ഇതിനൊക്കെ ആരെങ്കിലും കാശ് തരുന്നുണ്ടോ? റോബിന്‍ ഫാന്‍സ് സൈബര്‍ ഗുണ്ടകള്‍; തുറന്നടിച്ച് നിമിഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു നിമിഷ. തന്റെ നിലപാടുകളിലൂടേയും ശക്തമായ ഗെയിമിലൂടേയും ഒരുപാട് പേരുടെ പ്രിയങ്കരിയായി മാറാന്‍ നിമിഷയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ബിഗ് ബോസ് യാത്ര പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ പുറത്തായ ശേഷം തിരികെ വന്ന താരമായിരുന്നു നിമിഷ. രണ്ടാം വരവിലാണ് നിമിഷയിലെ കരുത്തയായ ഗെയിമര്‍ പുറത്ത് വന്നത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ നിമിഷയുടെ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട റോബിന്റെ ആരാധകര്‍ക്കെതിരെയാണ് നിമിഷ രംഗത്തെത്തിയിരിക്കുന്നത്. റോബിനും ജാസ്മിനും ഒരേ ആഴ്ച തന്നെ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരുന്നു. ജാസ്മിന്‍ സ്വയം ഇറങ്ങി വന്നപ്പോള്‍ റോബിനെ പുറത്താക്കുകയായിരുന്നു.

 അവള്‍ക്ക് എന്നേയും എനിക്ക് അവളേയും

പുറത്ത് വന്ന ശേഷം റോബിനെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിരവധി ആരാധകര്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രവും ജാസ്മിനെ സ്വീകരിക്കാനെത്തിയ നിമിഷയുടെ ചിത്രം പങ്കുവച്ചുകൊണ്ടും റോബിന്‍ ആരാധകര്‍ നടത്തിയ താരതമ്യത്തിനെതിരെയാണ് നിമിഷ രംഗത്തെത്തിയത്. താരത്തിന്റെ പ്രതികരണം വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ പറയുന്നത് വിശ്വസിക്കൂ, അവള്‍ക്ക് എന്നേയും എനിക്ക് അവളേയും മാത്രം മതി. ഞങ്ങളതില്‍ സംതൃപ്തരാണെന്നായിരുന്നു നിമിഷ പറഞ്ഞത്. പിന്നാലെ റോബിന്‍ ഫാന്‍സിനെതിരെ താരം തുറന്നടിക്കുകയായിരുന്നു.

ശരിക്കുമുള്ള വ്യത്യാസം എന്താണെന്ന്  അറിയുമോ?

ശരിക്കുമുള്ള വ്യത്യാസം എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ? റോബിന്‍ ഫാന്‍സ് ടോക്‌സിക്കാണ്, സൈബല്‍ ഗുണ്ടകളാണ്. മരിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ്. എന്നാല്‍ എന്റെ ആരാധകര്‍ വിദ്യാഭ്യാസമുള്ളവരും മര്യാദയുള്ളവരുമാണ്. എന്നെ ഉയര്‍ത്തിക്കാണിക്കുക എന്നല്ലാതെ മറ്റുള്ളവരെ ആക്രമിക്കുക എന്ന് അവര്‍ക്കില്ല. അതാണ്, അതാണ് വ്യത്യാസമെന്നാണ് നിമിഷ പറയുന്നത്.

ഞാനിത് പെരുപ്പിച്ച് പറയുന്നതാണെന്ന് തോന്നുന്നുവെങ്കില്‍ എന്റെ അവസാന പോസ്റ്റിന് താഴെയുള്ള കുറച്ച് കമന്റുകള്‍ നോക്കുക. അറപ്പുളവാക്കുന്നതാണ്. 20 പേരാണ് ആ ഷോയിലുണ്ടായിരുന്നത്. എന്നാല്‍ മറ്റൊരാള്‍ക്കും ഇത്രയും ടോക്‌സിക്കായ ആരാധകരെ ഞാന്‍ കണ്ടിട്ടില്ലെന്നും നിമിഷ പറയുന്നു.

വേറൊരു പണിയുമില്ലേ

ഇതൊരു ഗെയിം ഷോയാണ്. ആളുകള്‍ ഒന്നടങ്ങണം. ഞങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം പറയാന്‍ കാര്യങ്ങളുണ്ടാകും, കാരണം ഞങ്ങള്‍ ആ ഗെയിമിലുണ്ടായിരുന്നവരാണ്. എന്നാല്‍ അവശ്യമായ മാന്യത ഞങ്ങള്‍ പാലിക്കാറുണ്ടെന്നും താരം പറയുന്നു.

പക്ഷെ ഈ ആരാധകര്‍, തീര്‍ത്തും തരംതാണ അവസ്ഥയാണ്. ഭൂരിഭാഗം പേര്‍ക്കും സ്വന്തം അക്കൗണ്ടില്‍ നിന്നും കമന്റ് ചെയ്യാനുള്ള ധൈര്യം പോലുമില്ല. എല്ലാം ഫേക്ക് അക്കൗണ്ടുകളാണ്. എന്റെ ചോദ്യം എന്തെന്നാല്‍ നിങ്ങളൊക്കെ വേറൊരു പണിയുമില്ലേ. ഫേക്ക് അക്കൗണ്ടുണ്ടാക്കി മറ്റുള്ളവരുടെ പോസ്റ്റുകളുടെ താഴെ വൃത്തികെട്ട കമന്റുകള്‍ ചെയ്യാന്‍ പോവാന്‍. അതോ ഇതിനൊക്കെ ആരെങ്കിലും കാശ് തരുന്നുണ്ടോ? എന്താണെങ്കില്‍ നിങ്ങളില്‍ പലര്‍ക്കും അടിയന്തരമായ സഹായം ആവശ്യമുണ്ടെന്നും നിമിഷ പറയുന്നു.

Recommended Video

Dr. Robin Dilsha Romance: റോബിനെ കുറിച്ചുള്ള ഒരു കാര്യം എനിക്കറിയാം | #BiggBoss | FilmiBeat
ജാസ്മിന്റേയും റോബിന്റേയും പുറത്താകല്‍

ബിഗ് ബോസ് വീട്ടിലെ അംഗങ്ങളേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു ജാസ്മിന്റേയും റോബിന്റേയും പുറത്താകല്‍. വീക്കിലി ടാസ്‌കിനിടെ സഹ മത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പിന്നീട് റോബിനോടും റിയാസിനോടും മറ്റ് താരങ്ങളോടും നടന്ന സംഭവത്തെക്കുറിച്ച് ബിഗ് ബോസ് ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെ റോബിനെ തിരികെ കൊണ്ടു വരാനുള്ള നീക്കം നടക്കുന്നതായി ആരോപിച്ച് ജാസ്മിന്‍ ഷോയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ, തിരിഞ്ഞു പോലും നോക്കാതെ ചുണ്ടത്ത് സിഗരറ്റും കത്തിച്ചുവച്ചു കൊണ്ടുള്ള ജാസ്മിന്റെ പോക്ക് തീര്‍ത്തും സിനിമാറ്റിക് ആയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും താരത്തിന്റെ നിലപാടിന് കയ്യടിയുമായി നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു. എന്തായാലും ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് നഷ്ടമായിരിക്കുന്നത് അതിന്റെ ഏറ്റവും ജനപ്രീയരായ രണ്ട് പേരെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X