വില്ലനാണെന്ന് പറഞ്ഞിട്ടില്ലെന്ന് റോബിന്‍, നായകന്‍ ആകാന്‍ പറ്റില്ലെന്ന് ജാസ്മിന്‍; ഡാര്‍ക്ക് റൂമില്‍ വാക്കേറ്റം
ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യത്തെ രണ്ടാഴ്ച കൊണ്ട് തന്നെ മത്സരം ആവേശകരമായി മാറിയിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് പരിചിതരും പരിചയം കുറവുള്ളവരുമൊക്കെയായി തീര്‍ത്തും വ്യത്യസ്തമായൊരു സീസണാണ് ഇത്തവണ ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പിണക്കങ്ങളും ഇണക്കങ്ങളും പൊട്ടിത്തെറികളുമെല്ലാം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിക്കഴിഞ്ഞു.
ഇന്നാണ് ബിഗ് ബോസ് വീട്ടിലെ രണ്ടാം എവിക്ഷന്‍. നോമിനേഷനിലുണ്ടായിരുന്ന ദില്‍ഷയും അശ്വിനും സുരക്ഷിതരാണെന്ന് ഇന്നലെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ബാക്കിയുള്ളവരില്‍ ഒരാളായിരിക്കും ഇന്ന് പുറത്താവുക. നിമിഷ, ജാസ്മിന്‍്, ഡെയ്്‌സി, റോബിന്‍, ബ്ലെസ്ലി എന്നിവരാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ ഒരാളായിരിക്കും പുറത്ത് പോവുക. ഇതിനിടെ ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്.

പതിവില്‍് നിന്നും വ്യത്യസ്തമായാണ് ഇത്തവണ എവിക്ഷന്‍ പ്രക്രിയ എന്നാണ് പുതിയ വീഡിയോ വ്യക്തമാക്കുന്നത്. നോമിനേഷനിലുള്ള മത്സരാര്‍ത്ഥികളെ ഡാര്‍ക്ക് റൂമിലിരുത്തിയ ശേഷമായിരിക്കും ആരാണ് പോകുന്നതെന്ന് അറിയിക്കുക. അതേസമയം ഡാര്‍ക്ക് റൂമിലിരിക്കുന്നതിനിടെ മത്സരാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാം എന്ന് മോഹന്‍ലാല്‍ അറിയിക്കുന്നുണ്ട്. പിന്നാലെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായ വാക്കേറ്റം നടക്കുന്നതായാണ് വീഡിയോ വ്യക്തമാക്കുന്നത്.
ആക്ടീവായി നില്‍ക്കണമെന്നാണ് സൂരജിനോട് പറയാനുള്ളതെന്ന് ഡെയ്‌സി പറയുന്നുണ്ട്. ഡെയ്‌സിയും സൂരജും വളരെ അടുത്ത സുഹൃത്തുക്കളാണ്. പൊതുവെ സൂരജ് ആക്ടീവല്ലെന്നൊരു വിമര്‍ശനം ബിഗ് ബോസ് ്‌വീടിന് അകത്തും പുറത്തുമുണ്ട് അതേസമയം ആരെ വിശ്വിസിച്ചാലും ഡോക്ടറെ വിശ്വസിക്കരുതെന്നാണ് നിമിഷ പറയുന്നത്. നേരത്തേയും നിമിഷ ഇത് പറഞ്ഞിരുന്നു. ജാസ്മിനും പറയാനുളളത് റോബിനോടാണെന്നാണ് വാക്കുകളില്‍ നിന്നും മനസിലാകുന്നത്. ഫെയര്‍ ഗെയിം ആണ് കളിക്കേണ്ടത്. ഡേര്‍ട്ടി ഗെയിം കളിക്കരുതെന്നാണ് ജാസ്മിന്‍ പറയുന്നത്.
പിന്നാലെ ഇതൊരു വാക്കേറ്റത്തിലേക്ക് വഴി മാറുകയാണെന്ന് വേണം കരുതാന്‍. ഞാന്‍ ഞാനായിട്ടേ പോകത്തുള്ളൂ സാര്‍ എന്നാണ് റോബിന്‍ പറയുന്നത്. തര്‍ക്കത്തിനിടെ ഞാന്‍ വില്ലനാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല സാര്‍ എന്നും റോബിന്‍ പറയുന്നുണ്ട്. അപ്പോള്‍ എന്തായാലും നായകന്‍ ആകാന്‍ ഇയാളെ കൊണ്ട് പറ്റില്ലെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. ബ്ലെസ്ലിയും തകര്‍ക്കിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ആരാണ് പുറത്തായതെന്നും എന്താണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്നും കണ്ടറിയേണ്ടതുണ്ട്.
അതേസമയം ഈ ആഴ്ച പുറത്താകുന്നത് നിമിഷ ആണെന്നാണ് ചില റിപ്പോർട്ടുകള്‍ പറയുന്നത്. പക്ഷെ നിമിഷ പുറത്താകില്ലെന്നും താരത്തെ സീക്രട്ട് റൂമിലേക്ക് മാറ്റിയ ശേഷം തിരികെ കൊണ്ടു വരുമെന്നുമാണ് റിപ്പോർട്ടുകള്‍ പറയുന്നത്. വെെല്‍ഡ് കാർഡും പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications