നിമിഷയുടെ ടോപ് ഫൈവില്‍ ജാസ്മിനൊപ്പം റോബിനും! ബ്ലെസ്ലി ക്രുക്കഡ് പ്ലെയര്‍, 'ജാവോ'യെക്കുറിച്ചും താരം

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. അമ്പത് ദിവസം പിന്നിട്ട് മുന്നേറുകയാണ് ഷോ. ആവേശകരമായ മത്സരങ്ങള്‍ നടക്കുന്ന ഇടമാണ് ബിഗ് ബോസ് വീട്. പലപ്പോഴും താരങ്ങള്‍ തമ്മില്‍ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. വികാരഭരിതമായ പുറത്താകലുകള്‍ക്കും ഞെട്ടിക്കുന്ന തിരിച്ചുവരവുകള്‍ക്കും വിജയങ്ങള്‍ക്കും സൗഹൃദത്തിനുമൊക്കെ ബിഗ് ബോസ് വീട് ഇതിനോടകം തന്നെ സാക്ഷ്യം വഹിച്ചു കഴിഞ്ഞു.

ഏറ്റവും ഒടുവിലായി ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോയ താരമാണ് നിമിഷ. വളരെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു നിമിഷ. പലരും ടോപ് ഫൈവിലും നിമിഷയെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ താരം അമ്പതാം ദിവസം തികയുന്ന അന്ന് പുറത്താവുകയായിരുന്നു. വൈകാരികമായിരുന്നു നിമിഷയുടെ പുറത്താകല്‍. തന്റെ സുഹൃത്ത് പോകുന്ന വിഷമത്തില്‍ പൊട്ടിക്കരഞ്ഞ ജാസ്മിന്‍ ആരാധകരുടെ മനസില്‍ നിന്നും മായാത്തൊരു കാഴ്ചയായി തുടരുമെന്നുറപ്പാണ്.

ക്രൂക്കഡ്

ഇപ്പോഴിതാ പുറത്ത് വന്ന ശേഷം ഷോയിലെ താരങ്ങളെക്കുറിച്ചും ടോപ്പ് ഫൈവിനെക്കുറിച്ചുമൊക്കെ നിമിഷ മനസ് തുറക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും കുരുട്ട് ബുദ്ധിയുള്ള താരം ആരെന്നാണ് നിമിഷ മനസ് തുറന്നിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിമിഷ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസില്‍ ഏറ്റവും ക്രൂക്കഡ് ആയ മത്സരാര്‍ത്ഥിയാണ് ധന്യ. ചിരിച്ചുകൊണ്ട് നെഞ്ചില്‍ കുത്തുന്ന കാര്യങ്ങളാണ് പറയാറുള്ളത്. അതൊരു കഴിവാണെന്നും നിമിഷ പറയുന്നു. അതേസമയം ബ്ലെസ്ലിയും അതുപോലെയാണെന്നാണ് നിമിഷ പറയുന്നത്. നേരത്തെ ഡെയ്‌സി പുറത്തായപ്പോള്‍ മാറ്റി നിര്‍ത്തിയ ശേഷം ജാവോ എന്ന് ബ്ലെസ്ലി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തെക്കുറിച്ചും നിമിഷ ഓര്‍ക്കുന്നുണ്ട്. ''ഡെയ്‌സി പോകുമ്പോള്‍ അടുത്ത് വിളിച്ച് ജാവോ എന്ന് പറയുന്നത് കണ്ടിരുന്നു. അതെത്ര കൂക്കഡാണ്. അത്രയും വേദനിച്ച് നില്‍ക്കുമ്പോള്‍ അങ്ങനെയൊരു കമന്റ് പറഞ്ഞത് വളരെ മോശമായിരുന്നു'' എന്നാണ് നിമിഷ പറയുന്നത്.

വൈല്‍ഡ് കാര്‍ഡ്

വൈല്‍ഡ് കാര്‍ഡ് വന്നതോടെയാണ് ഒരു ഓളമുണ്ടായതെന്നും നിമിഷ പറയുന്നു. അവര്‍ ഇത്രയും വലിയ ബോംബ് പൊട്ടിക്കുമെന്നൊന്നും കരുതിയിരുന്നില്ലെന്നും താരം പറയുന്നു. റിയാസിനെക്കുറിച്ച് മനസിലാക്കിയത് അവിടെ എത്തിയപ്പോഴാണെന്നും തന്നോടും ജാസ്മിനോടും അവന്‍ നന്നായി സംസാരിക്കുന്നുണ്ടായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ അത് കണ്ട് ജാസ്മിന് പൊസസീവായിരുന്നുവെന്നും എന്റെ ബെസ്റ്റ്ഫ്രണ്ടിനോട് നീ മിണ്ടണ്ട എന്ന് പറയുമായിരുന്നുവെന്നും നിമിഷ പറയുന്നു. റിയാസ് തനിക്ക് ഒരുപാട് ഇഷ്ടമുള്ള കുട്ടിയാണെന്നും റിയാസ് പറയുന്ന കാര്യങ്ങള്‍ നല്ല അറിവു വച്ചാണെന്നും നിമിഷ പറയുന്നു.

ടോപ്പ് ഫൈവില്‍

അതേസമയം റിയാസിന്റെ ഗുണവും ദോഷവും അവന്റെ വായ ആണെന്നാണ് നിമിഷ പറയുന്നത്. സംസാരം കൊണ്ട് നേട്ടമുണ്ടാക്കുന്നത് പോലെ തിരിച്ചടിയും കിട്ടാന്‍ സാധ്യതയുണ്ടെന്ന് ദില്‍ഷ പറയുന്നു. പോരാന്‍ നേരം ബി നൈസ് എന്ന് താന്‍ റിയാസിനോട് പറഞ്ഞതും അതുകൊണ്ടാണെന്നാണ് നിമിഷ പറയുന്നത്.

ടോപ്പ് ഫൈവില്‍ വരാന്‍ സാധ്യതയുള്ളവര്‍ ആരെന്ന ചോദ്യത്തിനും മറുപടി നല്‍കുന്നുണ്ട്. സേഫ് ഗെയിം കളിക്കുന്നവര്‍ കുറച്ച് കൂടി പോകുമെങ്കിലും ഫൈനലിലെത്തുകയോ വിജയിക്കുകയോയില്ലെന്നാണ് നിമിഷ പറയുന്നത്. ഡോക്ടര്‍, ജാസ്മിന്‍, അഖില്‍, ആഗ്രഹം റിയാസ്, പക്ഷെ റിയാസിന്റേയും വിനയുടേയും കാര്യം പറയാനാകില്ല. ബ്ലെസ്ലി, ദില്‍ഷ ഫൈനലിലുണ്ടാകും. പക്ഷെ അത് അവള്‍ കളിച്ചത് കൊണ്ടാകില്ല. ഒരാളുടെ കൂടെ എന്ന നിലയിലായിരിക്കും ദില്‍ഷ ഫൈനലില്‍ എത്തുക എന്നാണ് നിമിഷ പറയുന്നത്.

Recommended Video

റോബിൻ ആലോചനയുമായി വന്നാൽ കെട്ടിക്കുമോ? | Bigg Boss Malayalam Dilsha's Sister Interview | FilmiBeat
ജാസ്മിന്‍

അവിടെ ജാസ്മിന്‍ ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ ജാസ്മിന് പ്രശ്‌നം പുറത്താണുള്ളത്. ഇങ്ങനെ അവര്‍ സ്ഥിരമായി നോമിനേഷനില്‍ പിടിച്ച് ഇടുകയാണെങ്കില്‍ ഇങ്ങോട്ട് പോന്നെന്ന് വരാമെന്നും നിമിഷ അഭിപ്രായപ്പെടുന്നുണ്ട്. നേരത്തെ പുറത്ത് വന്നതിന് പിന്നാലെ ആരൊക്കെയായിരിക്കും ഫൈനലില്‍ ഉണ്ടാവുക എന്ന ചോദ്യത്തിന് ജാസ്മിന്റെ പേര് മാത്രമായിരുന്നു നിമിഷ പറഞ്ഞിരുന്നു. ജാസ്മിനോട് തനിക്ക് വേണ്ടി വിന്നര്‍ ആകണമെന്നും നിമിഷ പോരാന്‍ നേരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X