നോമിനേഷനില്‍ കൂട്ടപ്പൊരിച്ചില്‍! ജനവിധി തേടാന്‍ ഒമ്പത് പേര്‍! വമ്പന്‍ ട്വിസ്റ്റുമായി ബിഗ് ബോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. സംഭവബഹുലമായൊരു ആഴ്ചയായിരുന്നു ബിഗ് ബോസ് വീട്ടില്‍ കടന്നു പോയത്. അഞ്ചാം ആഴ്ചയിലേക്ക് ബിഗ് ബോസ് വീട് കടന്നത് എവിക്ഷന്‍ നോമിനേഷനോടെയായിരുന്നു. പോയ വാരത്തെ അപേക്ഷിച്ച് തീര്‍ത്തും അപ്രതീക്ഷിതവും നാടകീയവുമായ നോമിനേഷനാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ഇതുവരെ സുരക്ഷിതരാണെന്ന് കരുതിയവര്‍ മാത്രമല്ല, ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തരെന്ന് കരുതപ്പെടുന്നവരും ഇത്തവണ പട്ടികയിലുണ്ട്.

പോയ വാരം നാല് പേരായിരുന്നു നോമിനേഷിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഒമ്പത് പേരാണ് നോമിനേഷനില്‍ ഇടം നേടിയത്. പട്ടികയില്‍ സ്ഥിരം സ്ഥാനം നേടിയിവരും പുതുമുഖങ്ങളുമെല്ലാമുണ്ട്. ആരൊക്കെയാണ് ഇത്തവണ നോമിനേഷനില്‍ ഇടം നേടിയതെന്ന് വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രതീക്ഷിച്ചത് പോലെ

പ്രതീക്ഷിച്ചത് പോലെ തന്നെ റോബിന്‍ ഇത്തവണയും നോമിനേഷനിലുണ്ട്. കഴിഞ്ഞ ആഴ്ച വലിയ ബഹളങ്ങളിലൊന്നുണ്ടായത് റോബിനുമായി ബന്ധപ്പെട്ടായിരുന്നു. അതുകൊണ്ട് തന്നെ റോബിന്റെ പേര് പ്രതീക്ഷിച്ചതായിരുന്നു. കഴിഞ്ഞ ദിവസം റോബിന് വേണ്ടി ജാസ്മിനെതിരെ രംഗത്തെത്തുകയും വാദിക്കുകയും ചെയ്ത ദില്‍ഷയുടെ പേരും പട്ടികയിലുണ്ട്. ഇതുവരെ സുരക്ഷിതയായിരുന്ന താരമായിരുന്നു ദില്‍ഷ. പ്രതീക്ഷിച്ചത് പോലെ ജാസ്മിനും ഇത്തവണ നോമിനേഷനിലുണ്ട്. നേരത്തേയും ഈ പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഡെയ്‌സിയും ബ്ലെസ്ലിയും നോമിനേഷനിലുണ്ട്.

ഈ പേരുകള്‍

ലക്ഷ്മി പ്രിയ, റോണ്‍സണ്‍, നവീന്‍, അപര്‍ണ എന്നിവരും നോമിനേഷിലുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ പേരുകള്‍ എന്ന് പറയാം. അഞ്ച് വോട്ടുകളാണ് റോബിനെതിരെ വന്നത്. ലക്ഷി പ്രിയക്കെതിരെ നാല് വോട്ടുകളും വന്നു. ബ്ലെസ്ലിയ്ക്കും നാല് വോട്ടുകളാണ് ലഭിച്ചത്. ദില്‍ഷയും അപര്‍ണയും നേടിയത് മൂന്ന് വീതം വോട്ടുകളാണ്. അതേസമയം രണ്ട് വോട്ടുകളാണ് ജാസ്മിന്‍, നവീന്‍, റോണ്‍സണ്‍, ഡെയ്‌സി എന്നിവര്‍ നേടിയതെന്നതും ശ്രദ്ധേയമാണ്. പൊതുവെ നോമിനേഷനില്‍ നിന്നും രക്ഷപ്പെടാറുള്ള സീരിയല്‍ താരങ്ങളുടെ കൂട്ടത്തില്‍ നിന്നും റോണ്‍സണും നവീനും ലക്ഷ്മിയും എത്തിയത് വോട്ടിംഗിനെ സാരമായി തന്നെ ബാധിക്കുമെന്നുറപ്പാണ്. പോയ വാരം നവീനെ നോമിനേഷനില്‍ നിന്നും റോണ്‍സണ്‍ രക്ഷപ്പെടുത്തുകയായിരുന്നു.

വോട്ടുകള്‍

ധന്യയുടെ വോട്ടുകള്‍ ദില്‍ഷയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമായിരുന്നു. ധന്യ ലക്ഷ്മി പ്രിയയുടെ പേര് പറഞ്ഞത് അപ്രതീക്ഷിതമായിരുന്നു. അതേസമയം ദില്‍ഷയുടെ പേര് പറഞ്ഞത് പ്രതീക്ഷിച്ച ഒന്നായിരുന്നു. പ്രതീക്ഷിച്ചത് പോലെ ബ്ലെസ്ലി ഡെയ്‌സിയുടെ പേര് പറഞ്ഞപ്പോള്‍ രണ്ടാമതായി ബ്ലെസ്ലി പറഞ്ഞത് നവീനെയായിരുന്നു. ഡെയ്‌സി നോമിനേറ്റ് ചെയ്തത് ബ്ലെസ്ലിയേയും റോണ്‍സണിനേയുമായിരുന്നു. ജാസ്മിന്റെ വോട്ട് റോബിനും അപര്‍ണയ്ക്കുമെതിരെയായിരുന്നു. പ്രതീക്ഷിച്ചത് തന്നെയായിരുന്നു അത്. ലക്ഷ്മി പ്രിയ ജാസ്മിന്റേയും അപര്‍ണയുടേയും പേര് പറഞ്ഞത് പ്രതീക്ഷ തെറ്റിച്ച ഒന്നായിരുന്നു. ബ്ലെസ്ലിയുടേയും റോബിന്റേയും പേരായിരുന്നു റോണ്‍സണ്‍ പറഞ്ഞത്.

Recommended Video

ഒരു ജോഡി ചുരിദാറിന് പോലും ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. ശാലിനി പറയുന്നു
പുതിയ പേരുകളും

അതേസമയം നവീന്‍ പറഞ്ഞതും ബ്ലെസ്ലിയുടേയും റോബിന്റേതുമായിരുന്നു. സൂരജും ബ്ലെസ്ലിയേയും റോബിനേയുമാണ് നോമിനേറ്റ് ചെയ്തത്. പ്രതീക്ഷിച്ചത് പോലെ അപര്‍ണ ജാസ്മിന്റെ പേരും ലക്ഷ്മി പ്രിയയുടേയും പേരുകളാണ് പറഞ്ഞത്. റോബിന്റേയും ദില്‍ഷയുടേയും പേരായിരുന്നു അഖില്‍ പറഞ്ഞത്. ലക്ഷ്മിയുടേയും ഡെയ്‌സിയുടേയും പേരുകളായിരുന്നു റോബിന് പറയാനുണ്ടായിരുന്നത്. അതേസമയം പ്രതീക്ഷ തെറ്റിക്കാതെ നവീന്റേയും ധന്യയുടേയും പേരുകളായിരുന്നു ദില്‍ഷ പറഞ്ഞത്. പുതിയ ക്യാപ്റ്റനായ നിമിഷ പറഞ്ഞത് അപര്‍ണയുടേയും റോണ്‍സന്റേയും പേരുകളായിരുന്നു. പോയ ആഴ്ചയിലെ ക്യാപ്റ്റായിരുന്നു റോണ്‍സണ്‍.

ഒമ്പത് പേര്‍ ഒരുമിച്ച് വന്ന എവിക്ഷന്‍ പട്ടികയില്‍ നിന്നും ആരാകും പുറത്ത് പോവുക എന്നത് കണ്ടറിയേണ്ട ഒന്നാണ്. ജനപ്രീയ താരങ്ങളാണ് മിക്കവരും. അതുകൊണ്ട് തന്നെ വോട്ട് വിഭജിച്ചു പോകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇന്നലെ അശ്വിന്‍ ആയിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്നും യാത്രയായത്. അതേസമയം കഴിഞ്ഞ ആഴ്ച വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് വന്ന മണികണ്ഠന്‍ ഒരാഴ്ച പോലും തികയും മുമ്പ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മണികണ്ഠന്‍ പുറത്തായത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X