ബോസ് കളിച്ച് ലക്ഷ്മി പ്രിയ നോമിനേഷനില്‍! ക്യാപ്റ്റന്റെ പവര്‍ പ്രയോഗിച്ച് ദില്‍ഷ; പക്ഷെ എല്ലാം വെറുതെയാകുമോ?

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. രണ്ട് ആഴ്ച കൊണ്ട് തന്നെ ഷോ ആവേശഭരിതമായി മാറിയിരിക്കുകയാണ്. താരങ്ങളുടെ പൊട്ടിത്തെറികള്‍ക്കും പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കുമെല്ലാം ബിഗ് ബോസ് വീട് ഇതിനോടകം തന്നെ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. അതേസമയം, ഇന്നലെയായിരുന്നു ബിഗ് ബോസ് വീട്ടിലെ രണ്ടാമത്തെ എവിക്ഷന്‍. ഈ ആഴ്ച നിമിഷയായിരുന്നു എവിക്ട് ആയത്. എന്നാല്‍ നിമിഷയെ വീടിന് പുറത്തേക്ക് വിടാതെ സീക്രട്ട്് റൂമിലേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്.

മൂന്നാം ആഴ്ചയിലേക്കുളള നോമിനേഷന്‍ ഇന്നത്തെ എപ്പിസോഡില്‍ നടക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. പോയ വാരത്തില്‍ നിന്നും വ്യത്യസ്തമായി ചില പുതിയ പേരുകള്‍ നോമിനേഷനിലേക്ക് കടന്നു വന്നിട്ടുണ്ട്. അതേസമയം ചിലരുടെ അപ്രതീക്ഷിത രക്ഷപ്പെടലും നോമിനേഷനില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഈ ആഴ്ചയിലെ നോമിനേഷനില്‍ വന്നവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഗ്രൂപ്പിസം

വളച്ചൊടിച്ച വാര്‍ത്തകള്‍ എന്ന് റോണ്‍സണ്‍ വീഡിയോയില്‍ പറയുന്നത്. ആരെയാണ് റോണ്‍സണ്‍ ഉദ്ദേശിച്ചതെന്ന് കണ്ടറിയം, അതേസമയം ഗ്രൂപ്പിസം ഉണ്ടാക്കാന്‍ നോക്കുന്നു എന്ന് അഖില്‍ പറയുന്നതും പ്രൊമോയിലുണ്ട്, നിലപാടുകള്‍ ഉള്ള വ്യക്തിയാണെങ്കില്‍ ഇങ്ങനെയല്ലെന്നായിരുന്നു നോമിനേഷനിടെ ലക്ഷ്മി പ്രിയ പറഞ്ഞത്. ആള് ഇങ്ങനെയാണെങ്കില്‍ എനിക്ക് നോമിനേറ്റ് ചെയ്യേണ്ടി വരും എന്നു പറഞ്ഞാണ് ബ്ലെസ്ലി നോമിനേറ്റ് ചെയ്യുന്നത്. ചെറിയ കാര്യങ്ങളെ വലിയ കാര്യമാക്കി മാറ്റും എന്നാണ് തന്റെ നോമിനേഷനെക്കുറിച്ച് അപര്‍ണയ്ക്ക് പറയാനുള്ളത്.

 ലക്ഷ്മി പ്രിയ

അതേസമയം ഇത്തവണ ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത് ലക്ഷ്മി പ്രിയയെ ആണ്. ഇന്നലെ രാത്രി കിച്ചണില്‍ നടന്ന അടിയാണ് ലക്ഷമിക്കെതിരെ തിരിയാന്‍ ഇത്രയും പേരെ പ്രരിപ്പിച്ചത്. ശാലിനിയായിരുന്നു അടിയുടെ തുടക്കമിട്ടത്. കിച്ചണിലെ ജോലി താന്‍ ഒറ്റയ്ക്ക് ചെയ്യുകയാണെന്നും പറഞ്ഞ് ശാലിനി കരയുന്നത് കണ്ട് വന്ന ലക്ഷ്മിയുടെ ഇടപെടല്‍ അതൊരു വലിയ അടിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനിടെ താന്‍ വിഷമിച്ചത് കിച്ചണിലെ ജോലിയുടെ പേരിലല്ലെന്നും മറ്റ് കാരണം കൊണ്ടാണെന്നും ശാലിനി പറഞ്ഞു. പിന്നാലെ ലക്ഷ്മിയുടെ ബോസ് ചമയലിനെതിരേയും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതിനേയും മറ്റുളളവര്‍ ചോദ്യം ചെയ്യുകയമായിരുന്നു.

അധികാരം

ആ വഴക്കാണ് ലക്ഷ്മിയെ നോമിനേഷനിലേക്ക് എത്തിച്ചത്. പിന്നാലെ ജാസ്മിനും ഡെയ്‌സിയുമുണ്ട്. കഴിഞ്ഞ ആഴ്ചയും ഇരുവരും നോമിനേഷനിലുണ്ടായിരുന്നു. അഞ്ച് വോട്ടുകളുമായി ഇത്തവണ ശാലിനിയും നോമിനേഷിലേക്ക് കടന്നു വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ക്യാപറ്റനായ നവീന്‍ ആണ് മറ്റൊരു പുതുമുഖം. പോയ വാരവും നോമിനേഷനിലുണ്ടായിരുന്ന അശ്വിന്‍ ഇന്നും ഇടം നേടിയിട്ടുണ്ട്. അശ്വിന്‍ പോയ വാരം രക്ഷപ്പെട്ടത് ആരാധകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്ന കാര്യമായിരുന്നു. അ്‌തേസമയം കഴിഞ്ഞ ആഴ്ചയില്‍ നിന്നും വ്യത്യസ്തമായ ക്യാപ്റ്റന് പുതിയൊരു അധികാരം നല്‍കിയിരിക്കുകയാണ് ബിഗ്് ബോസ്. ഒരാളെ നേരിട്ട് എവിക്ഷനിലേക്ക് നിര്‍ദ്ദേശിക്കാം എന്നതാണ് ആ പവര്‍. ഇതുപയോഗിച്ച് ദില്‍ഷ പറഞ്ഞ പേര് അഖിലിന്റേതായിരുന്നു. അഖിലും ഇതാദ്യമായാണ് നോമിനേഷനില്‍ വരുന്നത്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
രക്ഷപ്പെട്ടു

അതേസമയം വീട്ടിനകത്തെ പ്രധാന പ്രശ്‌നക്കാരില്‍ ഒരാളായ ഡോക്ടര്‍ റോബിന്‍ ഇത്തവണ രക്ഷപ്പെട്ടിട്ടുണ്ട് അപര്‍ണ, സൂരജ്, ധന്യ, സുചിത്ര, റോണ്‍സണ്‍, ബ്ലെസ്ലി, ദില്‍ഷ എന്നിവര്‍ സുരക്ഷിതരാണ്. ഇവര്‍ക്ക് പുറമെ സീക്രട്ട് റൂമിലിരിക്കുന്ന നിമിഷ മടങ്ങിയെത്താനുമുണ്ട്. അതേസമയം വിഷുവും പിന്നാലെ ഈസ്റ്ററും വരുന്ന ആഴ്ച ആയതിനാല്‍ ഈ ആഴ്ച എവിക്്ഷനുണ്ടാകില്ലെന്നും പകരം ഇതേ നോമിനേഷന്‍ പട്ടിക അടുത്ത ആഴ്ചയിലേക്ക് നീക്കിവെക്കുകയായിരിക്കും ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. നോമിനേഷന്‍ പട്ടിക പുറത്ത് വരുന്നതോടെ ബിഗ് ബോസ് വീട്ടിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ടറിയണം.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X