ധന്യയെ പിന്നില്‍ നിന്നും കുത്തി സുചിത്ര; ശക്തരുടെ പേരുകളുമായി നോമിനേഷന്‍ പട്ടിക; വോട്ടിംഗ് ഇങ്ങനെ
രണ്ടു പേരെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് ഒരു ദിവസം കൊണ്ട് നഷ്ടമായത്. നവീനേയും ഡെയ്‌സിയേയും. ബിഗ് ബോസ് വീട്ടില്‍ സജീവമായിരുന്ന നല്ല ഗെയിം കളിച്ചിരുന്ന രണ്ട് ശക്തരെയാണ് ഇതോടെ നഷ്ടമായത്. ഇപ്പോഴിതാ ആറാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പുതിയ നോമിനേഷന്‍ പട്ടികയും പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലേത് പോലെ തന്നെ ഈ ആഴ്ചയും ശക്തരുടെ പട്ടികയാണ് നോമിനേഷനിലുള്ളത്.
നിലവില്‍ ഏഴ് പേരാണ് എവിക്ഷന്‍ പട്ടികയിലുള്ളത്. സേഫ് ഗെയിം കളിച്ചു നില്‍ക്കുന്ന പലരും ഇത്തവണയും നോമിനേഷില്‍ വരാതെ രക്ഷപ്പെട്ടു നില്‍ക്കുകയാണ്. ആരൊക്കെയാണ് നോമിനേഷനില്‍ ഇടം നേടിയതെന്നറിയാനായി വിശദമായി വായിക്കാം തുടര്‍ന്ന്.

ധന്യ അപര്‍ണയേയും റോബിനേയും ആണ് നോമിനേറ്റ് ചെയ്തത്. ബ്ലെസ്ലി ജാസ്മിനേയും റോണ്‍സണിനേയും. റോണ്‍സന്റെ നിലപാടില്ലായ്മയാണ് ബ്ലെസ്ലി കാരണമായി പറഞ്ഞിരിക്കുന്നത്. ജാസ്മിന്‍ നോമിനേറ്റ് ചെയ്തത് റോബിനേയും ലക്ഷ്മി പ്രിയയേയും. ടാസ്‌കിലെ കാര്യം പറഞ്ഞാണ് ജാസ്മിന്റെ നോമിനേഷന്‍. ഇന്നലെ മോഹന്‍ലാല്‍ വന്നപ്പോഴും ഇതേ വിഷയത്തില്‍ റോബിനും ലക്ഷ്മി പ്രിയയും പ്രതിക്കൂട്ടിലായിരുന്നു. റോബിന് താക്കീത് ലഭിക്കുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ജാസ്മിന്റെ നോമിനേഷന്‍. ലക്ഷ്മി പ്രിയ പറഞ്ഞത് നിമിഷയേയും ജാസ്മിനേയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വഴക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു ലക്ഷ്മിയുടെ വോട്ട്. അനിയത്തിയെ പോലെ കണ്ട നിമിഷ തന്നെ വേദനിപ്പിച്ചുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

തീര്‍ത്തും അപ്രതീക്ഷിതമായ നോമിനേഷനുണ്ടായത് സുചിത്രയുടെ ഭാഗത്തു നിന്നുമായിരുന്നു. തന്റെ അടുത്ത സുഹൃത്തും എപ്പോഴും ഒരുമിച്ചുണ്ടാവുകയും ചെയ്യുന്ന ധന്യയുടെ പേരാണ് സുചിത്ര പറഞ്ഞത്. ഇരുവരും കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയും നോമിനേഷില്‍ നിന്നും രക്ഷപ്പെട്ട് നില്‍ക്കുന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ബിഗ് ബോസ് വീട്ടിലെ തന്റെ അടുത്ത സുഹൃത്തായ ധന്യയുടെ പേര് സുചിത്ര പറഞ്ഞത് അമ്പരപ്പിക്കുന്നതായിരുന്നു. ധന്യയുടെ പേര് സുചിത്രമാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമതായി സുചിത്ര പറഞ്ഞ പേര് ഡോക്ടര്‍ റോബിന്റേതാണ്. ലക്ഷ്മി പ്രിയേയും റോബിനേയുമായിരുന്നു റോണ്‍സണ്‍ നോമിനേറ്റ് ചെയ്തത്. സൂരജും റോബിന്റേയും ലക്ഷ്മി പ്രിയയുടേയും പേരുകള്‍ തന്നെയാണ് പറഞ്ഞത്.

നിമിഷയേയും റോണ്‍സനേയുമായിരുന്നു റോബിനും അപര്‍ണയും ഒരുപോലെ നോമിനേറ്റ് ചെയ്തത്. പിന്നാലെ വന്ന ദില്‍ഷ റോണ്‍സണേയും സൂരജിനേയുമാണ് നോമിനേറ്റ് ചെയ്തത്. ദില്‍ഷ സൂരജിന്റെ പേര് പറഞ്ഞത് അപ്രതീക്ഷിതമായിരുന്നു. അതേസമയം റോണ്‍സന്റെ പേര് ദില്‍ഷയും റോബിനും അപര്‍ണയും പറഞ്ഞുവെന്നത് ശ്രദ്ധേയമാണ്. സൂരജിനേയും ദില്‍ഷ മാത്രമാണ് നോമിനേറ്റ് ചെയ്തത്. പ്രതീക്ഷിച്ചത് പോലെ തന്നെ റോബിനേയും ലക്ഷ്മി പ്രിയയേയുമാണ് നിമിഷ നോമിനേറ്റ് ചെയ്തത്.
അവസാനം വന്ന ക്യാപ്റ്റനായ അഖിലിന് ബിഗ് ബോസ് പ്രത്യേക അധികാരം നല്‍കുകകയായിരുന്നു. രണ്ട് പേരെ നേരിട്ട് നോമിനേറ്റ് ചെയ്യുക എന്നതാണ് അഖിലിന് ലഭിച്ചത്. സേഫ് ഗെയിം കൡക്കുന്നവരെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു അഖിലിന് ബിഗ് ബോസ് ഇങ്ങനൊരു അവസരം നല്‍കിയത്. എന്നാല്‍ അഖില്‍ പറഞ്ഞ പേരുകള്‍ ബ്ലെസ്ലിയുടേയും ദില്‍ഷയുടേയുമായിരുന്നു. ബ്ലെസ്ലി മറ്റുള്ളവരുടെ പേഴ്‌സണല്‍ കാര്യങ്ങളും ഗെയിമും കൂട്ടിക്കുഴയ്ക്കുന്നുവെന്നായിരുന്നു അഖില്‍ പറഞ്ഞ കാരണം. ദില്‍ഷ മറ്റൊരാളുടെ നിഴലായി മാറിയിരിക്കുകയാണെന്നും അഖില്‍ പറഞ്ഞിരുന്നു.
Recommended Video

അഖിലിന്റെ നോമിനേഷനെതിരെ ആരാധകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. സേഫ് ഗെയിം കളിക്കുന്ന സുചിത്ര, ധന്യ, സൂരജ്, അപര്‍ണ എന്നിവരെ കളത്തിലിറക്കുക എന്നതായിരുന്നു അഖിലിന് അധികാരം നല്‍കിയതിന്റെ ലക്ഷ്യം. ധന്യയും സുചിത്രയും സേഫ് ഗെയിം കളിച്ച് നോമിനേഷനില്‍ വരാതെ നില്‍ക്കുകയാണെന്ന വിമര്‍ശനം ഇന്നലെ നവീന്‍ ഉയര്‍ത്തിയിരുന്നു. മോഹന്‍ലാലും ഇത് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ തന്റെ സുഹൃത്തുക്കളെ രക്ഷിച്ച് നല്ല ഗെയിം കളിക്കുന്ന ബ്ലെസ്ലിയേയും ദില്‍ഷയേയും അഖില്‍ നോമിനേറ്റ് ചെയ്തത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
റോബിന്‍, ലക്ഷ്മി പ്രിയ, നിമിഷ, റോണ്‍സണ്‍, ജാസ്മിന്‍, ബ്ലെസ്ലി, ദില്‍ഷ എന്നിവരാണ് ഈ ആഴ്ച ജനവിധി തേടുന്നത്. ഏഴ് പേരും ശക്തരാണെന്നിരിക്കെ കഴിഞ്ഞ തവണത്തേത് പോലെ അപ്രതീക്ഷിതമായൊരു എവിക്ഷന്‍ തന്നെയായിരിക്കും സംഭവിക്കുക എന്നുറപ്പായിരിക്കുകയാണ്.


Click it and Unblock the Notifications