Don't Miss!
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- Automobiles
വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്യുവിക്ക് കിടിലൻ ഓഫർ എത്തി
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
- Lifestyle
ആര്യവേപ്പില അരച്ചത് മുഖത്ത് തേക്കൂ: ചര്‍മ്മത്തില്‍ മാറ്റം വരും ദിവസം ചെല്ലുന്തോറും
- News
ഒരു വർഷത്തിനിടെ 1000 കാല്‍നട യാത്രക്കാർ മരിച്ചത് 'ചെറിയ വാർത്തയാണോ'; വിമർശനവുമായി ബിജു മേനോന്
- Sports
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?
- Finance
നിങ്ങളെ കോടിപതിയാക്കും ഈ എല്‍ഐസി പോളിസി; സാമ്പത്തിക സുരക്ഷയും സമ്പാദ്യവും ഉറപ്പാക്കാം
അവര്‍ എത്തരക്കാര്‍ ആണെന്ന് കാണിച്ചു തന്നു! ലക്ഷ്മിപ്രിയ-റോബിന് പരദൂഷണത്തെക്കുറിച്ച് നിമിഷ
ബിഗ് ബോസ് മലയാളം സീസണ് 4ല്‍ നിന്നും ഏറ്റവും ഒടുവിലായ യാത്ര പറഞ്ഞ താരമാണ് നിമിഷ. മികച്ചൊരു മത്സരാര്ത്ഥിയായിരുന്നിട്ടും നിമിഷ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തിയതായിരുന്നു. ഒരു തവണ പുറത്തായ ശേഷം തിരികെ വന്ന നിമിഷയുടെ പ്രകടനം വീടിന് അകത്തും പുറത്തും കൈയ്യടി നേടിയ ഒന്നായിരുന്നു. ഈ സീസണില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വൈകാരികമായ പുറത്താകലായിരുന്നു നിമിഷയുടേത്.
നിമിഷയുടെ പുറത്താകലില്‍ അടുത്ത സുഹൃത്തായ ജാസ്മിന് പൊട്ടിക്കരയുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. നിമിഷ പുറത്തായ സേഷം താരത്തെക്കുറിച്ച് കുറ്റം പറയുന്ന ലക്ഷ്മി പ്രിയയേയും റോബിനേയും കണ്ടിരുന്നു. ഇതിനിടെയായിരുന്നു പുറത്ത് വന്ന നിമിഷ തനിക്ക് റോബിനുമായി യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കിയത്. ഇപ്പോഴിതാ റോബിനും ലക്ഷ്മി പ്രിയയും പറഞ്ഞതിനേക്കുറിച്ചും നിമിഷ പ്രതികരിക്കുകയാണ്.

റോബിനുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ല നിമിഷയുടെ സ്റ്റോറിയ്ക്ക് മറുപടിയായാണ് ഒരാള്‍ റോബിന്റേയും ലക്ഷ്മി പ്രിയയുടേയും സംസാരം ഓര്‍മ്മിപ്പിച്ചത്. നിങ്ങള്‍ക്കറിയുമോ ഇതിന് ശേഷം എന്ത് സംഭവിച്ചുവെന്ന്? അവനും ലക്ഷ്മി പ്രിയയും വളരെ മോശമായാണ് സംസാരിച്ചതെന്നായിരുന്നു ആരാധകന്റെ മെസേജ്. നിമിഷയ്ക്ക് ഗുരുത്വമില്ലെന്നായിരുന്നു ലക്ഷ്മി പ്രിയ പറയട്ടെ. താന്‍ നിമിഷയുടെ അടുത്ത് പോകാതിരുന്നതിനേക്കുറിച്ചും നിമിഷ ഇങ്ങോട്ട് വന്നതാണെന്നുമൊക്കെയായിരുന്നു റോബിന് പറഞ്ഞത്.

എന്നാല്‍ അത് എന്നെ ബാധിക്കുന്നില്ല എന്നായിരുന്നു നിമിഷയുടെ മറുപടി. അവര്‍ എത്തരക്കാരാണെന്ന് കാണിച്ചു തരുന്നതാണ് അത്. എന്റെ ഭാഗത്തു നിന്നും, എനിക്ക് ആരോടും വ്യക്തിപരമായ വൈരാഗ്യമില്ലെന്നാണ് നിമിഷ പറയുന്നത്. ഗെയിമിനെ ഗെയിമായിട്ട് കാണൂ സുഹൃത്തേ, എന്നും നിമിഷ കുറിക്കുന്നുണ്ട്. മറ്റ് ചില മെസേജുകള്‍ക്കും നിമിഷ മറുപടി നല്‍കുന്നുണ്ട്. നിമിഷയുടെ ഗെയിം റോബിനേക്കാളും ജാസ്മിനേക്കാളും ബ്ലെസ്ലിയേക്കാളും മികച്ചതായിരുന്നുവെന്നൊരു മെസേജിന് നിമിഷ നല്കിയ മറുപടി സാരമില്ല പോട്ടെ എന്നായിരുന്നു. ജാസ്മിനെ കാണാന്‍ ഇനിയും അമ്പത് ദിവസം കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ കരയുകയാണെന്നും നിമിഷ പറയുന്നുണ്ട്.

അതേസമയം നിമിഷയുടെ പുറത്താകലിന് ശേഷം ജാസ്മിന് ഒറ്റപ്പെട്ടുവെന്ന് ചിലര്‍ താരത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്. വീട്ടില്‍ ആരുമായും ഇരുന്ന് സംസാരിക്കുന്നില്ല ജാസ്മിന്. നേരത്തെയുണ്ടായിരുന്ന പോലെ തമാശകളും രാത്രി സംസാരങ്ങളൊന്നുമില്ലെന്നും ആരാധകന് ചൂണ്ടിക്കാണിക്കുന്നു. ഈ മെസേജിനും നിമിഷ മറുപടി നല്‍കുന്നുണ്ട്.
എന്റെ എവിക്ഷന് എപ്പിസോഡ് കാണാനുള്ള ധൈര്യം കൈവരിച്ചിട്ടില്ല. ജാസ്മിന് കരയുന്നത് വീണ്ടും കാണാന്‍ വയ്യ. എനിക്കും അവളെ മിസ് ചെയ്യുന്നുണ്ട്. അവളില്ലാതെ ഒരു ശൂന്യതയാണ്. അവള്‍ക്കൊരു ഹഗ് കൊടുത്തു കൊണ്ട് ഇറ്റ്സ് ഓക്കെ എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇനിയുമൊരു 50 ദിവസമല്ലേ, അവള് ശരിയാകും. അവളൊരു പോരാളിയാണ്. ഞാന്‍ ഇവിടെ അവളേയും കാത്തിരിക്കാം എന്നായിരുന്നു നിമിഷയുടെ മറുപടി.

നേരത്തെ പുറത്ത് വരുമ്പോള്‍ ജാസ്മിനോടായി എനിക്ക് വേണ്ടി വിജയിക്കണം എന്നു പറഞ്ഞായിരുന്നു നിമിഷ ഇറങ്ങിയത്. ഫൈനല്‍ ഫൈവില്‍ ആരൊക്കെയുണ്ടായിരിക്കും എന്ന ചോദ്യത്തിനും നിമിഷ നല്കിയ മറുപടി ജാസ്മിന്റെ പേര് മാത്രമായിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്നും തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണെന്നാണ് ജാസ്മിനുമായുള്ള സൗഹൃദമെന്നാണ് നിമിഷ പറയുന്നത്. നിമിഷയുടെ വിധി വായിച്ചത് ജാസ്മിന് ആയിരുന്നു. നിമിഷ പുറത്തായെന്നതിന്റെ സങ്കടത്തില്‍ ജാസ്മിന് റിസള്‍ട്ട് കാര്‍ഡ് വലിച്ച് കീറുകയായിരുന്നു ചെയ്ത്. നിയന്ത്രണം വിട്ട് കരഞ്ഞ ജാസ്മിനെ ഏറെ പാടുപെട്ടാണ് മറ്റുള്ളവര്‍ ശാന്തയാക്കിയത്. രാത്രി താരം ഒറ്റയ്ക്കിരിക്കുന്നതും കരയുന്നതും കണ്ടിരുന്നു. പിന്നാലെ നോമിനേഷന് സമയത്തും തനിക്ക് പുറത്ത് പോകണമെന്ന് ജാസ്മിന് പറഞ്ഞിരുന്നു.