ധന്യ പറഞ്ഞത് സത്യമാണെന്ന് തെളിയുന്നു! റോബിന് പ്രേക്ഷകരെ എന്നും വിഡ്ഢികള്‍ ആക്കാനാകില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റോബിന്‍. എന്നാല്‍ റോബിന്‍ കളിക്കുന്ന നെഗറ്റീവ് ഗെയിമിനെിതരെ വീടിന് അകത്തും പുറത്തുമെല്ലാം ഒരുപോലെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. കഴിഞ്ഞ ദിവസം ബ്ലെസ്ലിയും ദില്‍ഷയും ജയിലില്‍ പോയതിന് ശേഷം ദില്‍ഷയോട് റോബിന്‍ മിണ്ടായത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ബ്ലെസ്ലിയ്‌ക്കൊപ്പം ജയിലില്‍ പോയതാണ് റോബിന്റെ പിണക്കത്തിന് കാരണം. താരം ഇത് സുചിത്രയോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ റോബിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ റോബിന്റെ ഗെയിമിനെ വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

സ്വാതന്ത്ര്യത്തില്‍

ഇതെന്താണ് ഇദ്ദേഹം ഇങ്ങനെ. ബ്ലസ്‌ലി, ദില്‍ഷ ജയിലില്‍ ഒരുമിച്ച് പോയതിന് ഇയാള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല, പൊസസീവ് എന്നൊക്കെ പറയുന്നു. ആദ്യം നിങ്ങള്‍ മനസിലാക്കുക.ഇത് ബിഗ് ബോസ് ആണ്. നിങ്ങള്‍ 3ഉം 3 വ്യക്തികള്‍ ആണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കയറി ഇടപെടാന്‍ ഒന്നും ആര്‍ക്കും അവകാശമില്ല. നിങ്ങള്‍ എന്ത് ചിന്താഗതി ഒക്കെ ആണ് ഈ പറയുന്നത്.ഒരു ആണും പെണ്ണും ഒരുമിച്ചു ജയിലില്‍ പോയത് റോബിന് ഇഷ്ട്ട പെട്ടില്ലെന്ന്.. ഇമ്മാതിരി toxic മനുഷ്യന്‍ വേറെ ഇല്ല.അവര്‍ പോവുകയോ വരികയോ ചെയ്യട്ടെ. നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം. what is your problm Man.

8 മാസം

8 മാസം പഠിച്ചിട്ട് വന്ന അയാള്‍ ദില്‍ഷയോടും അപര്‍ണയോടും ഒരിക്കല്‍ പറഞ്ഞു, ഒരിക്കലും നിങ്ങളെ ഞാന്‍ ഒഴിവാക്കില്ല എന്ന്, ഇത് കേട്ട ധന്യ അന്ന് പറഞ്ഞത്, നിങ്ങള്‍ അവരെ അറുക്കാന്‍ വച്ചിരിക്കുന്നതല്ലേ എന്ന്. ഇന്നിപ്പോള്‍ അത് സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു. ഇയാളും അപര്‍ണയും ദില്‍ഷയും ഒരുമിച്ച് നോമിനേഷനില്‍ വന്ന സമയത്ത് വോട്ടിങ് ലൈന്‍ ഓപ്പണ്‍ ആയപ്പോള്‍ അയാള്‍ ദില്‍ഷയോട് സംസാരിക്കാതായി. തന്റെ വോട്ട് സ്പ്‌ളിറ്റ് ചെയ്യരുത് എന്നുള്ള അയാളുടെ പി ആര്‍ ടീമുകള്‍ക്കുള്ള സന്ദേശമായിരുന്നു അത്.

പിണക്കം നടിക്കുന്നു

വോട്ടിംഗ് ലൈന്‍ ക്ലോസ് ആയപ്പോ വീണ്ടും പഴയ പടി ആയി. അന്ന് അയാള്‍ ദില്‍ഷയോട് പറഞ്ഞത് കോഴിക്കോട് അങ്ങാടിയില്‍ കൂടി ബ്ലെസ്സിയും ദില്‍ഷയും ഒരുമിച്ച് നടന്ന് വന്നാല്‍ ആളുകള്‍ എന്തൊക്കെയോ പറയുമെന്ന്. ഇങ്ങനെ ഒക്കെ പറയാന്‍ അയാളാരാ പുണ്യാളനോ അയാള്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്, അയാളോടൊപ്പം ആണ് നടക്കുന്നത് എങ്കില്‍ നാട്ടുകാര്‍ ഒന്നും പറയില്ല എന്നാണോ അയാളുടെ ധാരണ .ഇന്നിപ്പോ ദില്‍ഷയും അയാളും വീണ്ടും നോമിനേഷനില്‍ വന്നപ്പോള്‍ പഴയത് പോലെ പിണക്കം നടിക്കുന്നു. പറയുന്ന കാരണം ബ്ലെസ്ലീയോടൊപ്പം ജയിലില്‍ ഡാന്‍സ് ചെയ്തതും പാട്ട് പാടിയതും.

Recommended Video

ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റി, അതാണ് ഏറ്റവും വലിയ ഭാഗ്യം #BiggBossMalayalam #Ashwin
കളിക്കാനല്ലേ വന്നത്

ഞാന്‍ ഇവിടെ വന്നത് കളിക്കാനാണ്, കളിച്ചിരിക്കും എന്ന് നാഴികക്ക് നാല്പത് വട്ടം അയാള്‍ പറയുന്നുണ്ട്. അപ്പോ ദില്‍ഷ എന്ത് കളിക്കാനല്ലേ വന്നത്, അയാളോട് സംസാരിച്ചിരിക്കാന്‍ മാത്രമാണോ. ജയിലില്‍ കിട്ടിയ അവസരം ദില്‍ഷയും ബ്ലെസ്സിയും മാക്‌സിമം സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ ഉപയോഗിച്ചു അങ്ങനെ വേണം താനും. താന്‍ ബിഗ് ബോസില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്ന് അയാള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പി ആര്‍ സ്തുതി പാടകര്‍ വാഴ്ത്തിപ്പാടല്‍ തുടരട്ടെ. പ്രേക്ഷകര്‍ ഇതെല്ലാം കാണുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന പി ആര്‍ വാഴ്ത്തിപ്പാടലുകള്‍ കൊണ്ട് പ്രേക്ഷകരെ എന്നും വിഡ്ഢികള്‍ ആക്കാമെന്ന് കരുതിയെങ്കില്‍ മിസ്റ്റര്‍ റോബിന്‍ നിങ്ങള്‍ക്ക് തെറ്റി.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X