വോട്ട് കിട്ടാന്‍ ആണിന്റെ പുറകെ പാട്ടും പാടി നടക്കാന്‍ ജാസ്മിനെ കിട്ടില്ല, പക്ഷെ വിജയി ബ്ലെസ്ലി; കാരണം ഇതാണ്!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ രണ്ട് താരങ്ങളാണ് ബ്ലെസ്ലിയും ജാസ്മിനും. ഇവരെക്കുറിച്ചുള്ളൊരു കുറിപ്പ് ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. എന്തുകൊണ്ടാണ് ജാസ്മിന്‍ നല്ലൊരു മത്സരാര്‍ത്ഥിയാകുന്നതെന്നും എന്നാല്‍ ബ്ലെസ്ലിയാകും വിജയാവുക എന്നുമാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

1. ബ്ലെസ്ലി
തന്റെ വീക്ക്‌നസ്സ് തന്നെ പ്രത്യേകിച്ചും വാക്ചാതുര്യം ഇല്ല എന്നുള്ളത് തന്റെ Strength ആയി മാറ്റിയെടുത്ത ഗെയിമറാണ് ബ്ലസ്ലി. CR7 മൊമന്റില്‍ കണ്ടതുപോലെ മുന്നേല്‍ നിന്ന് എതിര്‍പ്പു പ്രകടിപ്പിച്ചാലും എതിര്‍ക്കില്ല. പകരം കാത്തിരുന്ന് തന്റെ വിജയം സാധൂകരിച്ച ശേഷം മറുപടി കൊടുക്കും.
ഗെയിം റീഡ് ചെയ്യാനുള്ള കഴിവുണ്ട്. ടാസ്‌ക്‌സ് നന്നായി ചെയ്യും. സാമാന്യം എന്റര്‍ടെയ്ന്‍മെന്റ് വാല്യുവും ഉണ്ട്. ഉള്ള ഒരു പ്രശ്‌നം ആള്‍ brave അല്ല. സ്‌ട്രോങ്ങ് ആണ് എന്ന് ബോധ്യമുള്ളവര്‍ക്കെതിരെ നേരിട്ട് കളിക്കാന്‍ വിമുഖതയുണ്ട്.

2. ജാസ്മിന്‍
BBയില്‍ വരുന്ന മിക്ക കണ്ടസ്റ്റന്‍സിന്റെയും കുഴപ്പമാണ് ഓഡിയന്‍സ് വെറുക്കുമോ എന്നുള്ള ഭയം. ഈ ഭയംമൂലം പല സ്ത്രീ കണ്ടസ്റ്റന്‍സും വോട്ട് കിട്ടുന്നവന്റെ നിഴലായി മാത്രം ഒതുങ്ങിക്കൂടാറുണ്ട്. But not Jas. The thing about Jas is, she doens't give a damn!

പ്രേക്ഷകര്‍ക്കിഷ്ടപ്പെടാന്‍വേണ്ടി ഒരു ചുരിദാറും ഉടുത്ത് വോട്ട് കിട്ടണ ആണ്‍ കണ്ടസ്റ്റന്റിന്റെ പുറകെ ത്രികോണ ത്രികോണ പാട്ടും പാടി നടക്കാന്‍ അവളെ കിട്ടില്ല.
She is brave and one of the best when it comes to physical tasks.
ജനുവിന്‍ ആയ വ്യക്തിത്വം. സ്വന്തം ക്യാരക്ടറില്‍നിന്ന് അതിന്റെ merit ല്‍ ജഡ്ജ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കപ്പെടുന്ന വ്യക്തി.

സീസണ്‍ വിജയി ആരാകും എന്നാണ് ചോദ്യമെങ്കില്‍ ബ്ലസ്ലിക്കാണ് സാധ്യത കൂടുതല്‍ എന്നാണുത്തരം. കാരണം ഒരു തരം ചീപ്പ് ഷോയോ നാടക ഡയലോഗ് പറയലോ ഇല്ലാതെ കുടുംബപ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ acceptance കിട്ടാന്‍ അവര്‍ക്ക് കൂടുതല്‍ relatable ആയി തോന്നാന്‍ സാധ്യത ബ്ലെസ്ലിയ്ക്കാണ്.
Recommended Video

അതേസമയം ബ്ലെസ്ലിയും ജാസ്മിനും തമ്മില്‍ വലിയൊരു വാക് പോരിന് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ക്യാപ്റ്റനായ ബ്ലെസ്ലി സുചിത്രയ്‌ക്കെതിരെ പ്രതികാര നടപടിയുമായി എത്തിയതായിരുന്നു വഴക്കിന്റെ കാരണം. പിന്നാലെ ബിഗ് ബോസ് വീടാകെ ബ്ലെസ്ലിയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ബ്ലെസ്ലിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കില്ലെന്ന് ജാസ്മിനും സുചിത്രയും ബിഗ് ബോസിനെ അറിയിക്കുകയും ചെയ്തു. ബ്ലെസ്ലിയ്‌ക്കെതിരെ നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ബ്ലെസ്ലിയുടെ ഒറ്റപ്പെടല്‍ തന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്.


Click it and Unblock the Notifications