കേട്ടതെല്ലാം ശരി, ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു; പക്ഷെ ഇക്കാരണത്താല്‍ പോകില്ലെന്ന് പാല സജി

എങ്ങും ബിഗ് ബോസ് മലയാളം സീസണ്‍ നാലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. നേരത്തെ പുതിയ സീസണില്‍ അവതാരകന്‍ സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വന്തമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കിനിടെ അദ്ദേഹത്തിന് ഷോയിലേക്ക് എത്താനാവില്ലെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ കേട്ടതെല്ലാം നുണയാണെന്നും നാലാം സീസണിലും അവതാരകനായി താനെത്തുന്നുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ തന്നെ എത്തിയതോടെയാണ് ആശങ്കകള്‍ അവസാനിച്ചത്. അ്‌തേസമയം ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്നാണ് സോഷ്യല്‍ ്മീഡിയ ഇപ്പോള്‍ അന്വേഷിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥികളെ പ്രവചിച്ചു കൊണ്ടുള്ള പട്ടികകള്‍ ഇതിനോടകം തന്നെ പലതും ഉയര്‍ന്നു വന്നിട്ടുണ്ട്. ആരൊക്കെയാകും നാലാം സീസണിലുണ്ടാവുക എന്നതില്‍ വ്യക്ത വന്നിട്ടില്ലെങ്കിലും സോഷ്യല്‍ ്മീഡിയ സ്വന്തം നിലയ്ക്ക് ആളെ ചേര്‍ത്തു കൊണ്ടിരിക്കുകയാണ്. സിനിമ-സീരിയല്‍ താരങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയവരും ഇത്തവണ ബിഗ് ബോസിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടിക് ടോക്കിലൂടേയും റീല്‍്‌സിലൂടേയും ശ്രദ്ധ നേടിയ പാല സജി ബിഗ് ബോസിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സജി

താന്‍ മത്സരിക്കുന്നതിനെക്കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായവും അദ്ദേഹം തിരക്കിയിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സജി ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ സജിയുടെ പ്രതികരണം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ 4ല്‍ ഞാന്‍ മത്സരിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നു. സുഹൃത്തുക്കളില്‍ പലരും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാനായി എനിക്ക് ക്ഷണം ലഭിച്ചുവെന്നുള്ളത് ശരിയാണ്. എന്നാല്‍ മുംബൈയിലെ ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ താന്‍ ആ അവസരം സ്വീകരിച്ചില്ലെന്നുമായിരുന്നു സജി പറഞ്ഞത്. ഇതോടെ സജിയുടെ ആരാധകര്‍ നിരാശരായിരിക്കുകയാണ്. മാര്‍ച്ച് 27ന് ബിഗ് ബോസ് മലയാളം സീസണ്‍ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം പുറത്ത് വിട്ട പ്രൊമോ വീഡിയോ വ്യക്തമാക്കിയിരുന്നു. വീഡിയോ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

18

ഇത്തവണ ഷോയില്‍ 18 പേരായിരിക്കും മത്സരാര്‍ത്ഥികളായി ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭയ ഹിരണ്‍മയി, അമേയ മാത്യു, അനീഷ് രവി, പാരീസ് ലക്ഷ്മി, റോന്‍സണ്‍ വിന്‍സെന്റ് എന്നിവരുടെ പേരുകളാണ് പുതിയ പ്രെഡിക്ഷന്‍ പട്ടികയില്‍ പറയുന്നത്. ഇവരെ കൂടാതെ ഷൈജു അടിമാലി, ജസീല പര്‍വീന്‍, ഡോണ അന്ന, ശരത് സഭ, വൈശാഖി കൃഷ്ണന്‍, അബീഷ് ഗിന്നസ്, വിഷ്ണു ജോഷി, അഞ്ജു റോഷ്, റിയാസ് നര്‍മകല, സിനില്‍ സൈനുദ്ദീന്‍, ഷര്‍വാണി സി, ശീതള്‍ ശ്യാം, അഖില്‍ സി.ജെ എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം ശരിയുണ്ടെന്നത് ഷോയുടെ ആദ്യ എപ്പിസോഡ് വരെ കാത്തു നില്‍ക്കേണ്ടി വരും. അതീവ രഹസ്യമായിട്ടാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

Recommended Video

ദേ മണിക്കുട്ടന്റെ കല്യാണ വെളിപ്പെടുത്തൽ ഇതാ
കഴിഞ്ഞ സീസണിലെ വിജയി

കഴിഞ്ഞ സീസണിലെ വിജയി മണിക്കുട്ടനായിരുന്നു. സംഭവ ബഹുലമായൊരു സീസണായിരുന്നു കഴിഞ്ഞു പോയത്. അതേസമയം കഴിഞ്ഞ രണ്ട് സീസണിലും ബിഗ് ബോസിന് വെല്ലുവിളിയായി കൊവിഡ് എത്തിയിരുന്നു. രണ്ടാം സീസണ്‍ വിജയിയെ കണ്ടെത്താനാകാതെ പാതി വഴിയില്‍ നിര്‍ത്തേണ്ടി വരികയായിരുന്നു. മൂന്നാം സീസണും ഒരുഘട്ടത്തില്‍ നിര്‍ത്തി വെക്കേണ്ടി വന്നുവെങ്കിലും മാസങ്ങള്‍ക്ക് ശേഷം ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ ബിഗ് ബോസ് വിജയിയെ കണ്ടെത്തുകയായിരുന്നു. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, രമ്യ പണിക്കര്‍, നോബി, ഭാഗ്യലക്ഷ്മി, ഫിറോസ് സജ്‌ന, റിതു മന്ത്ര, റംസാന്‍, അഡോണി ജോണ്‍, തുടങ്ങിയ താരങ്ങളായിരുന്ന കഴിഞ്ഞ സീസണില്‍ മത്സരിക്കാനുണ്ടായിരുന്നത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X