ഞാന്‍ വലിച്ചിട്ട് നിന്റെ മുഖത്തല്ലല്ലോ ഊതുന്നത്? ബ്ലെസ്ലിയെ എടുത്തിട്ട് കുടഞ്ഞ് നിമിഷയും ജാസ്മിനും!
കഴിഞ്ഞ ദിവസമായിരുന്നു നിമിഷ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വന്നത്. എവിക്ഷനില്‍ പുറത്തായ താരത്തെ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വന്നത് മുതല്‍ നിമിഷയുടെ ഗെയിം രീതികള്‍ മാറിയിട്ടുണ്ടെന്നത് വ്യക്തമാണ്. ഇന്നലെ സ്‌കോര്‍ ചെയ്ത് ഗ്രൂപ്പിലേക്ക് കയറിയതും നിമിഷയുടെ വാക്കുകളുമെല്ലാം അത് വ്യക്തമാക്കുന്നതായിരുന്നു.
ഇന്നത്തെ എപ്പിസോഡിലും നിമിഷയുടെ ശക്തമായ സാന്നിധ്യം കാണാന്‍ സാധിക്കും. ബ്ലെസ്ലിയുമായി വഴക്കിടുന്നുണ്ട് ഇന്ന് നിമിഷ. പുകവലിയെ ചൊല്ലിയാണ് നിമിഷ ബ്ലെസ്ലിയെ എടുത്തിട്ട് കുടയുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ തനിക്ക് പുകവലിക്കുന്നത് ഇഷ്ടമല്ലെന്നും നിമിഷയും ജാസ്മിനും പുകവലിക്കുന്നുണ്ടെന്നും ബ്ലെസ്ലി പറഞ്ഞിരുന്നു. ഇതിനെ ചൊല്ലിയാണ് നിമിഷ ബ്ലെസ്ലിയുമായി കയര്‍ക്കുന്നത്.

ഹാളില്‍ വച്ചായിരുന്നു വഴക്കുണ്ടാകുന്നത്. ബ്ലെസ്ലിയോട് തങ്ങളുടെ പേര് പറഞ്ഞത് ശരിയായില്ലെന്ന് പറയുകയായിരുന്നു ജാസ്മിനും നിമിഷയും. എനിക്കൊരു കുഴപ്പമില്ല. ഞാന്‍ സ്‌മോക്ക് ചെയ്യുന്നത് നീ എവിടെ വേണേലും പറഞ്ഞോ. പക്ഷെ നിമിഷയ്ക്ക് അങ്ങനെയല്ലെന്ന് ജാസ്മിന്‍ ബ്ലെസ്ലിയോട് പറയുകയാണ്. എല്ലാവര്‍ക്കും അവരവരുടേതായ പേഴ്‌സണല്‍ ബൗണ്ടറികളുണ്ടെന്നും അതിനെ ബഹുമാനിക്കണമെന്നും നിമിഷ ബ്ലെസ്ലിയോട് പറഞ്ഞു. ഞാന്‍ പുകവലിച്ചിട്ട് നിന്റെ മുഖത്തല്ലല്ലോ ഊതുന്നത്? ഇത് നാഷണല്‍ ടെലിവിഷന്‍ ആണ്. എന്തിനാണ് നമ്മളുടെ പേര് മാത്രം പറയുന്നതെന്നും നിമിഷ ബ്ലെസ്ലിയോട് ചോദിച്ചത്.

നിമിഷയുടേയും ജാസ്മിന്റേയും ചോദ്യത്തിന് മുന്നില്‍ ബ്ലെസ്സി പതറുകയാണ്. എനിക്ക് ഇഷ്ടമില്ലാത്തത് എന്താണെന്നത് എന്റെ പേഴ്‌സണല്‍ അഭിപ്രായമാണെന്ന് ബ്ലെസ്ലി പറയുന്നു. ലാലേട്ടന്റെ മുന്നില്‍ എടുത്ത് പറയേണ്ട ഒരു ആവശ്യവുമുണ്ടായില്ലെന്നായിരുന്നു നിമിഷ പറഞ്ഞത്. ഈ സമയം ഇടപെട്ട ദില്‍ഷ അവന്റെയൊരു വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണെന്ന് നിമിഷയോട് പറയുന്നുണ്ട്. വേറെ നാല് പേര്‍ കൂടിയുണ്ട് ഇവിടെ വലിക്കുന്നവര്‍. അവരുടെ പേരുകള്‍ എന്തുകൊണ്ട് പറഞ്ഞില്ലെന്ന് ബ്ലെസ്ലിയോട് ചോദിക്കുന്നു. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തത് പുകവലിയാണ്. എന്റെ വാപ്പ മരിച്ചത് അതുകൊണ്ടാണെന്നായിരുന്നു ബ്ലെസ്ലിയുടെ ന്യായീകരണം.

പിന്നാലെ ജാസ്മിനും സംസാരിക്കുന്നുണ്ട്. നീ ദില്‍ഷയെ പ്രൊപ്പോസ് ചെയ്തു, അവള്‍ പറഞ്ഞത് സഹോദരന്‍ ആണെന്നാണ്. എന്നിട്ടെന്തിനാണ് പിന്നേയും ലാലേട്ടന്റെ മുന്നില്‍ വച്ച് പ്രൊപ്പോസ് ചെയ്തതെന്ന് ജാസ്മിന്‍ ചോദിച്ചു. അയ്യോ ദില്‍ഷ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ഉടനെ ഇടപെടുന്ന ദില്‍ഷ ഞാന്‍ നോ ആണ് പറഞ്ഞതെന്ന് വ്യക്തമാക്കി. അവള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവള്‍ പറയും എന്നും ജാസ്മിന്‍ പറയുന്നു. എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ. പക്ഷെ നിമിഷയ്ക്ക് അങ്ങനെയല്ല. ഇനി മേലാല്‍ അമ്മാതിരി സാധനങ്ങള്‍ കളിച്ചാല്‍, സെറ്റാകില്ലെന്ന് ജാസ്മിന്‍ ബ്ലെസ്ലിയ്ക്ക് താക്കീത് നല്‍കുകയാണ്.
Recommended Video

വീണ്ടും ലാലേട്ടന്‍ ചോദിച്ചാലും ഇപ്പോള്‍ വലിക്കുന്നത് ആരാണോ അവരുടെ പേര് ഞാന്‍ പറയും എന്നായിരുന്നു ഇതിന് ബ്ലെസ്ലിയുടെ മറുപടി. നീ എന്തിനാണ് നമ്മളുടെ പേര് പറയുന്നതെന്ന് നിമിഷ ചോദിച്ചപ്പോള്‍ അത് തെറ്റ് തന്നെയാണെന്നും പക്ഷെ ചോദിച്ചാല്‍ ഇനിയും പറയുമെന്നും ബ്ലെസ്ലി പറയുന്നു. ഞാന്‍ കിടപ്പുമുറിയില്‍ അല്ലല്ലോ ഞാന്‍ സ്‌മോക്ക് ചെയ്യുന്നതെന്ന് നിമിഷ ചോദിച്ചപ്പോള്‍ ബെഡ് റൂമിലാണെങ്കില്‍ എനിക്ക് കുഴപ്പമില്ലെന്ന് ബ്ലെസ്ലി മറുപടി നല്‍കുന്നുണ്ട്. ഇനി ചോദിച്ചാലും പറയും, പക്ഷെ എല്ലാവരുടേയും പറയാത്തത് തെറ്റാണ്. ഇനി പറയുമെന്നാണ് ബ്ലെസ്ലി പറയുന്നത്. ദേഷ്യപ്പെട്ടു കൊണ്ട് നിമിഷ അകത്തേക്ക് കയറി പോവുകയാണ് പിന്നാലെ. ഇതിനിടെ തന്റെ പുകവലിയെക്കുറിച്ച് സംസാരിച്ച ലക്ഷ്മി പ്രിയയുടെ പേരെടുത്ത് പറയാതെയും നിമിഷ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം പേരു പറയാമായിരുന്നുവെന്ന് സുചിത്ര നിമിഷോട് പറയുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications