India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോണ്‍ അണ്ണാ, വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ പറ്റില്ല! ധന്യയുടെ ഭര്‍ത്താവിനെതിരെ നിമിഷ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതിന്റെ എല്ലാ ആവേശവും താരങ്ങളുടെ പ്രകടനങ്ങളിലുണ്ട്. എന്തുവില കൊടുത്തും ഫിനാലെയിലെത്തുക എന്ന വാശിയോടെയാണ് ഓരോരുത്തരും മുന്നേറുന്നത്. അതുകൊണ്ട് തന്നെ മത്സരം ആവേശകരമായി മാറിയിരിക്കുകയാണ്. അകത്തെ മത്സരച്ചൂട് പുറത്തേക്കും പടര്‍ന്നിട്ടുന്നെതും സത്യമാണ്.

  Also Read: 'ബ്ലെസ്ലി ഫൈനൽ ഫൈവിൽ വരരുത് അതെന്റെ പ്രാർഥനയാണ്'; ആ​​ഗ്രഹം പറഞ്ഞ് ലക്ഷ്മിപ്രിയ!

  വീട്ടിനുള്ളിലെ ചൂടിന്റെ പ്രതിഫലനം പുറത്തുമുണ്ടാകുന്നുവെന്നതിന്റെ തെളിവാണ് താരങ്ങളുടെ പങ്കാളിമാരുടേയും ആരാധകരുടേയും പ്രതികരണങ്ങള്‍. ഇതിനിടെ ഇപ്പോഴിതാ റിയാസ് സലീമിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ്.

  റിയാസ് വീടിനുള്ളില്‍ ഗെയിം കളിക്കുന്നതിനിടെ ധന്യയോട് ചെയ്ത ചില പ്രവൃത്തികള്‍ വീഡിയോയി പങ്കുവെച്ചാണ് ജോണ്‍ റിയാസിന് നേരെ രംഗത്തെത്തിയിരിക്കുന്നത്. ഫെമിനിസ്റ്റെന്ന് പറഞ്ഞ് നടന്ന് വൃത്തികേട് കാണിക്കുന്നവനാണ് റിയാസ് എന്നാണ് ജോണ്‍ ജേക്കബ് കുറിപ്പില്‍ പറയുന്നത്. ഈ സംഭവം ഇപ്പോള്‍ വിവാദമായി മാറിയിരിക്കുകയാണ്.

  ജോണ്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്നും നേരത്തെ മറ്റൊരാള്‍ റിയാസിനെതിരെ ഇതേ ആരോപണം ഉന്നയിച്ചിരുന്നുവെന്നും അയാള്‍ക്കെതിരെ നടപടിയെടുക്കേണ്ടി വന്നിരുന്നുവെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജോണിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.


  ഈ സാഹചര്യത്തില്‍ ജോണിന്റെ കുറിപ്പിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം നിമിഷ. ബിഗ് ബോസ് വീട്ടിലെ റിയാസിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നിമിഷ. റിയാസിനെതിരായ ധന്യയുടെ ഭര്‍ത്താവിന്റെ ആരോപണത്തെക്കുറിച്ച് എനിക്കെന്താണ് തോന്നുന്നതെന്ന് ചോദിക്കുന്ന എല്ലാവര്‍ക്കുമായി എന്നു പറഞ്ഞാണ് നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

  ജോണ്‍ അണ്ണാ, അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ സമ്പൂര്‍ണ്ണ അവകാശം എന്നല്ല. അതായത്. വായില്‍ തോന്നിയത് വിളിച്ച് പറയാന്‍ പറ്റില്ല എന്ന്. ഇതുപോലെ ഒന്നും കൊണ്ട് റിയാസിനെതിരെ വന്നയാള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഓര്‍ക്കണം. ഞാനായിരുന്നു നിങ്ങളുടെ സ്ഥാനത്ത് വേഗമൊരു വക്കീലിനെ കണ്ടുവച്ചേനെ. പിന്നെ വായടച്ച് വെക്കുകയും ചെയ്‌തേനെ എന്നും നിമിഷ പറയുന്നു.

  നീ ഇറങ്ങി കഴിഞ്ഞു ഈ വീഡിയോ നിന്റെ ഉമ്മയെയും ബാപ്പയെയും പെങ്ങളെയും കാണിക്കണം. എങ്ങനുണ്ട് നിന്റെ പെര്‍ഫോമന്‍സ് എന്ന് ചോദിക്കണം.ഒരു സ്ത്രീയെയും കുടുംബത്തിനെയും അപമാനിച്ച നീ, എത്ര വലിയ തെറ്റാണ് ചെയ്തതെന്നു ഒരുപക്ഷെ അവര്‍ നിനക്കു പറഞ്ഞു മനസിലാക്കിത്തരും എന്നാണ് ജോണ്‍ കുറിപ്പില്‍ പറയുന്നത്.

  റിയാസേ, നീ തന്നെ പറഞ്ഞ കാര്യമാണ് ബിഗ് ബോസ് വ്യക്തിത്വം കൂടി അളക്കുന്ന ഒരു ഷോ ആണെന്ന്. ഇതാണോ നിന്റെ വ്യക്തിത്വം? ഇന്നലെ നീ പറയുകയുണ്ടായി ആരു ജയിച്ചാലും ജനങ്ങളെ മണ്ടന്മാരാക്കി ഒരുത്തനും ജയിക്കരുത് എന്ന്. ഫെമിനിസ്റ്റ് ആണ് കോപ്പാണ് എന്നും പറഞ്ഞു നടന്നിട്ട് ഇമ്മാതിരി വൃത്തികേട് കാണിക്കുന്നത് വഴി നീ അല്ലേ ജനങ്ങളെ പറ്റിക്കുന്നത്? എന്നും ജോണ്‍ ചോദിക്കുന്നു.

  ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam

  ബിഗ് ബോസ് മലയാളം സീസണ്‍ 4 എന്ന ഷോയിലൂടെ മറ്റ് ആര്‍ക്കും കിട്ടാത്ത ഒരു സ്ഥാനം നീ നേടിയെടുത്തിട്ടുണ്ട്. 'വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ എന്ന സല്‍പ്പേര്. 'ഇവന്‍ കാരണം അപമാനിക്കപ്പെട്ട വ്യക്തിക്കു വേണ്ടിയാണു ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത്. അവനവന്റെ കുടുംബത്തിലെ സ്ത്രീകളോട് ഇവനെപോലുള്ളവന്മാര്‍ ഇങ്ങനെയുള്ള വൃത്തികേട് കാണിച്ചാലും കുഴപ്പമില്ല എന്നുള്ളവര്‍ക്കു ഇവനെ ന്യായീകരിച്ചും കമന്റ് ചെയ്യാം എന്നും ജോണ്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

  പോസ്റ്റില്‍ കമന്റുകള്‍ കൂടി വന്നതോടെ താരം കമന്റുകള്‍ വിലക്കിയിരിക്കുകയാണ്. ജോണ് പങ്കുവച്ച വീഡിയോയുടെ പൂർണ രൂപവും നിരവധി പേർ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ താന്‍ പങ്കുവച്ച കുറിപ്പ് പിന്‍വലിക്കണമോ എന്ന് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു ജോണ്‍.

  English summary
  Bigg Boss Malayalam Season 4: Nimisha Responds To John's Allegation Against Riyas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X