ഇതെന്താ ഇവരുടെ തറവാടോ? ലക്ഷ്മി പ്രിയയ്‌ക്കെതിരെ അങ്കം കുറിച്ച് നിമിഷ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മൂന്നാം ആഴ്ചയുടെ ആദ്യ നാളുകള്‍ അടിയുടെ പൂരമായിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റാകില്ല്. പോയ വാരം പുറത്തായ നിമിഷ തിരികെ വന്നത് മുതല്‍ നിമിഷയുടെ പെരുമാറ്റവും ഗെയിമുമൊക്കെ മാറിയിട്ടുണ്ട്. തിരികെ വന്ന നിമിഷ ബ്ലെസ്ലിയുമായി കോര്‍ത്തിരുന്നു. താന്‍ സിഗരറ്റ വലിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ബ്ലെസ്ലിയെ ശക്തമായ ഭാഷയിലായിരുന്നു നിമിഷ താക്കീത് ചെയ്തത്. ഇതിനിടെ ലക്ഷ്മി പ്രിയയ്ക്കും നിമിഷ ഒരു കൊട്ട് കൊടുത്തിരുന്നു.
ലക്ഷ്മി പ്രിയയുടെ പേര് പറയാതെയായിരുന്നു നിമിഷ ആദ്യം പരാമര്‍ശിച്ചത്. ക്യാമറയുടെ മുന്നില്‍ സിഗരറ്റ് വേണമെന്ന് നിമിഷ പറയുന്നത് നാട്ടുകാര് പറയുന്നത് ആരും കാണുന്നില്ലെ എന്ന് ലക്ഷ്മി പറഞ്ഞുവെന്നായിരുന്നു നിമിഷയുടെ ആരോപണം. എന്നാല്‍ ലക്ഷ്മി പ്രിയയുടെ പേര് പറയാന്‍ ആദ്യം നിമിഷ കൂട്ടാക്കിയില്ല.. പിന്നീട് കിടപ്പുമുറിയില്‍ വച്ച് ജാസ്മിനോടും സുചിത്രയോടുമായി ലക്ഷ്മി പ്രിയയാണ് അത് പറഞ്ഞതെന്നും തന്നോട് ഒരാളാണ് പറഞ്ഞതെന്നും നിമിഷ പറഞ്ഞു. പക്ഷെ സത്യത്തില്‍ നിമിഷ അത് സീക്രട്ട് റൂമിലിരുന്ന് കണ്ടതായിരുന്നു. എന്നാല്‍ സീക്രട്ട് റൂമിലിരുന്ന് കണ്ട കാര്യങ്ങളൊന്നും പുറത്ത് പറയാന്‍ പാടില്ലെന്നാണ് നിമിഷയ്ക്ക് ബിഗ് ബോസ് നല്‍കിയ ഉപദേശം.

അതേസമയം ലക്ഷ്മിയുടെ പേര് പറയണമായിരുന്നുവെന്ന് സുചിത്ര നിമിഷയോട് പറയുന്നുണ്ട്. ഞാന്‍ സിഗരറ്റ് വേണമെന്ന് ചോദിച്ചാല്‍ അവര്‍ക്കെന്താണെന്നും ലക്ഷ്മിയുടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതാണോ ഇവിടുത്തെ ക്യാമറകളെന്നും നിമിഷ ജാസ്മിനനോട് ചോദിക്കുന്നുണ്ട്. ഇവിടുത്തെ ആരാന്നാ അവരുടെ വിചാരം ഇതെന്താ അവരുടെ തറവാടാണോ എന്നും നിമിഷ രോഷത്തോടെ ചോദിക്കുന്നുണ്ട്. പിന്നീട് ഡെയ്‌സിയും ജാസ്മിനുമൊപ്പമിരുന്നും നിമിഷ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സമയം ഡെയ്്‌സിയും ലക്ഷ്മിക്കെതിരെയുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നുണ്ട്. പലതവണ നിങ്ങളുടെ ജോലി നിങ്ങള്‍ ചെയ് എന്ന് ലക്ഷ്മിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. കിച്ചണില്‍ കിടന്ന് പട്ടി ഷോ കാണിക്കാനാണ് ശ്രമിക്കുന്നത്. കിച്ചണില്‍ ജോലി ചെയ്‌തോട്ടെ. പക്ഷേ കണക്കും പറഞ്ഞ് വരുന്നതാണ് ദേഷ്യം വരുന്നതെന്നായിരുന്നു ഡെയ്‌സി പറഞ്ഞത്. ഇത് പിന്നീട് രാത്രി വലിയ വഴക്കിലേക്ക് എത്തുന്നുണ്ട്. പിന്നെയാണത് റോബിനും ഡെയ്‌സിയും തമ്മിലുള്ള പോരായി മാറുന്നത്.

അതേസമയം ലക്ഷ്മിക്കെതിരെ ഇന്നലെ ക്യാപ്റ്റന്‍ ദില്‍ഷയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ലക്ഷ്മി ഇഷ്ടമുള്ളവര്‍ക്കാണ് എല്ലാം ഉണ്ടാക്കി കൊടുക്കുന്നത്. എന്തിനാണ് അങ്ങനെ കാണിക്കുന്നതെന്നാണ് സുചിത്രയോട് ദല്‍ഷ ചോദിക്കുന്നത്. ലക്ഷ്മി ചേച്ചി തന്നെ പറയാറുണ്ട് നമ്മളെല്ലാം അവരുടെ കുട്ടികളാണെന്ന്. പക്ഷേ അതൊന്നും അല്ല. ഒരു സാധനം എടുക്കുമ്പോള്‍ ചുറ്റും വേറെ ആള്‍ക്കാരും ഉണ്ടെന്ന് ചിന്തിക്കണം. എല്ലാവരും വിശക്കുന്ന ആളുകളല്ലേ എന്നും ദില്‍ഷ ചോദിക്കുന്നു. കിച്ചണ്‍ എന്ന് പറയുമ്പോള്‍ അവിടെ ഉണ്ടാക്കുന്നതെല്ലാം മറ്റുള്ളവര്‍ക്കും കൂടിയുള്ളതാണെന്നും ദില്‍ഷ പറയുന്നു. പിന്നാലെ ദില്‍ഷ ഇത് ജാസ്മിനോടും പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ദില്‍ഷ ഇക്കാര്യം സംസാരിക്കാനായി മീറ്റിംഗ് വിളിച്ചു ചേര്‍ക്കുന്നത്. ഈ മീറ്റിംഗാണ് വലിയ വഴക്കിലേക്ക് എത്തുന്നത്. തന്റെ പ്രവര്‍ത്തിയില്‍ ലക്ഷ്മി മാപ്പ് പറയുകയും ചെയ്യുന്നുണ്ട്.
Recommended Video

നേരത്തെ സിഗരറ്റ് വിഷയത്തില്‍ നിമിഷ ജാസ്മിനെയും കൂട്ടുപിടിച്ച് ബ്ലെസ്ലിയെ എടുത്ത് കുടഞ്ഞിരുന്നു. തങ്ങള്‍ മാത്രമല്ല വേറേയും ചിലര്‍ വലിക്കുന്നുണ്ടെന്നും എന്നാല്‍ തങ്ങളുടെ പേരുകള്‍ മാത്രം എടുത്ത് പറഞ്ഞത് ശരിയായില്ലെന്നാണ് നിമിഷ ബ്ലെസ്ലിയോട് പറയുന്നത്. താന്‍ സിഗരറ്റ് വലിക്കുന്നത് തന്റെ ഇഷ്ടമാണെന്നും പേഴ്‌സണല്‍ ബൗണ്ടറി ലംഘിക്കരുതെന്നും നിമിഷ ബ്ലെസ്ലിയെ താക്കീത് ചെയ്യുന്നുണ്ട്. മേലാല്‍ ഇതാവര്‍ത്തിക്കരുതെന്ന് ജാ്‌സ്മിനും ബ്ലെസ്ലിയോട് പറയുന്നുണ്ട്. അതേസമയം നിമിഷയുടേയും ജാസ്മിന്റേയും പേര്് മാത്രം പറഞ്ഞത് തെറ്റാണെന്നും ഇനി ചോദിച്ചാല്‍ എല്ലാവരുടേയും പേര് പറയുമെന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം.


Click it and Unblock the Notifications