്റ്.

രണ്ട് ട്രോഫി

പിന്നാലെ പുറത്ത് വന്ന ശേഷമുള്ള തന്റെ ചിത്രവും നിമിഷ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ ബിഗ് ബോസ് വീട്ടില്‍ അമ്പത് ദിവസം തികച്ചതിനുള്ള രണ്ട് ട്രോഫിയും നിമിഷയുടെ കൈയ്യിലുണ്ട്. ഒരു ട്രോഫി നിമിഷയുടേതാണെങ്കില്‍ രണ്ടാമത്തത് നിമിഷയ്ക്കായി ജാസ്മിന്‍ കൊടുത്തുവിട്ട തന്റെ തന്നെ ട്രോഫിയായിരുന്നു. ഈ മനോഹരമായ അവസരത്തിന് ബിഗ് ബോസിനും ഏഷ്യാനെറ്റിനും നന്ദി. ജാസ്മിന്‍ അവളുടെ ട്രോഫിയും എനിക്ക് അയച്ചു തന്നു. ഞാന്‍ അവളുടെ സ്വറ്റ്ഷര്‍ട്ടാണ് ധരിക്കുന്നത്. ഞാനവളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട. എന്റെ പോരാളി, നീ മുന്നോട്ട് പോവുക. നീ വിജയിക്കുന്നത് കാണാനായി കാത്തിരിക്കുന്നുവെന്നായിരുന്നു താരം കുറിച്ച്.

റോബിന്‍

ബിഗ് ബോസ് വീട്ടില്‍ വച്ച് നിമിഷ നിരന്തരമായി വഴക്കിട്ടിരുന്ന ആളുകളില്‍ ഒരാളായിരുന്നു ഡോക്ടര്‍ റോബിന്‍. എന്നാല്‍ വ്യക്തിപരമായി തനിക്ക് റോബിനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പുറത്ത് വന്ന ശേഷം നിമിഷ പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഞങ്ങള്‍ പരസ്പരം യാതൊരു പ്രശ്‌നങ്ങളുമില്ല. നിങ്ങള്‍ ഫാന്‍സ് ആണ് അങ്ങോട്ടും ഇങ്ങോട്ടും ഫൈറ്റ് ചെയ്യുന്നത്. ഇതൊരു ഗെയിം മാത്രമാണ്. ആ സ്പിരിറ്റില്‍ തന്നെയെടുക്കണം എന്നാണ് നിമിഷ പറയുന്നത്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
പുറത്ത് വന്ന ശേഷം

പുറത്ത് വന്ന ശേഷം തനിക്ക് വേണ്ടി ജാസ്മിന്‍ വിജയികാണമെന്നാണ് ആഗ്രഹമെന്ന് നിമിഷ പറഞ്ഞിരുന്നു. ഫൈനല്‍ ഫൈവില്‍ ആരൊക്കെയുണ്ടാകും എന്ന ചോദ്യത്തിന് ജാസ്മിന്റെ പേര് മാത്രമായിരുന്നു നിമിഷ പറഞ്ഞത്. ബിഗ് ബോസ് വീട്ടില്‍ നിന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ജാസ്മിനുമായുള്ള സൗഹൃദമെന്നാണ് നിമിഷ പറഞ്ഞത്. നിമിഷ പോയ ശേഷം കരഞ്ഞ് കലങ്ങിയിരിക്കുന്ന ജാസ്മിനെയാണ് കണ്ടത്. മറ്റുള്ളവര്‍ ചേര്‍ന്ന് ഏറെ പാടുപെട്ടാണ് ജാസ്മിനെ നിയന്ത്രിച്ച് നിര്‍ത്തിയത്. രാത്രിയും ജാസ്മിന്‍ ഉറക്കമില്ലാതിരുന്ന് കരയുന്നുണ്ടായിരുന്നു.

നേരത്തെ ഒരുതവണ പുറത്തായിരുന്നു നിമിഷ. എന്നാല്‍ താരത്തെ പുറത്തേക്ക് വിടാതെ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു. ഒരു ദിവസം സീക്രട്ട് റൂമിലിരുന്ന ശേഷം നിമിഷയെ തിരികെ ബിഗ് ബോസ് വീട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. രണ്ടാം വരവില്‍ മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്. ക്യാപ്റ്റനാകും സാധിച്ചിരുന്നു. ഡെയ്‌സിയ്ക്ക് പിന്നാലെ നല്ല ഗെയിമറായ നിമിഷയും പുറത്തായതിനെതിരെ ആരാധകര്‍ക്കിടയില്‍ വിമര്‍ശനം ശക്തമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X