മുട്ടന്‍ ട്വിസ്റ്റ്! വൈല്‍ഡ് കാര്‍ഡുകള്‍ രക്ഷിച്ചത് നിമിഷയെ അല്ല ലക്ഷ്മി പ്രിയയെ; വിതുമ്പി ലക്ഷ്മി
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആവേശകരമായി മാറിയിരിക്കുകയാണ്. പുതിയ രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടി വന്നതോടെ ഷോ കൂടുതല്‍ കളറാകുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കടത്തി വിട്ട ഇരുവരും ഇപ്പോള്‍ സീക്രട്ട് റൂമിലാണുള്ളത്. എന്നാല്‍ ഇങ്ങനെ രണ്ട് പേര്‍ വരുന്ന വിവരം വീടിനുള്ളില്‍ ഉള്ളവര്‍ക്ക് ഇതുവരെ അറിയില്ലായിരുന്നു.
പക്ഷെ ഇന്ന് രണ്ട് പേര്‍ വരുന്ന വിവരം വീട്ടിലുള്ളവരെ അറിയിച്ചിരിക്കുകയാണ് ബിഗ് ബോസ്. രസകരമായിട്ടായിരുന്നു ഇത്് നടന്നത്. നേരത്തെ വന്ന പ്രൊമോ വീഡിയോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍്ട്രികളെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ബിഗ് ബോസ്. ശേഷം നോമിനേഷനിലുള്ള ഒരാളെ സേവ് ചെയ്യാമെന്നും ബിഗ് ബോസ് അറിയിച്ചു. ഇതെല്ലാം പക്ഷെ അകത്തുള്ളവര്‍ ലിവിംഗ് റൂം ഏരിയയില്‍ ഇരുന്ന് കേള്‍ക്കുന്നുണ്ടായിരുന്നു.

നേരത്തെ വന്ന പ്രൊമോ വീഡിയോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ നിമിഷയെ സേവ് ചെയ്യുന്നതായിട്ടായിരുന്നു കാണിച്ചിരുന്നത്. എന്നാല്‍ അതിലൊരു ട്വിസ്റ്റ് നടന്നിരിക്കുകയാണ്. വിശദമായി വായിക്കാം.
ദില്‍ഷയേയും ബ്ലെസ്ലിയേയും സേവ് ചെയ്യാം വേണമെങ്കില്‍ പക്ഷെ അവരെ സേവ് ചെയ്തത് കൊണ്ട് കാര്യമില്ല. സേവ് ചെയ്താലും ഭാവിയിലും അവര്‍ സേഫ് ആവുകയേയുള്ളൂവെന്നാണ് ഇരുവരും പറയുന്നത്. നമ്മള്‍ കളിക്കാന്‍ വന്നതല്ലേ, നമ്മള്‍ ഒരാളെ സേവ് ചെയ്തിട്ട് നമ്മളെ ലൈഫ് എന്തിനാണ് റിസ്‌ക്കാക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. നമുക്ക് വേണമെങ്കില്‍ ഇത് ചിന്തിച്ച് ഉപയോഗിക്കാം. നമ്മള്‍ നേരത്തെ പറഞ്ഞത് പോലെ റോണ്‍സണ്‍ പോകണമെന്നുണ്ടെങ്കില്‍ അതിനുള്ള ചാന്‍സ് കൂട്ടാനുള്ള അവസരമാണിതെന്നും അവര്‍ പറയുന്നു.

വേണമെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയോ ബിഗ് ബോസ് എന്നും അവര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ബിഗ് ബോസ് മറുപടി നല്‍കുന്നില്ല. നിമിഷ ഡിസര്‍വ് ചെയ്യുന്നുണ്ടെന്ന് റിയാസ്. എന്നാല്‍ നമുക്ക് ഇഷ്ടമുണ്ടായത് കൊണ്ട് കാര്യമില്ല, നാളെ നമുക്ക് മുന്നോട്ട് പോകണമെങ്കില്‍ ഇതില്‍ ഒരാളെ പുറത്താക്കിയേ പറ്റൂവെന്ന് വിനയ് പറയുന്നു. എലിമിനേഷനില്‍ വന്നിരിക്കുന്ന എല്ലാവരും സ്‌ട്രോംഗ് ആയിട്ടുള്ളവരാണ്. ഇനി വരും ദിവസങ്ങളില്‍ നമ്മള്‍ കളിക്കേണ്ടതും ഇവരോടാണെന്നും വിനയ് പറയുന്നു. സ്‌ട്രോംഗ് ആയിട്ടുള്ളവരോട് കളിക്കുന്നതല്ലേ നല്ലതെന്ന് റിയാസ് ചോദിക്കുന്നു.

നമ്മള്‍ ഒരാളെ സേവ് ചെയ്യണമോ അതോ പ്രേക്ഷകര്‍ക്ക് വിട്ടു കൊടുക്കണമോ എന്നാണ് ചിന്തിക്കേണ്ടതെന്നും അവര്‍ പറയുന്നു. പിന്നാലെ ഇരുവരും ചേര്‍ന്ന് നിമിഷെ സേവ് ചെയ്യാന്‍ തീരുമാനിച്ചതായി ബിഗ് ബോസിനെ അറിയിക്കുന്നു. ഈ സമയം അകത്തുള്ള ബ്ലെസ്ലിയും ലക്ഷ്മിയും അത് നമ്മളും കൂടി തീരുമാനിക്കണമെന്ന് പറഞ്ഞു. താന്‍ പുറത്ത് പോകാന്‍ സമയമായെന്നായിരുന്നു റോണ്‍സന്റെ പ്രതികരണം. ആരൊക്കെയാണ് വീട്ടിലേക്ക് കടന്നു വരുന്നതെന്ന് തങ്ങളുടെ ഊഹം പറയുകയായിരുന്നു താരങ്ങള്‍. ഒരാള്‍ ശ്രീനാഥ് ഭാസിയാണെന്നാണ് ചിലര്‍ കരുതിയിരിക്കുന്നത്.
ഇതിനിടെ റിയാസും വിനയും തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു. നിമിഷയ്ക്ക് നേരത്തെ ബിഗ് ബോസ് തന്നെ ഒരു അവസരം കൊടുത്തിട്ടുള്ളതിനാലാണ് തങ്ങളുടെ തീരുമാനം മാറ്റുന്നതെന്നായിരുന്നു ഇരുവരും പറഞ്ഞത്. പകരം ഇരുവരും തീരുമാനിച്ചത് ലക്ഷ്മി പ്രിയയെ സേവ് ചെയ്യാനായിരുന്നു. എന്നാല്‍ അത് ലക്ഷ്മി പ്രിയ അത്രത്തോളം ഡിസര്‍വ് ചെയ്യുന്നത് കൊണ്ടോ കരുത്തയായ മത്സരാര്‍ത്ഥി ആയത് കൊണ്ടോ അല്ലെന്നും അവര്‍ പറയുന്നു. പകരം തങ്ങളുടെ സ്ട്രാറ്റജിയുടെ ഭാഗമായി ഏറ്റവും വീക്കായ മത്സരാര്‍ത്ഥിയെന്ന് തോന്നിയതിനാലാണ് ലക്ഷ്മി പ്രിയയെ സേവ് ചെയ്യുന്നതെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.
Recommended Video

വരുന്നവര്‍ തങ്ങളുടെ സുഹൃത്തുക്കളല്ലെന്ന് ധന്യ പറയുന്നു. പുറത്തു നിന്നും വരുന്നവര്‍ 50 പിന്നിലാണെന്നും തങ്ങള്‍ ഇത്രയും ദിവസം ഇവിടെ നിന്നവരാണെന്നും ദില്‍ഷ പറയുന്നു. എന്നാല്‍ അങ്ങനെയല്ലെന്നും ഇപ്പോള്‍ വരുന്നവര്‍ ഇത്രയും ദിവസത്തെ ഗെയിം മൊത്തം കണ്ടവരാണെന്നും നമ്മള്‍ കാണാത്തതും അവര്‍ കണ്ടിട്ടുണ്ടെന്നും അതിനാല്‍ നമ്മളേക്കാള്‍ മുന്നിലാണ് അവരെന്നും ജാസ്മിന്‍ തിരുത്തുന്നുണ്ട്.
തന്നെ വീക്ക് ആയ മത്സരരാര്‍ത്ഥിയെന്നും ഈസി ടാര്‍ഗറ്റുമെന്നും വിളിച്ചത് ലക്ഷ്മി പ്രിയയെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. പുറത്തെ ഊഞ്ഞാലില്‍ ഇരുന്ന് കരയുന്ന ലക്ഷ്മി പ്രിയയെ കാണുന്നുണ്ട്. ലക്ഷ്മി പ്രിയയ്ക്ക് വിഷമമായെന്ന് റിയാസും വിനയും പറയുകയും ചെയ്യുന്നുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ വാക്കുകള്‍ കേട്ടതോടെ താരങ്ങളാകെ ആശങ്കയിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലാകുന്നില്ല. വരും ദിവസങ്ങളിലെ ഗെയിമിനെ എങ്ങനെയാകും ബാധിക്കുമെന്നുറപ്പാണ്. എല്ലാവരുടേയും ചര്‍ച്ചകള്‍ റിയാസും വിനയും പറഞ്ഞ വാക്കുകള്‍ തന്നെയാണ്.


Click it and Unblock the Notifications











