എന്തുകൊണ്ട് ഡോക്ടര്‍ ആദ്യ റൗണ്ടില്‍ ഔട്ടായി? ആരാധകരുടെ കണക്കുകൂട്ടലുകളും അതിനുള്ള മറുപടികളും
ആറാമത്തെ ആഴ്ചയിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 കടന്നു പോകുന്നത്. അകത്ത് മത്സരാര്‍ത്ഥികള്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കുമ്പോള്‍ പുറത്ത് ആരാധകര്‍ക്കിടിയിലും പോരാട്ടം ശക്തമാണ്. കഴിഞ്ഞ ദിവസം വീക്കിലി ടാസ്‌കില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ റോബിന്‍ ഔട്ടായിരുന്നു. ഇതേ തുടര്‍ന്ന് വിധി കര്‍ത്താവായ സൂരജിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.
ഇപ്പോഴിതാ റോബിന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

എന്ത് കൊണ്ട് ഡോക്ടര്‍ ഇന്നലെ ആദ്യ റൗണ്ടില്‍ ഔട്ട് ആയി? ഫാന്‍സിന്റെ കണക്ക്കൂട്ടലുകളും അതിനുള്ള മറുപടികളും.
കാരണം 1- അഖില്‍ ആവശ്യമില്ലാതെ പ്രശ്‌നം ഉണ്ടാക്കി, ഡോക്ടറെ തളര്‍ത്തി. അങ്ങനെ തളരാന്‍ നിന്നാല്‍ പിന്നെ ഒരു ടാസ്‌കിനും മത്സരിക്കണ്ടല്ലോ. ബിഗ്ബോസിന്റെ വ്യക്തിഗത ഗെയിമുകളില്‍ സ്വയം കളിക്കുക മാത്രമല്ല മറ്റുള്ളവരെ തളര്‍ത്തുക കൂടിയാണ് ഗെയിം.മേല്‍ പറഞ്ഞത് പോലെ ആയിരുന്നു എങ്കില്‍ ഡോക്ടര്‍ മെന്റലി സ്ട്രോംഗ് അല്ല എന്ന് ഫാന്‍സ് സമ്മതിക്കുമോ? ജയില്‍ ടാസ്‌കില്‍ ജാസ്മിനെയും ഡെയ്‌സിക്കും എതിരെ ഡോക്ടറും സ്വയം കളിച്ചതിനൊപ്പം അവരെ തളര്‍ത്താനും നോക്കിയില്ലേ. അത് ചാണക്യതന്ത്രവും അഖില്‍ ചെയ്തത് ഊളത്തരം ആകുന്നത് എങ്ങനെ. മാത്രമല്ല പ്രശ്‌നം കഴിഞ്ഞു ഡോക്ടര്‍ - അഖില്‍ എല്ലാം പറഞ്ഞു കോമ്പ്രമെെസ് ചെയ്യുന്നുമുണ്ട്. അക്കാരണം കൊണ്ട് കളിക്കാതെ ഇരിക്കുന്നതിന് അതൊരു ന്യായമേ അല്ല.
കാരണം 2- ഡോക്ടര്‍ ഗെയിം കളിച്ചിരുന്നു എങ്കില്‍ അവിടെ ഉള്ള സ്ത്രീകള്‍ womencard ഇറക്കിയേനെ. കട്ട എടുക്കാനുള്ള മല്പിടുത്തത്തിനിടെ ഡോക്ടര്‍ എടുത്ത കട്ടയാണ് ജാസ്മിന്റെ നെറ്റിയില്‍ കൊണ്ടത്. ഒരു കാര്‍ഡും ഇറക്കിയില്ല ആരും. അവിടെ എല്ലാ women contestants നും നല്ല പരിക്ക് പറ്റിയിട്ടുണ്ട്. ആരും ഒരു കാര്‍ഡും ഇറക്കിയില്ല. Women card വരുമോ എന്ന് പേടിച്ചു മാറി ഇരിക്കാന്‍ ആണെകില്‍ അവിടെയുള്ള എല്ലാ സ്ത്രീകളും പുറത്ത് ആകുന്ന വരെ ഡോക്ടര്‍ കാത്തിരിക്കുമോ?
കാരണം 3- മറ്റുള്ളവരെ സഹായിക്കാന്‍ ഡോക്ടര്‍ മാറി നിന്നു. നന്മയുള്ള ലോകമേ....
ആദ്യ വീക്ക് ല്‍ ഞാന്‍ ഇവിടെ ഡോക്ടര്‍ ആയല്ല വന്നത് ഗെയിം കളിക്കാന്‍ ആണ് എന്നൊക്കെ പിന്നെ എന്തിനാണ് ഡയലോഗ് അടിച്ചത്. ബിഗ് ബോസിന് സ്വന്തമായി ഒരു മെഡിക്കല്‍ ടീം ഉണ്ട്. Injuries, casualties ഡീല്‍ ചെയ്യേണ്ടത് എങ്ങനെ എന്ന് കൃത്യമായി അവര്‍ക്കറിയാം. അതിന് ഡോക്ടര്‍ സ്വന്തം ഗെയിം മാറ്റി വച്ച് ഡോക്ടര്‍ റോബിന്‍ എന്തിന് മാറി നില്‍ക്കണം.
കാരണം 4 - ദില്‍ഷയില്‍ നിന്നും തട്ടിയെടുത്ത കട്ടകള്‍ ആണ് തിരിച്ചു നല്‍കിയത്
അവിടെ വരുന്ന കട്ടകള്‍ എങ്ങനെ വേണമെങ്കിലും കൈക്കലാക്കാം. തട്ടിയെടുത്ത കട്ടകള്‍ തിരികെ കൊടുക്കാന്‍ ആയിരുന്നെങ്കില്‍ അവിടെ എത്ര പേര്‍ക്ക് പില്ലർ ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നു?
ഫാന്‍സിന് ഇതൊക്കെ മതി എന്ന് തോന്നുന്നു. ഒരു കാര്യം മാത്രമേ പറയാനുള്ളൂ. നന്നായി ഗെയിം ഇവാലുവേറ്റ് ചെയ്യുന്ന, സ്ട്രോംഗ് ആയ ഒന്നോ രണ്ടോ വെെല്‍ഡ് കാർഡുകള്‍ അത്യാവശ്യം ആയും ഹൌസ് ല്‍ കയറണം. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ശക്തരായ വെെല്‍ഡ് കാർഡുകളുടെ വരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications